Lunar Eclipse 2022: ഗ്രഹണം ഒരു പ്രകൃതി പ്രതിഭാസമാണ് എങ്കിലും ജ്യോതിഷപ്രകാരം ഒരു സുപ്രധാന സംഭവമാണ്. ഗ്രഹണം, അത് സൂര്യഗ്രഹണമോ ചന്ദ്രഗ്രഹണമോ ആകട്ടെ ജ്യോതിഷ പ്രകാരം, എല്ലാ രാശിക്കാരിലും ഇത് പ്രഭാവം ചെലുത്തുകയും ചെയ്യുന്നു.
അടുത്തിടെയാണ്, ഈ വർഷത്തെ അവസാന സൂര്യഗ്രഹണം സംഭവിച്ചത്. ദീപാവലിയുടെ അടുത്ത ദിവസമായിരുന്നു ഇത്. ഇന്ത്യ ഉൾപ്പെടെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഇത് ദൃശ്യമായിരുന്നു. കൂടാതെ, ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണവും ഉടൻ തന്നെ സംഭവിക്കാന്‍ പോകുകയാണ്. ഈ വർഷത്തെ അവസാന സൂര്യഗ്രഹണം സംഭവിച്ച് 15 ദിവസങ്ങൾക്ക് ശേഷം, അതായത് 2022 നവംബർ 8 നാണ് വർഷത്തെ അവസാന ചന്ദ്രഗ്രഹണം സംഭവിക്കുക.
Also Read: Lunar Eclipse 2022: ചന്ദ്രഗ്രഹണ ദിവസം ഇക്കാര്യങ്ങൾ ഒരിയ്ക്കലും ചെയ്യരുത്, ഈ പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കാം
ഈ ഗ്രഹണം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പൂർണ്ണമായോ ഭാഗികമായോ ദൃശ്യമാകും.
നിങ്ങൾ ഇന്ത്യയിൽ താമസിക്കുന്ന അവസരത്തില്‍, ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം കാണുവാന്‍ ആഗ്രഹിക്കും എന്നത് സ്വാഭാവികമാണ്. നിങ്ങള്‍ ചന്ദ്രഗ്രഹണം കാണുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഏതു നഗരത്തിലാണോ താമസിക്കുന്നത് ആ നഗരത്തില്‍ എപ്പോഴാണ് ഗ്രഹണം ദൃശ്യമാകുന്നത് എന്നറിയാം...
Also Read: Lunar Eclipse 2022: ചന്ദ്രഗ്രഹണം ഈ രാശിക്കാർക്ക് ദോഷം ചെയ്യും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം 1 മണിക്കൂർ 58 മിനിറ്റ് നീണ്ടുനിൽക്കും, വൈകുന്നേരം 05:28 ന് ആരംഭിച്ച് 07:26 ന് അവസാനിക്കും.
കൊൽക്കത്ത: പൂർണ ചന്ദ്രഗ്രഹണം
കൊൽക്കത്തയിൽ പൂര്‍ണ്ണ ചന്ദ്രഗ്രഹണം ആണ് കാണുവാന്‍ സാധിക്കുക. ഇത് വൈകുന്നേരം 04:55 ന് ദൃശ്യമാകും, ഗ്രഹണം 04:52 ന് ആരംഭിച്ച് 07:26 ന് അവസാനിക്കും 2 മണിക്കൂർ 34 മിനിറ്റ് നീണ്ടുനിൽക്കും.
Also Read: Chandra Grahan 2022: നവംബർ 8 ന് ചന്ദ്രഗ്രഹണം, 15 ദിവസത്തിനുള്ളിൽ രണ്ട് ഗ്രഹണങ്ങൾ അശുഭകരമോ?
മുംബൈ: ഭാഗിക ചന്ദ്രഗ്രഹണം
മുംബൈ നഗരത്തില്‍ ഭാഗിക ചന്ദ്രഗ്രഹണമാണ് കാണുവാന്‍ സാധിക്കുക. നഗരത്തില്‍ വൈകിട്ട് 06:04 ന് ചന്ദ്രഗ്രഹണം ദൃശ്യമാക. ഈ പ്രതിഭാസം 1 മണിക്കൂർ 25 മിനിറ്റ് നീണ്ടുനിൽക്കും, വൈകുന്നേരം 06:01 ന് ആരംഭിച്ച് 07:26 ന് അവസാനിക്കും.
ബെംഗളൂരു: ഭാഗിക ചന്ദ്രഗ്രഹണം
ബെംഗളൂരു നഗരത്തിലും ഭാഗിക ചന്ദ്രഗ്രഹണമാണ് ദൃശ്യമാകുക. വൈകുന്നേരം 05:57 ന് ബെംഗളൂരുവിൽ ഗ്രഹണം അതിന്‍റെ ഉച്ചസ്ഥായിയിലെത്തും. ഇത് 1 മണിക്കൂർ 36 മിനിറ്റ് നീണ്ടുനിൽക്കും, വൈകുന്നേരം 05:49 ന് ആരംഭിച്ച് 07:26 ന് അവസാനിക്കും.
നോയിഡ: ഭാഗിക ചന്ദ്രഗ്രഹണം
നോയിഡയിലും ഭാഗിക ഗ്രഹമാണ് സംഭവിക്കുക. ഗ്രഹണം അതിന്‍റെ ഉച്ചസ്ഥായിയിലെത്തുക 05:30 നാണ്. 1 മണിക്കൂർ 59 മിനിറ്റ് ഇത് നീണ്ടു നില്‍ക്കും. .07:26 ന് അവസാനിക്കും.
ചണ്ഡീഗഡ്: ഭാഗിക ചന്ദ്രഗ്രഹണം
ചണ്ഡീഗഡിൽ ഗ്രഹണം ഒരു മണിക്കൂർ 59 മിനിറ്റ് നീണ്ടുനിൽക്കും. വൈകുന്നേരം 05:30 ന്അത് ഏറ്റവും തിളക്കത്തിൽ ഇത് ദൃശ്യമാകും
ഹൈദരാബാദ്: ഭാഗിക ചന്ദ്രഗ്രഹണം
ഹൈദരാബാദിലും ഭാഗിക ചന്ദ്രഗ്രഹണമാണ് നടക്കുക. ഗ്രഹണം അതിന്‍റെ ഉച്ചസ്ഥായിയിലെത്തുക 05:43 ന് ആണ്. ഗ്രഹണ ദൈര്‍ഘ്യം 1 മണിക്കൂർ 46 മിനിറ്റ് ആയിരിക്കും.
ചെന്നൈ: ഭാഗിക ചന്ദ്രഗ്രഹണം
ചെന്നൈയിലും ഭാഗിക ഗ്രഹണമാണ് കാണുവാന്‍ സാധിക്കുക. വൈകുന്നേരം 05:42 ന് ഗ്രഹണം അതിന്‍റെ ഉച്ചസ്ഥായിയിലെത്തും. 1 മണിക്കൂര്‍ 48 മിനിറ്റ് ഇത് നീണ്ടു നില്‍ക്കും.
ശ്രീനഗർ: ഭാഗിക ചന്ദ്രഗ്രഹണം
ശ്രീനഗറിലും ഭാഗിക ഗ്രഹണമാണ് ദൃശ്യമാകുക. ശ്രീനഗറിൽ വൈകുന്നേരം 05:31 ന്, ഗ്രഹണ ചന്ദ്രൻ നെ കാണുവാന്‍ സാധിക്കും.