Vastu Tips: മഴക്കാലത്ത് വീടുകളിൽ നാം പലപ്പോഴും കാണുന്ന ഒന്നാണ് പഴുതാര. ചാക്കാണി, ചെതുമ്പൂരൻ, കരിങ്കണ്ണി തുടങ്ങിയ പേരുകളിലും ഇതിനെ അറിയപ്പെടുന്നുണ്ട്. പല ഖണ്ഡങ്ങൾ ചേർന്നതു പോലെയുള്ള ഘടനയുള്ള ഇതിന്റെ ശരീരത്തിൽ ഓരോ ഖണ്ഡത്തിലും ഒരു ജോഡി കാലുകളുണ്ട്. ഇവയുടെ മുൻഭാഗത്തെ രണ്ട് കാലുകൾ വിഷം കുത്തിവയ്ക്കാവുന്നവയായി രൂപാന്തരം പ്രാപിച്ചിട്ടുള്ളതാണ്.
ഇവയുപയോഗിച്ചാണ് ഇവ ഭക്ഷണം തേടുന്നത്. ചില സമയത്ത് മഴയില്ലാത്തപ്പോഴും വീടിന്റെ ചില ഭാഗത്ത് നാം പഴുതാരയെ കണ്ടാൽ അതിന് വാസ്തു ശാസ്ത്രമനുസരിച്ച് വ്യത്യസ്ത അർത്ഥങ്ങളുണ്ട്. അതായത് ഒരു പഴുതാരയെ പെട്ടെന്ന് കാണുന്നത് ഭാഗ്യത്തെയും നിർഭാഗ്യത്തെയും സൂചിപ്പിക്കുന്നുവെന്നർത്ഥം.
Also Read: ശനിയുടെ രാശിമാറ്റത്തിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; വരുന്ന 16 ദിവസം ഇവർ പൊളിക്കും!
പഴുതാരയെ രാഹുവിന്റെ പ്രതീകമായിട്ടാണ് വാസ്തു വിദഗ്ദർ പറയുന്നത്. ഇതിനെ നിങ്ങൾ വീട്ടിനുള്ളിൽ കണ്ടാലും കൊല്ലരുതെന്നാണ് പറയുന്നത്. പകരം വീടിന് പുറത്തേക്ക് എറിയണം. പഴുതാരയെ കൊല്ലുന്നത് ഒരാളുടെ ജാതകത്തിൽ രാഹുവിന്റെ സ്ഥാനം ദുർബലമാക്കും. ഇത് ജാതകരിൽ അശുഭകരമായ സ്വാധീനം ചെലുത്തുമെന്നും പറയപ്പെടുന്നു. പഴുതാരയെ കാണുന്നത് ശുഭമോ അശുഭമോ എന്ന് നമുക്കറിയാം...
വീടിന്റെ പല ഭാഗത്തും പഴുതാരകളെ പൊതുവെ നമ്മൾ കാണാറുണ്ട്. എന്നാൽ ചില സ്ഥലങ്ങളുണ്ട് അവിടെ പഴുതാരയെ കാണുന്നത് അത്ര നല്ലതല്ല എന്നാണ് പറയുന്നത്. വീട്ടിൽ തറയിലൂടെ പഴുതാര ഇഴയുന്നത് വീടിന് വാസ്തു വൈകല്യമുണ്ടെന്നതിന്റെ സൂചനയാണെന്ന് പറയപ്പെടുന്നു. അതുപോലെ പഴുതാരയെ അടുക്കളയിൽ കാണുന്നതും വാവസ്തു ദോഷമാണ്. അതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിൽ ഇവയെ കണ്ടാൽ കൊല്ലാതെന്നും പുറത്തേക്ക് എടുത്തെറിയണമെന്നുമാണ് പറയുന്നത്.
വാസ്തു വിദഗ്ദരുടെ അഭിപ്രായത്തിൽ വീടിന്റെ പ്രധാന വാതിലിൻറെ ഉമ്മറപ്പടിയിലും ടോയ്‌ലറ്റിലും കോണിപ്പടികളിലും പഴുതാരകൾ ഇഴഞ്ഞു നീങ്ങുന്നത് രാഹു ദുർബലനാണ് എന്നതിന്റെ ലക്ഷണമാണെന്നാണ്. അതുപോലെ പഴുതാര തലയിൽ വീഴുന്നതും രാഹു ബലഹീനനാണെന്നതിന്റെ പ്രതീകമാണ്. ഇതിനെ വരും കാലങ്ങളിൽ എന്തെങ്കിലും അസുഖം ബാധിക്കുമെന്ന സൂചനയായും കണക്കാക്കുന്നു.
പഴുതാര വെറും ദൗർഭാഗ്യം മാത്രം നൽകുന്ന ജീവിയല്ല ഇത് ഭാഗ്യ സൂചന നൽകാറുണ്ട്. വാസ്തുപ്രകാരം വീട്ടിലെ പൂജാമുറിയിൽ പഴുതാരയെ കാണുന്നത് സൗഭാഗ്യമാണ്. അതുപോലെ വീടിനുള്ളിൽ ഒരു പഴുതാരയെ പെട്ടെന്ന് കാണുകയും ശേഷം അപ്രത്യക്ഷമാകുകയും ചെയ്താൽ നിങ്ങളുടെ കാര്യങ്ങൾ പൂർത്തിയാകാൻ പോകുന്നുവെന്നാണ് അർത്ഥം. അതുപോലെ വാസ്തു ശാസ്ത്രപ്രകാരം വീട്ടിൽ ചത്ത പഴുതാരയെ കണ്ടാൽ വലിയ ദുരന്തം ഒഴിവായിയെന്ന് മനസിലാക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.