സർവ്വാഭരണ വിഭൂഷിതയായി മധുരയിൽ നിന്നും ഒാടി കുമാരനെല്ലൂർ (Kumaranalloor) ദേശത്ത് എത്തിയതാണ് കുമാരനെല്ലൂരമ്മയെന്നാണ് ഐതീഹ്യം. സാക്ഷാൽ മധുര മീനാക്ഷി തന്നെയാണ് കുമാരനെല്ലൂരും എന്നതാണ് സങ്കൽപ്പം. അതിനും ഒരു കഥയുണ്ട്. പാണ്ഡ്യ രാജവംശത്തിന്റെ പരദേവതയാണ് മധുരമീനാക്ഷി. ഒരിക്കൽ മധുരയിലെ ക്ഷേത്രത്തിൽ ഭഗവതിക്ക് ചാർത്തിയിരുന്ന മുക്കൂത്തികളിലൊന്ന് കാണാതായി. വിലകൂടിയ രത്നം അടങ്ങുന്ന മുക്കൂത്തി കൂടിയായിരുന്നു ഇത്. സംഭവം അധികം വൈകാതെ പാണ്ഡ്യ രാജാവിന്റെ ചെവിയിലുമെത്തി. അന്വേഷണങ്ങൾ പലവിധത്തിലും നടന്നെങ്കിലും എവിടെയുമെത്തിയില്ല.
ഒടുവിൽ രാജാവ് (king) തന്നെ ഒരു കണ്ടെത്തലിൽ എത്തി. ശാന്തിക്കാരനറിയാതെ ഒന്നും സംഭവിക്കില്ല. ഉടൻ ശാന്തിക്കാരനെ വിളിച്ച് ചോദ്യം ചെയ്തെങ്കിലും അദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു.നാല്പതു ദിവത്തിനകം മൂക്കുത്തി ശാന്തിക്കാരൻ കണ്ടെത്തി നൽകണമെന്നും അല്ലാത്തപക്ഷം ശാന്തിക്കാരന്റെ തലവെട്ടിക്കളയുമെന്നും രാജ കൽപ്പന ഉണ്ടായി എന്നാൽ അദ്ദേഹം ഏറെ ശ്രമിച്ചിട്ടും അത് കണ്ട് കിട്ടിയില്ലെന്ന് മാത്രമല്ല. തന്റെ ജീവൻ അപകടത്തിലാവുമെന്ന് ഒാർത്ത് അദ്ദേഹം പേടിച്ചുമായിരുന്നു ഇരുന്നത്.
അങ്ങനെ മുപ്പത്തൊമ്പതാം ദിവസം രാത്രിയിൽ പിറ്റേദിവസം തന്റെ തല പോകുമല്ലോ എന്നു വിചാരിച്ചു വിഷാദിച്ചുകൊണ്ട് അദ്ദേഹം കിടന്നു. കണ്ണടച്ച സമയം ആരോ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന്, 'അങ്ങിനി ഇവിടെ താമസിച്ചാൽ ആപത്തുണ്ടാകും. ഇതാ കാവൽക്കാരെല്ലാം നല്ല ഉറക്കമായിരിക്കുന്നു.എന്റെയൊപ്പം പോര എന്ന് പറഞ്ഞെന്നും സുന്ദരിയായ സർവ്വാഭരണ വിഭൂഷിതയായ സ്ത്രീ അദ്ദേഹത്തിന് വഴികാട്ടി ഒാടിയെന്നും ഇന്നത്തെ കുമാരനെല്ലൂരെത്തിയെന്നുമാണ് (Kottayam) കഥ.
ALSO READ: International Women’s Day 2021: സ്ത്രീ സുരക്ഷ ഉറപ്പ് വരുത്താൻ സഹായിക്കുന്ന Android ആപ്പുകൾ ഏതൊക്കെ?
കുമാരനെല്ലൂരിൽ അന്നത്തെ ഭരണാധികാരി ചേരമാൻ പെരുമാൾ സുബ്രഹ്മണ്യ (Subrahmanyan) പ്രതിഷ്ട നടത്താനാണ് കരുതിയിരുന്നത്. തൽസ്ഥാനത്ത് സാക്ഷാൽ മധുരമീനാക്ഷി എത്തിയതിനാൽ ഒടുവിൽ ഭഗവതിയെ അവിടെ പ്രതിഷ്ടിക്കുകയും സുബ്രഹ്മണ്യ സ്വാമിയെ ഉദയനാപുരത്ത് പ്രതിഷ്ഠ കഴിക്കുകയുമായിരുന്നെന്നാണ് ഐതീഹ്യം. അങ്ങിനെ കുമാരന്(സുബ്രഹ്മണ്യന്) പ്രതിഷ്ഠിക്കാനിരുന്ന സ്ഥലം കുമാരനല്ലൂരായി കാലാന്തരത്തിൽ മാറപ്പെട്ടുമെന്നും പറയുന്നു.
വൃശ്ചികമാസത്തിലെ രോഹിണി ആറാട്ടായുള്ള കൊടിയേറ്റുത്സവവും അതിനിടയിൽ വരുന്ന തൃക്കാർത്തികയുമാണ് (Karthika) ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ കന്നിമാസത്തിലെ നവരാത്രി, മീനമാസത്തിലെ പൂരം എന്നിവയും വിശേഷങ്ങളാണ്. കേരള ഊരാണ്മ ദേവസ്വം ബോർഡാണ് ക്ഷേത്രഭരണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...