ഐശ്വര്യത്തിന്റെയും മംഗളത്തിന്റേയും സമാധാനത്തിന്റെയും പ്രതീകമായാണ് നിലവിളക്കുകൾ തെളിയിക്കുന്നത്. പൂജാർമ്മങ്ങളോ മംഗളകരമായ കാര്യങ്ങളോ നടക്കുമ്പോൾ ഒഴിച്ചു കൂടാൻ കഴിയാത്ത ഒന്നാണ് നിലവിളക്ക്. ഭഗവതി സേവ നടത്തുമ്പോൾ ദേവതയെ ആവാഹിക്കുന്നത് വിളക്കിലേക്കാണ്. എന്നാൽ നമ്മൾ വീട്ടിലെ ഉപയോഗത്തിനായി വിളക്ക് വാങ്ങിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ നമുക്ക് വിപരീതഫലമാണ് ഉണ്ടാവുക. വീട്ടില്‍ തൂക്കുവിളക്ക്, തിരിത്തട്ടുകളുള്ള വിളക്ക് എന്നിവ ഉപയോഗിക്കാൻ പാടില്ല.
രണ്ടുതട്ടുള്ള വിളക്ക്, ലക്ഷ്മി വിളക്ക് തുടങ്ങിയവയാണ് ഭവനങ്ങളില്‍ തെളിയിക്കേണ്ടത്. കത്തുമ്പോള്‍ എണ്ണ കാലുന്ന നിലവിളക്ക് ഒഴിവാക്കണം. അത് മൃത്യുദോഷമുണ്ടാക്കും. വീട്ടിൽ കരിപിടിച്ച വിളക്കും പൊട്ടിയ വിളക്കും ഉപയോഗിക്കുന്നത് ഐശ്വര്യം ഇല്ലാതാക്കും. ഒരിക്കലും ഒരു തിരിയിട്ട് വിഴക്ക് കൊളുത്തരുത്. അങ്ങനെ ചെയ്യുന്നതിലൂടെ രോഗ ദുരിതമാണ് ഫലം ഉണ്ടാവുക. കൈതൊഴുന്നതു പോലെ രണ്ടു തിരികൾ തമ്മിൽ സംയോജിച്ചു കൊണ്ട് ഒരു ദിക്കിലേക്ക് ദീപം തെളിയിക്കണം. മാത്രമല്ല വീട്ടിൽ വിളക്ക് തെളിയിക്കുന്നതിന് ഒരു രീതിയുണ്ട്. രാവിലെ ദീപം തെളിയിക്കുമ്പോൾ കിഴക്കോട്ടും, സന്ധ്യക്ക് രണ്ട് ദീപങ്ങൾ കത്തിച്ച് അതിൽ ഒന്ന് കിഴക്കോട്ടും മറ്റൊന്ന് പടിഞ്ഞാറോട്ടും തെളിയിക്കണം.
നിലവിളക്കിനെക്കുറിച്ചുള്ള സങ്കൽപ്പം ഇപ്രകാരം
നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവും തണ്ട് വിഷ്ണു ഭഗവാനുമായി കണക്കാക്കുന്നു. മുകളിലെ ഭാഗം ശിവൻ, നാളം ലക്ഷ്മി ദേവിയും, പ്രകാശം സരസ്വതി, നീളത്തിൽ വരുന്ന ചൂട് പാർവ്വതി, ഒഴിക്കുന്ന എണ്ണ വിഷ്ണു, വിളക്കിലെ തിരി ശിവൻ എന്ന രീതിയിലാണ് സങ്കൽപ്പം.
ALSO READ: ചേട്ടയെ പുറത്താക്കി ദേവിയെ വരവേൽക്കൽ; കർക്കിടകത്തിൽ ശീവോതിക്ക് വെച്ചാൽ ഐശ്വര്യം ഇരട്ടി
ഈ ദിക്കിലേക്ക് കത്തിച്ചാൽ ലഭിക്കും ചില നേട്ടങ്ങൾ
വിളക്ക് കിഴക്ക് നോക്കി നിന്ന് കത്തിച്ചാൽ ജീവിതത്തിലെ ദുഃഖങ്ങൾ ഒഴിയും, പടിഞ്ഞാറ് നോക്കി നിന്ന് കത്തിച്ചാൽ നിങ്ങളുടെ കടബാധ്യതകൾ തീരും, വടക്ക് നോക്കി നിന്ന് കത്തിച്ചാൽ വീട്ടിൽ സമ്പത്ത് വർദ്ധിക്കും, നിലവിളക്കിൽ ഇടാൻ ഏറ്റവും ശേഷ്ഠമായ തിരി എന്നത് പഞ്ഞി കൊണ്ട്ഉണ്ടാക്കിയത് ആണ്. വിവാഹ തടസ്സം നീങ്ങിക്കിട്ടുന്നതിനായി ചുവപ്പ് തിരിയിൽ നിലവിളക്ക് കത്തിക്കുന്നത് ഫലം നലകും. മഞ്ഞതിരിയില് നിലവിളക്ക് കത്തിച്ചാൽ കുടുംബത്തിലെ മാനസ്സിക സംഘര‍്‍ഷങ്ങളും ദു:ഖങ്ങളും ഒഴിയും.
തിരിയുടെ എണ്ണത്തിലുമുണ്ട് കാര്യം
രണ്ടു തിരിയിട്ട ദീപം തെളിയിക്കുമ്പോൾ ധനലാഭം ഉണ്ടാകുന്നു. മൂന്നു തിരിയിട്ട ദീപം അജഞ്ഞത. നാല് തിരിയിട്ട ദീപം ജീവിതത്തിൽ നിന്നും ദാരിദ്രം ഇല്ലാതാക്കുന്നു. അഞ്ച് തിരിയിട്ട ദീപം കുടുംബത്തിൽ ഐശ്വര്യം കൊണ്ടു വരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...