Karkidaka vavu Bali 2023: നാളെ കർക്കടക വാവുബലി; ബലിതർപ്പണത്തിന് ഒരുങ്ങി ആലുവ മണപ്പുറം

Aluva Mahadeva Temple: നാളെയാണ് കര്‍ക്കടക വാവുബലി. മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും പെരിയാറിലെ ജലനിരപ്പ് പതിവിലും താഴെയായതിനാല്‍ ബലിതർപ്പണത്തിന് കാലാവസ്ഥ വെല്ലുവിളിയാകില്ലെന്നാണ് പ്രതീക്ഷ.

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 12:02 PM IST
  • പിതൃകർമ്മങ്ങൾക്കായി ശിവരാത്രി കഴിഞ്ഞാൽ ഏറ്റവുമധികം ആളുകള്‍ ആലുവ മണപ്പുറത്തെത്തുന്ന ദിവസമാണ് കർക്കടക വാവുബലി
  • പുലര്‍ച്ചെ മുതല്‍ ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം ആരംഭിക്കും
  • ഇതിനായി മണപ്പുറത്ത് ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്
Karkidaka vavu Bali 2023: നാളെ കർക്കടക വാവുബലി; ബലിതർപ്പണത്തിന് ഒരുങ്ങി ആലുവ മണപ്പുറം

കര്‍ക്കടക വാവുബലിക്കായി ഒരുങ്ങി ആലുവ മണപ്പുറം. ബലിതർപ്പണത്തിനായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ബലിതര്‍പ്പണത്തിനെത്തുന്ന ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും പെരിയാറിലെ ജലനിരപ്പ് പതിവിലും താഴെയായതിനാല്‍ ബലിതർപ്പണത്തിന് കാലാവസ്ഥ വെല്ലുവിളിയാകില്ലെന്നാണ് പ്രതീക്ഷ.

നാളെയാണ് കര്‍ക്കടക വാവുബലി. പിതൃകർമ്മങ്ങൾക്കായി ശിവരാത്രി കഴിഞ്ഞാൽ ഏറ്റവുമധികം ആളുകള്‍ ആലുവ മണപ്പുറത്തെത്തുന്ന ദിവസമാണ് കർക്കടക വാവുബലി. പുലര്‍ച്ചെ മുതല്‍ ആലുവ മണപ്പുറത്ത് ബലിതര്‍പ്പണം ആരംഭിക്കും. ഇതിനായി മണപ്പുറത്ത് ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

മണപ്പുറത്ത് ആകെ 80 ബലിത്തറകളാണ് ഉള്ളത്. ഇതില്‍ പകുതിയിലേറെ ബലിത്തറകൾ ഇതിനോടകം ലേലം ചെയ്തു. പുരോഹിതർ വരുന്ന മുറയ്ക്ക് ബാക്കിയുള്ളവ കൈമാറും. മഹാദേവ ക്ഷേത്രത്തിന്‍റെ തറയിൽ കല്ലുകൾ വിരിക്കുന്ന പ്രവ‍ൃത്തിയും കുളിക്കടവുകളിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നതും ഏറെക്കുറെ പൂർത്തിയായി.

ALSO READ: Sawan Shivratri 2023: ശ്രാവണ ശിവരാത്രി ദിനത്തിൽ പുണ്യം തേടി ഭക്തർ; ശുഭ മുഹൂർത്തം, പൂജാ വിധി എന്നിവ അറിയാം

കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് മണപ്പുറത്തേക്ക് സ്പെഷൽ ബസ് സർവീസ് ഉണ്ടാകും. ഭക്തജനങ്ങൾക്കായി അന്നദാനവും ഒരുക്കും. അപ്പവും അരവണയും തയ്യാറാക്കുന്ന ജോലികൾ ആരംഭിച്ചു. കൂടുതൽ പോലീസിനെ വിന്യസിക്കുന്നതിനൊപ്പം അഗ്നിരക്ഷാസേനയും സ്കൂബ സംഘവും നീന്തല്‍ വിദ​ഗ്ധരും 250 സിവില്‍ ഡിഫന്‍സ് വളന്‍റിയര്‍മാരെയും മണപ്പുറത്ത് വിന്യസിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News