Guru Chandal Yog 2023: ഗുരു ചണ്ഡാല യോഗം, അടുത്ത 7 മാസത്തേക്ക് ഈ 5 രാശിക്കാർക്ക് കഠിന സമയം

Guru Chandal Yog 2023: മേടം രാശിയില്‍ ഗുരു ചണ്ഡാല യോഗം രൂപപ്പെടുന്നു. വ്യാഴവും രാഹുവും ഒരുമിച്ച് വരുമ്പോഴാണ് ഗുരു ചണ്ഡാല യോഗം രൂപപ്പെടുന്നത്. അതായത്, ഈ വർഷം ഏപ്രിൽ 22-ന് ഗുരു മേട രാശിയിലേക്ക് സംക്രമിക്കും. ഈ സാഹചര്യത്തിൽ ഗുരു-രാഹു സഖ്യബന്ധം മേട രാശിയിൽ രൂപപ്പെടുന്നത് ശുഭകരമല്ല. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 08:21 PM IST
  • മേടം രാശിയില്‍ ഗുരു ചണ്ഡാല യോഗം രൂപപ്പെടുന്നു. വ്യാഴവും രാഹുവും ഒരുമിച്ച് വരുമ്പോഴാണ് ഗുരു ചണ്ഡാല യോഗം രൂപപ്പെടുന്നത്. അതായത്, ഈ വർഷം ഏപ്രിൽ 22-ന് ഗുരു മേട രാശിയിലേക്ക് സംക്രമിക്കും.
Guru Chandal Yog 2023: ഗുരു ചണ്ഡാല യോഗം, അടുത്ത 7 മാസത്തേക്ക് ഈ 5 രാശിക്കാർക്ക് കഠിന സമയം

Guru Chandal Yog 2023: ജ്യോതിഷപ്രകാരം നമ്മുടെ ജാതകത്തില്‍ പല വിധത്തിലുള്ള യോഗങ്ങള്‍ ഉണ്ട്.  അതില്‍ ചിലത് വ്യക്തികള്‍ക്ക് ഗുണം ചെയ്യുന്നതാണ് എങ്കില്‍ ചില യോഗങ്ങള്‍ വളരെ ദോഷം  ചെയ്യുന്നവയാണ്. രാജയോഗം, മാളവ്യയോഗം പോലുള്ള യോഗങ്ങള്‍ ഗുണം നല്‍കുമ്പോള്‍ ഗുരുചണ്ഡാല യോഗം പോലുള്ളവ  അങ്ങേയറ്റം ദോഷം നല്‍കുന്നവ അല്ലെങ്കില്‍  ദുരിതങ്ങള്‍ ക്ഷണിച്ച് വരുത്തുന്ന യോഗമാണ്.  

Also Read:  Home Temple: നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കുക, ലക്ഷ്മീദേവി സമ്പത്തും അനുഗ്രഹവും  സമൃദ്ധമായി വർഷിക്കും!

 

മേടം രാശിയില്‍ ഗുരു ചണ്ഡാല യോഗം രൂപപ്പെടുന്നു. വ്യാഴവും രാഹുവും ഒരുമിച്ച് വരുമ്പോഴാണ് ഗുരു ചണ്ഡാല യോഗം രൂപപ്പെടുന്നത്. അതായത്, ഈ വർഷം ഏപ്രിൽ 22-ന് ഗുരു മേട രാശിയിലേക്ക് സംക്രമിക്കും. ഈ സാഹചര്യത്തിൽ ഗുരു-രാഹു സഖ്യബന്ധം മേട രാശിയിൽ രൂപപ്പെടുന്നത് ശുഭകരമല്ല. അതായത്, അടുത്ത 7 മാസത്തേയ്ക്ക് ഈ യോഗം ചില രാശിക്കാരെ വളരെ മോശമായി ബാധിക്കും. വളരെ അശുഭകരമായ ഒരു യോഗമാണ് ചില രാശിക്കാര്‍ക്ക് ഇത് നല്‍കുന്നത്.

Also Read:  Ration Card Aadhaar Link: റേഷൻ കാര്‍ഡ് - ആധാർ ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി

ജ്യോതിഷത്തിൽ ഗുരുവിനെ ശുഭഗ്രഹമായും രാഹുവിനെ ദോഷകരമായ ഗ്രഹമായും കണക്കാക്കുന്നു. ഗുരുവിന്‍റെ ഐശ്വര്യം നശിപ്പിക്കാൻ രാഹു പ്രവർത്തിക്കുന്നു. ജ്യോതിഷത്തില്‍  മേട രാശിയിൽ രൂപപ്പെടുന്ന ഗുരു-രാഹു സഖ്യബന്ധത്തെ  ഗുരു ചണ്ഡാല യോഗം എന്നാണ് വിശേഷിപ്പിക്കുന്നത്.   ഗുരു ചണ്ഡാല യോഗമുള്ളവര്‍ ദാരിദ്ര്യത്തിന്‍റെ പടുകുഴിയിലേക്ക് എത്തുന്നുവെന്നാണ് ജ്യോതിഷത്തില്‍ പറയുന്നത്. 

ജന്മനക്ഷത്രപ്രകാരം ഒരു വ്യക്തിക്ക് ഗുരു ചണ്ഡാല യോഗം ഉണ്ടെങ്കില്‍ ആ വ്യക്തി കടന്നു പോവുന്ന ഏറ്റവും മോശം സമയമായിരിക്കും വരുന്ന 7 മാസം. ജീവിതത്തില്‍ വളരെയധികം തടസ്സങ്ങള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാകാം. എന്നാല്‍ നിങ്ങളുടെ ജാതകത്തില്‍ വ്യാഴത്തിന്‍റെ സ്ഥാനം ശക്തമെങ്കില്‍ പലപ്പോഴും യോഗത്തിന്‍റെ കാഠിന്യം അല്‍പം കുറയുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്.  
 
ഗ്രഹങ്ങളുടെ ചലനത്തിനും ക്രമണത്തിനും ജ്യോതിഷത്തില്‍ ഏറെ പ്രാധാന്യം ഉണ്ട്. ശുഭ ഗ്രഹമായ വ്യാഴം 2023 ഏപ്രിൽ 22-ന് മേടം രാശിയിൽ സംക്രമിക്കും. അതേസമയം, നിഴൽ ഗ്രഹമായി കണക്കാക്കപ്പെടുന്ന രാഹു ഇതിനകം ഈ രാശിയിൽ ഉണ്ട്. ഒക്‌ടോബർ 30 വരെ രാഹു മേടത്തിൽ തുടരും. ഇത് ഗുരു ചണ്ഡാല യോഗം രൂപപ്പെടാന്‍ വഴിയൊരുക്കും.  

ഗുരു ചണ്ഡാല യോഗം പല രാശിക്കാരെയും സാരമായി ബാധിക്കും. ഈ രാശിക്കാരുടെ ജീവിതത്തില്‍  നെഗറ്റീവ് പ്രഭാവം വർദ്ധിക്കും. ഗുരു ചണ്ഡാല യോഗം ഏതൊക്കെ രാശിക്കാരെ ബാധിക്കും എന്ന് നോക്കാം... 
 
മേടം രാശിക്കാരെ ചണ്ഡാല യോഗം എങ്ങിനെ സ്വാധീനിക്കും? 
 
വരാനിരിക്കുന്ന 7 മാസങ്ങൾ ഈ രാശിക്കാരുടെ ജീവിതത്തിൽ വളരെ വിഷമകരമായിരിക്കാം. മേടം രാശിക്കാരുടെ ലഗ്നഭാവത്തിൽ ഗുരു ചണ്ഡാല യോഗം രൂപപ്പെടും. ഇത്തരക്കാർക്ക് സാമ്പത്തിക നഷ്ടവും ഒപ്പം  അനാരോഗ്യവും നേരിടാം. 
 
മിഥുനം രാശിക്കാരെ ഗുരു ചണ്ഡാല യോഗം എങ്ങിനെ ബാധിക്കും? 
 
മിഥുനം  രാശിക്കാർക്ക് ഗുരു ചണ്ഡാല യോഗം വളരെ അശുഭകരമായിരിക്കും. അശുഭകരമായ പല വാർത്തകളും ഈ രാശിക്കാര്‍ക്ക് ലഭിക്കും. പണത്തിന്‍റെയും ആരോഗ്യത്തിന്‍റെയും കാര്യത്തിൽ ഈ രാശിക്കാര്‍ക്ക് നഷ്ടം സംഭവിക്കാം. ഔദ്യോഗിക ജീവിതത്തിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.

കന്നി രാശിയിൽ ഗുരു ചണ്ഡാല യോഗത്തിന്‍റെ സ്വാധീനം എങ്ങിനെ? 
 
കന്നി രാശിയുടെ എട്ടാം ഭാവത്തിൽ ഗുരു ചണ്ഡാല യോഗം രൂപപ്പെടുന്നു. അതിന്‍റെ സ്വാധീനത്താൽ നിങ്ങളുടെ പ്രധാനപ്പെട്ട ജോലികളിൽ തടസ്സങ്ങൾ ഉണ്ടാകും. നിങ്ങൾ ഒരു വീട് പണിയുകയോ ഒരു വസ്തു വാങ്ങാന്‍ തയ്യാറെടുക്കുകയോ ആണ് എങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കും. വീടിന്‍റെ അന്തരീക്ഷവും തികച്ചും കലഹം നിറഞ്ഞതായിരിയ്ക്കും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കും. 

മകരം രാശിയിൽ ഗുരു ചണ്ഡാല യോഗത്തിന്‍റെ സ്വാധീനം എങ്ങിനെ? 

മകരം രാശിയിൽ  ഗുരു ചണ്ഡാല യോഗം രൂപപ്പെടുന്നു. ഈ രാശിക്കാര്‍ക്ക് പല പ്രശ്നങ്ങളും  അഭിമുഖീകരിക്കേണ്ടി വരും. കുടുംബത്തിലെ തർക്കങ്ങളും അമിത ചെലവുകളും നിങ്ങളുടെ ജീവിതത്തിൽ അസ്വസ്ഥത വർദ്ധിപ്പിക്കും. നിങ്ങൾ വിവാഹിതനാണെങ്കിൽ, നിങ്ങളുടെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, പഴയ ചില പ്രശ്‌നങ്ങളുടെ പേരിൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ വളരെയധികം പിരിമുറുക്കം ഉണ്ടാകും.
 
ധനു രാശിയിൽ ഗുരു ചണ്ഡാല  യോഗത്തിന്‍റെ പ്രഭാവം എങ്ങിനെയാണ്‌? 

ധനു രാശിക്കാർക്ക് ഈ കാലയളവില്‍ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. അപകടത്തിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക. ബിസിനസില്‍  നഷ്ടം വരാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ദുർബലമായി തുടരും. ജോലിയിലും ബിസിനസിലും ശക്തമായ വെല്ലുവിളികൾ നേരിടേണ്ടിവരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 
 

 

 

Trending News