Karkidaka Vavu 2024: ഇന്ന് കർക്കടക വാവ്: പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുന്നു

Karkidaka Vavu 2024: ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണത്തിനായുള്ള ഒരുക്കങ്ങള്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായിരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ ബലിയിടൽ ആരംഭിച്ചിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 3, 2024, 07:39 AM IST
  • കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് കർക്കടക വാവായി ആചരിക്കുന്നത്
  • സംസ്ഥാനത്ത് ഇന്ന് പുലർച്ചെ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും
Karkidaka Vavu 2024: ഇന്ന് കർക്കടക വാവ്: പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തുന്നു

Karkidaka Vavu 2024: ഇന്ന് കർക്കടക വാവ്... കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെയാണ് കർക്കടക വാവായി ആചരിക്കുന്നത്.  സംസ്ഥാനത്ത് ഇന്ന് പുലർച്ചെ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും.  

Also Read: ന്യൂനമർദപത്തി: സംസ്ഥാനത്ത് ഇന്നും മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലർട്ട്!

ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവുബലി തര്‍പ്പണത്തിനായുള്ള ഒരുക്കങ്ങള്‍ ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായിരുന്നു. ഇന്ന് പുലര്‍ച്ചെ മുതല്‍ ബലിയിടൽ ആരംഭിച്ചിട്ടുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രകൃതിദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ ബലിതർപ്പണത്തിന് എല്ലാവിധ സുരക്ഷയും ഒരുക്കിയിരിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

Also Read: ഇന്ന് ചിങ്ങ രാശിക്കാർക്ക് സാമ്പത്തികം മികച്ചതായിരിക്കും, മേട രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, കണ്ണൂര്‍ ശ്രീ സുന്ദരേക്ഷ ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുവില്ല്വാമല, ആറന്മുള, കൊല്ലം തിരുമൂലവരം എന്നിവയാണ് കേരളത്തിൽ ബലിതർപ്പണം നടത്തുന്ന പ്രധാന ക്ഷേത്രങ്ങൾ. ഇതു കൂടാതെ കേരളത്തിലെ ചെറുക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളിലും ബലിതർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

Also Read: ബദാം ചായ കുടിച്ചോളൂ.. ഗുണങ്ങൾ ഏറെ!

ആലുവ ശിവരാത്രി മണപ്പുറം, പെരുമ്പാവൂർ ചേലാമറ്റം ശ്രീകൃഷ്ണ ക്ഷേത്രം, കാലടി പെരിയാറിന്റെ തീരത്തും ബലിതർപ്പണ ചടങ്ങുകൾ നടക്കുകയാണ്. ആലുവ മണപ്പുറത്ത് വെള്ളപ്പൊക്കത്തെ തുടർന്ന് ചെളി അടിഞ്ഞുകൂടിയതിനാൽ‍ പാർക്കിങ് ഏരിയയിലാണ് ഇത്തവണ ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്.  ഇവിടെ 45 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. കുളിക്കടവിലും പുഴയിലും ലൈഫ് ബാഗ് ഉൾപ്പെടെ പോലീസ്, ഫയർഫോഴ്സ് ബോട്ടുകൾ പട്രോളിങ് നടത്തും. ആവശ്യത്തിനുള്ള ആംബുലൻസ് സർവീസ്, മെഡിക്കൽ ഓഫീസര്‍മാരുടെ നേതൃത്വത്തിൽ ഏർപ്പാടാക്കിയിട്ടുണ്ട്. മോഷ്ടാക്കളെയും റൗഡികളെയും മറ്റും നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്. 

Also Read: നെല്ലിക്ക വെള്ളം കുറിച്ചോളൂ.. ഗുണങ്ങൾ ഏറെ!

കർക്കിടക വാവിനോടനുബന്ധിച്ച് അച്ചൻ കോവിലിൽ ബലിതർപ്പണ ചടങ്ങുകൾ വെളുപ്പിനെ ആരംഭിച്ചു. അച്ചൻകോവിൽ ശ്രീ ധർമ്മ ശാസ്താവ് ക്ഷേത്രത്തിനു സമീപത്തെ ആറ്റിലാണ് ബലിതർപ്പണ ചടങ്ങുകൾക്ക് തുടക്കമായത്. നിരവധി ഭക്തജനങ്ങളാണ് പിതൃക്കളെ സ്മരിച്ച് ബലിതർപ്പണത്തിനായി ഇവിടെ എത്തിയത്. ക്ഷേത്രം മേൽശാന്തി ചടങ്ങുകൾക്ക് നേതൃത്വം നൽകി. കൊല്ലം ജില്ലയിലെ കാടിനുള്ളിലെ ശബരിമല അയ്യപ്പൻ്റെ  പ്രതിഷ്ടയുള്ള ഏറ്റവും പ്രസിദ്ധ ക്ഷേത്രമാണ് അച്ചൻകോവിൽ ശ്രീ ധർമ്മക്ഷേത്രം. തമിഴ് നാട്ടിലെ തെങ്കാശി ജില്ലയും കേരളത്തിലെ കൊല്ലം ജില്ലയിലെ  അയ്യപ്പ ഭക്തരുമാണ് ഇവിടെ ബലി ദർപ്പണ ചടങ്ങിനായി എത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News