Vastu Tips For Kids Room: കുട്ടികളുടെ മുറികള്‍ക്ക് നല്‍കാം ഈ 5 അടിപൊളി നിറങ്ങള്‍

കുട്ടികള്‍ക്കായി കിടപ്പുമുറി ഒരുക്കുമ്പോള്‍ നൂറു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. കുട്ടികളുടെ ആവശ്യങ്ങള്‍ നിരവധിയാണ്. അവര്‍ക്ക് പഠിക്കണം, കളിക്കണം, ഉറങ്ങണം കൂടാതെ പല പല ആക്റ്റിവിറ്റികള്‍ ചെയ്യണം. എല്ലാറ്റിനും അവര്‍ക്കായി മുറിയില്‍ സൗകര്യം ഒരുക്കുക എന്നത് ശ്രമകരമായ ജോലിയാണ്.  

Written by - Zee Malayalam News Desk | Last Updated : Jul 20, 2022, 11:06 AM IST
  • വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് കുട്ടികളുടെ സ്വഭാവപ്രകൃതമനുസരിച്ച് വേണം അവരുടെ മുറിയ്ക്ക് നിറങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്
Vastu Tips For Kids Room: കുട്ടികളുടെ മുറികള്‍ക്ക് നല്‍കാം ഈ 5 അടിപൊളി നിറങ്ങള്‍

Vastu Tips For Kids Room: കുട്ടികള്‍ക്കായി കിടപ്പുമുറി ഒരുക്കുമ്പോള്‍ നൂറു കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. കുട്ടികളുടെ ആവശ്യങ്ങള്‍ നിരവധിയാണ്. അവര്‍ക്ക് പഠിക്കണം, കളിക്കണം, ഉറങ്ങണം കൂടാതെ പല പല ആക്റ്റിവിറ്റികള്‍ ചെയ്യണം. എല്ലാറ്റിനും അവര്‍ക്കായി മുറിയില്‍ സൗകര്യം ഒരുക്കുക എന്നത് ശ്രമകരമായ ജോലിയാണ്.  

കൊറോണ മഹാമാരിയെത്തുടര്‍ന്ന്  കുട്ടികള്‍ കൂടുതലായും തങ്ങളുടെ വീടുകളില്‍ തന്നെയാണ് കൂടുതല്‍ സമയവും ചിലവഴിയ്ക്കുന്നത്. അതിനാല്‍, തന്നെ വീടും അവരുടെ മുറികളും കൂടുതല്‍ ആകര്‍ഷണീയമാക്കേണ്ടത് അനിവാര്യമാണ്.  ഗൃഹപാഠം ചെയ്യാനും കളിക്കാനും ഉറങ്ങാനും കുട്ടികൾ അവരുടെ മുറികളിൽ ഗണ്യമായ സമയം ചെലവഴിക്കുന്നു. കൂടാതെ, അവരുടെ മുറികള്‍ അവര്‍ക്ക് ഏറ്റവും  ഇഷ്ടപ്പെട്ടതും  സുരക്ഷിതത്വവും സന്തോഷവും നല്‍കുന്ന സ്ഥലവും കൂടിയാണ്.  

Also Read:  Vastu Tips: ഈ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് നിങ്ങള്‍ക്ക് സമ്പത്തും പദവിയും നല്‍കും...!  

അതിനാല്‍ തന്നെ  കുട്ടികളുടെ മുറി തയ്യാറാക്കുമ്പോള്‍  പല കാര്യങ്ങളും ശ്രദ്ധിക്കണം. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  കുട്ടികളുടെ സ്വഭാവപ്രകൃതമനുസരിച്ച് വേണം അവരുടെ മുറിയ്ക്ക് നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍. നിങ്ങളുടെ കുട്ടിയുടെ മുറിക്ക് ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന 5 നിറങ്ങൾ പരിശോധിക്കാം.  

Alo Read:  Vastu Tips: ഈ ദിവസങ്ങളില്‍ യാതൊരു കാരണവശാലും ചെരിപ്പുകള്‍ വാങ്ങരുത്... ദൗര്‍ഭാഗ്യം ഫലം  

നീല നിറം:  നിങ്ങൾക്ക് ഒരു ഹൈപ്പർ ആക്റ്റീവ് കുട്ടിയുണ്ടെങ്കിൽ, അവന്‍റെ അല്ലെങ്കിൽ അവളുടെ മുറിയ്ക്ക് നീല നിറം നല്‍കാം. വാസ്തു പ്രകാരം, ചില നിറങ്ങൾക്ക് ശാന്തമായ ഫലങ്ങള്‍ ഉണ്ട്.  ഈ നിറങ്ങള്‍ക്ക് മുറിയുടെ ഊർജ്ജം മാറ്റാൻ കഴിയും. എന്നാല്‍, മുറിക്ക് വടക്ക് അഭിമുഖമായി ഒരു ജനല്‍ ഉണ്ടെങ്കില്‍  നീല നിറം ഉപയോഗിക്കുന്നത് ഒഴിവാക്കണം. 

പച്ച നിറം:  നിങ്ങളുടെ കുട്ടി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാടുപെടുന്നുണ്ടെങ്കിൽ മുറിയില്‍ പച്ച നിറം ഉപയോഗിക്കാം. നമുക്ക് ചുറ്റുമുള്ള  പ്രകൃതിയും പച്ചയായതിനാൽ  ഈ നിറം സ്വാഭാവികമായും ഒരു ശാന്തമായ നിറമാണ്.  ഈ നിറം  ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്.  

മഞ്ഞ നിറം:  വാസ്തു ശാസ്ത്ര പ്രകാരം, മഞ്ഞ നിറം  കുട്ടികളുടെ മുറിക്ക് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു.  മഞ്ഞ നിറവും ശാന്തമായ നിറമായി കണക്കാക്കപ്പെടുന്നു. ഈ നിറം കുട്ടികളുടെ  മാനസികാവസ്ഥയെ സന്തുലിതമാക്കുകയും അവരുടെ പെരുമാറ്റം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.  

പർപ്പിൾ നിറം:  നിങ്ങളുടെ കുട്ടിയുടെ മുറിയുടെ നിറമായി പർപ്പിൾ ഉപയോഗിക്കുന്നത് നിങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച വാസ്തു നുറുങ്ങുകളിൽ ഒന്നാണ്. ഈ നിറം മുറിയില്‍ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുക മാത്രമല്ല, കുട്ടികള്‍ക്ക് നല്ല വിശ്രമം ലഭിക്കാനും സഹായിക്കുന്നു. കുട്ടികളിലെ ഉറക്ക സമയവും രീതികളും മെച്ചപ്പെടുത്താനും ഇത് സഹായകമാണ്.  

പിങ്ക് നിറം:  പിങ്ക് നിറം ഏറെ ലളിതമായ നിറമാണ്‌. ഇത്  വളരെ ഇളം നിറമാണ്‌ ഒപ്പം  ശാന്തതയും  സമാധാനവും പ്രതിഫലിപ്പിക്കുന്നു.  നിങ്ങളുടെ കുട്ടിയുടെ മുറിക്കായി  നിറങ്ങള്‍ പരിഗണിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും പിങ്ക് നിറം  ഒഴിവാക്കാതിരിയ്ക്കുക.  ഇളം നിറങ്ങൾ കുട്ടികളുടെ മനസിനും ഏറെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News