Rahu Transit 2023: ഈ 4 രാശിക്കാർക്ക് ജോലിയിൽ പുരോ​ഗതിക്കൊപ്പം സാമ്പത്തിക നേട്ടവും

Rahu Transit 2023: രാഹുവിന്റെ രാശിമാറ്റം മൂലം ചില രാശിക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകാം.

Written by - Zee Malayalam News Desk | Last Updated : Sep 1, 2023, 03:31 PM IST
  • ചിങ്ങം രാശിക്കാർക്ക് ഈ രാഹു സംക്രമത്തിൽ നിന്ന് അനുകൂല ഫലങ്ങൾ ലഭിക്കും.
  • ഈ കാലയളവിൽ നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കും.
  • എന്നാൽ സംക്രമണ കാലയളവിന്റെ തുടക്കത്തിൽ നിങ്ങളുടെ ചെലവുകൾ വർധിച്ചേക്കാം.
Rahu Transit 2023: ഈ 4 രാശിക്കാർക്ക് ജോലിയിൽ പുരോ​ഗതിക്കൊപ്പം സാമ്പത്തിക നേട്ടവും

Rahu Gochar 2023: ജ്യോതിഷ പ്രകാരം രാഹുവിന്റെ രാശി മാറ്റം 12 രാശികളിലും സ്വാധീനം ചെലുത്തുന്നു. 2023 ഒക്‌ടോബർ 30 വരെ രാഹു മേടം രാശിയിൽ സഞ്ചരിക്കും. അതിനുശേഷം മീനരാശിയിൽ പ്രവേശിക്കും. രാഹു സംക്രമം ചിലരുടെ ജീവിതത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. എന്നാൽ മര്റു ചിലർക്ക് ഈ കാലയളവിൽ തൊഴിലിനൊപ്പം സാമ്പത്തിക പുരോഗതിയും ലഭിക്കും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം...

മേടം - രാഹു സംക്രമം മേടരാശിക്കാർക്ക് ഒരു അനുഗ്രഹമാണ്. ഇവർക്ക് ധനലാഭമുണ്ടാകുന്നു. വർഷാവസാനത്തോടെ മേടം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഉദ്യോഗാർത്ഥികൾക്ക് ഉദ്യോഗത്തിൽ പുരോഗതി ലഭിക്കും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും.

കർക്കടകം - രാഹു സംക്രമം കർക്കടക രാശിക്കാർക്ക് ദീർഘകാലമായി നിലനിന്നിരുന്ന തടസ്സങ്ങൾ നീക്കും. ഒരു പുതിയ വീടോ വാഹനമോ വാങ്ങുക എന്ന നിങ്ങളുടെ സ്വപ്നം ഈ കാലയളവിൽ യാഥാർത്ഥ്യമാകും. വ്യാപാരികൾക്ക് ലാഭം ഉണ്ടാകും.

Also Read: Women Charector: ഈ 5 രാശിയിൽ ജനിച്ച സ്ത്രീകൾ നല്ല ധൈര്യശാലികൾ ആയിരിക്കും..!

ചിങ്ങം - ചിങ്ങം രാശിക്കാർക്ക് ഈ രാഹു സംക്രമത്തിൽ നിന്ന് അനുകൂല ഫലങ്ങൾ ലഭിക്കും. ഈ കാലയളവിൽ നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കും. എന്നാൽ സംക്രമണ കാലയളവിന്റെ തുടക്കത്തിൽ നിങ്ങളുടെ ചെലവുകൾ വർധിച്ചേക്കാം. പിന്നീട് ഇത് നിങ്ങളുടെ നിയന്ത്രണത്തിലാകും. രാഹു സംക്രമത്തിൽ നിന്ന് കൂടുതൽ ഐശ്വര്യം ലഭിക്കാൻ ശിവന് ജലാഭിഷേകം നടത്തുന്നത് ഉത്തമമാണ്.

മീനം - 2023 ഒക്ടോബറിൽ മീനം രാശിയിൽ രാഹു സഞ്ചരിക്കുന്നത് മീനരാശിക്കാർക്ക് ഗുണം ചെയ്യും. ഈ കാലയളവിൽ, നിങ്ങളുടെ കരിയറിൽ വലിയ പുരോ​ഗതിയുണ്ടാകും. അതിന്റെ ഫലമായി സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News