Kerala Rain Crisis : ശബരിമലയിൽ ഒക്ടോബർ 19 വരെ ഭക്തർക്ക് പ്രവേശനമില്ല

Sabarimala Temple ഭക്തർക്കുള്ള പ്രവേശനം നിരോധിച്ചു. പമ്പ, അച്ചകോവിൽ നദികളിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ക്ഷേത്രത്തിലേക്കുള്ള ഭക്തർക്ക് പ്രവേശനം വിലക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 16, 2021, 10:23 PM IST
  • ഒക്ടോബർ 19 വരെയാണ് ഭക്തർ പ്രവേശനമില്ലാത്തത്.
  • തുലാമാസ പൂജകൾക്കായി ഇന്ന് വൈകിട്ടായിരുന്നു ശബരിമല നട തുറന്നത്.
  • നാളെ ഒക്ടോബർ 17 രാവിലെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
  • അതിനെയാണ് ഇപ്പോൾ കാലവസ്ഥയെ പരിഗണിച്ച് 19 വരെ പ്രവേശനം വിലക്കിയിരിക്കുന്നത്.
Kerala Rain Crisis : ശബരിമലയിൽ ഒക്ടോബർ 19 വരെ ഭക്തർക്ക് പ്രവേശനമില്ല

Pathanamthitta : മധ്യ-തെക്കൻ കേരളത്തിലെ മഴക്കെടുതിയെ (Kerala Rain Crisis) തുടർന്ന് ശബരിമലയിലേക്ക് (Sabarimala Temple) ഭക്തർക്കുള്ള പ്രവേശനം നിരോധിച്ചു. പമ്പ, അച്ചകോവിൽ നദികളിൽ ജല നിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ക്ഷേത്രത്തിലേക്കുള്ള ഭക്തർക്ക് പ്രവേശനം വിലക്കിയിരിക്കുന്നത്. ഒക്ടോബർ 19 വരെയാണ് ഭക്തർ പ്രവേശനമില്ലാത്തത്.

തുലാമാസ പൂജകൾക്കായി ഇന്ന് വൈകിട്ടായിരുന്നു ശബരിമല നട തുറന്നത്. നാളെ ഒക്ടോബർ 17 രാവിലെ മുതലാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നത്. അതിനെയാണ് ഇപ്പോൾ കാലവസ്ഥയെ പരിഗണിച്ച് 19 വരെ പ്രവേശനം വിലക്കിയിരിക്കുന്നത്. ഒക്ടോബർ 21 വരെയായിരുന്നു ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

ALSO READ : Sabarimala : ശബരിമല നട തുലാമാസ പൂജകൾക്കായി ഇന്ന് തുറക്കും; മേൽശാന്തിയെ നാളെ തെരഞ്ഞെടുക്കും

"കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ശബരിമല ഉള്‍പ്പെടുന്ന വനമേഖലകളില്‍ അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്  ഒക്ടോബര്‍ 17നും 18നും ശബരിമല തുലാ മാസ പൂജാ തീര്‍ഥാടനത്തിന് അനുവാദമില്ല. രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ പമ്പയിലെ  വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ മൂലമുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് നിരോധന ഉത്തരവ്" ജില്ല കലക്ടർ ദിവ്യ എസ് ഐയ്യർ അറിയിച്ചു 
 

നിലവില്‍ ശബരിമലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തൊഴിലാളികള്‍  കോവിഡ്  19, ദുരന്ത നിവാരണം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. ശബരിമലയിലേക്കുള്ള ഭക്ഷണ സാധനങ്ങള്‍ കൊണ്ട് പോകുന്ന വാഹനങ്ങള്‍ക്കും ഈ നിരോധനം ബാധകമല്ലെന്ന് കലക്ടർ ഉത്തരവിൽ അറിയിച്ചത്.

ALSO READ : Landslide in Idukki | ഇടുക്കി കൊക്കയാറിൽ ഉരുൾപൊട്ടൽ; ആറ് പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു, രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നു

അതേസമയം ശബരിമല മേൽശാന്തി തിരഞ്ഞെടുപ്പിൽ നടത്തുന്നത് മാറ്റിവെക്കും എന്നൊരു അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. നാളെ ഉഷ പൂജയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. അന്തിമ പട്ടികയില്‍ ഇടം നേടിയ 9 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് ശ്രീകോവിലിനുള്ളിൽ പൂജ നടത്തിയ ശേഷം അതില്‍ നിന്നാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുക്കുക.

പന്തളം കൊട്ടാരത്തില്‍ നിന്ന് എത്തുന്ന 10 വയസ്സിന് മുകളിൽ പ്രായമുള്ള രണ്ട് ആൺകുട്ടികളാണ് നറുക്ക് എടുക്കുക. മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പും തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രശ്രീകോവിലിനുമുന്നിലായി നടക്കും. 9 പേരാണ് മാളികപ്പുറം മേല്‍ശാന്തി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഇരു മേല്‍ശാന്തിമാരും പുറപ്പെടാ ശാന്തിമാരായിരിക്കും.

ALSO READ : Landslide Kottayam | കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലിൽ മരണം ആറായി; കാർ ഒഴുക്കിൽപ്പെട്ട് രണ്ട് പേർ മരിച്ചു

അതേസമയം സംസ്ഥാനത്തെ മഴക്കെടുതിയിൽ ഇതുവരെ 9 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇരുപതോളം പേരെ കാണാതായി. കോട്ടയം, ഇടുക്കി ജില്ലകളിലാണ് വൻ നാശനഷ്ടങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ നാളെ സംസ്ഥാനത്ത് ഒരു ജില്ലയിലും റെഡ് അലേർട്ട് കേന്ദ്ര കാലാവസ്ഥ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നൊരു ആശ്വാസ വാർത്തയാണ് ഏറ്റവും അവസാനമായി പുറത്ത് വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News