Nail Cutting: ഈ ദിവസം നഖം വെട്ടിയാല്‍ ജോലിയില്‍ പുരോഗതി!! ലക്ഷ്മീദേവിയുടെ കൃപയാൽ ധന പ്രാപ്തി ഉറപ്പ്

Nail Cutting:  നഖം മുറിയ്ക്കുന്നതിന് ദിവസവും സമയവും നോക്കേണ്ടതുണ്ടോ? ഉണ്ട് എന്ന് വേണം പറയാന്‍. ജ്യോതിഷത്തിൽ, നഖം മുറിക്കുന്നതിനുള്ള ശരിയായ സമയത്തെയും ദിവസത്തെയും കുറിച്ച് വിശദമായ വിവരങ്ങൾ പറയുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 04:36 PM IST
  • നഖം മുറിയ്ക്കുന്നതിന് ദിവസവും സമയവും നോക്കേണ്ടതുണ്ടോ? ഉണ്ട് എന്ന് വേണം പറയാന്‍. ജ്യോതിഷത്തിൽ, നഖം മുറിക്കുന്നതിനുള്ള ശരിയായ സമയത്തെയും ദിവസത്തെയും കുറിച്ച് വിശദമായ വിവരങ്ങൾ പറയുന്നുണ്ട്.
Nail Cutting: ഈ ദിവസം നഖം വെട്ടിയാല്‍ ജോലിയില്‍ പുരോഗതി!! ലക്ഷ്മീദേവിയുടെ കൃപയാൽ ധന പ്രാപ്തി ഉറപ്പ്

Nail Cutting: ശരീരം വൃത്തിയാക്കുന്നതിനൊപ്പം, കൈകളുടെയും കാലുകളുടെയും ശുചിത്വവും നഖങ്ങൾ മുറിക്കേണ്ടതും അത്യാവശ്യമാണ്. അതില്ലാതെ പൂർണ്ണമായ ശുചിത്വം സങ്കൽപ്പിക്കാൻ കഴിയില്ല. 

ആഴ്ചയില്‍ ഒരിയ്ക്കല്‍ നഖം മുറിയ്ക്കുന്നവരാണ് നമ്മില്‍ അധികം പേരും. ശാരീരിക പ്രശ്‌നങ്ങൾക്ക് പുറമെ നഖം മുറിക്കാത്തതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ചിലര്‍ ആഴ്ചയിൽ ഏത് ദിവസവും നഖം മുറിയ്ക്കും, പിന്നീട് അത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. തെറ്റായ സമയത്തും ദിവസവും നഖം മുറിക്കുന്നതിലൂടെ, നെഗറ്റീവ് എനർജി നിങ്ങളുടെ വീട്ടില്‍ കടന്നുകൂടുന്നു. ഇത് പിന്നീട് ധാരാളം പ്രശ്നങ്ങൾക്കം വഴി തെളിക്കുന്നു.    

Also Read:  Lunar Eclipse 2023: ഈ വർഷത്തെ രണ്ടാം ചന്ദ്രഗ്രഹണം ഈ ദിവസം ദൃശ്യമാകും; തീയതി, സമയം എന്നിവ അറിയാം 

നഖം മുറിയ്ക്കുന്നതിന് ദിവസവും സമയവും നോക്കേണ്ടതുണ്ടോ? ഉണ്ട് എന്ന് വേണം പറയാന്‍. ജ്യോതിഷത്തിൽ, നഖം മുറിക്കുന്നതിനുള്ള ശരിയായ സമയത്തെയും ദിവസത്തെയും കുറിച്ച് വിശദമായ വിവരങ്ങൾ പറയുന്നുണ്ട്. അതായത്, ആഴ്ചയിലെ ചില ദിവസങ്ങളില്‍  നഖം മുറിക്കരുതെന്ന്  പറഞ്ഞിട്ടുണ്ട്. ശുഭദിനത്തിൽ നഖം മുറിക്കുന്നത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നൽകുന്നു. ഏത് ദിവസമാണ് നഖം മുറിക്കുന്നത് ശുഭകരമായി കണക്കാക്കുന്നത് എന്ന് അറിയാം. 

Also Read:  Rajadhiraja Yog: നിങ്ങളുടെ ജാതകത്തില്‍ ഈ യോഗം ഉണ്ടെങ്കില്‍ ജീവിതം രാജാവിനെപ്പോലെ!! 

നഖം വെട്ടുന്നതിന് ശുഭകരമായ ദിവസങ്ങള്‍ 

തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങൾ നഖം മുറിക്കുന്നതിന് അനുകൂലമായ ദിവസങ്ങളായി കണക്കാക്കുന്നു. തിങ്കളാഴ്ചകളിൽ നഖം മുറിക്കുന്നത് തമ ഘടകം കുറയ്ക്കുന്നു. ബുധനാഴ്ച നഖം മുറിക്കുന്നത് കരിയറിൽ പുരോഗതി നൽകുന്നു. വെള്ളിയാഴ്ച നഖം മുറിച്ചാൽ പണവും ലാഭവുമുണ്ടാകും. അതേസമയം, ഞായറാഴ്ച നഖം മുറിക്കുന്നത് ഏറ്റം ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം നഖം മുറിക്കുന്നത് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു.

ഈ ദിവസങ്ങളില്‍ നഖം മുറിയ്ക്കുന്നത് ദൗര്‍ഭാഗ്യം ക്ഷണിച്ചു വരുത്തും 

ആഴ്ചയിലെ എല്ലാ ദിവസവും ഒന്നോ അല്ലെങ്കിൽ അതിലധികമോ ഗ്രഹങ്ങള്‍ക്ക്  സമർപ്പിക്കുന്നു. മതവിശ്വാസമനുസരിച്ച്, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ നഖം മുറിക്കുന്നത് നിഷിദ്ധമാണ്. കാരണം, ഈ ദിവസങ്ങളില്‍ നഖം മുറിയ്ക്കുന്നത് അശുഭകരമായ ഫലങ്ങള്‍ നല്‍കും. അതുകൂടാതെ, രാത്രിയിലും വൈകുന്നേരങ്ങളിലും നഖം മുറിക്കുന്നത് നിരോധിച്ചിരിക്കുന്നു. സൂര്യാസ്തമയത്തിന് ശേഷമോ രാത്രിയിലോ നഖം മുറിക്കുന്നത് ലക്ഷ്മി ദേവിയുടെ കോപം ക്ഷണിച്ചു വരുത്തുന്നു. 

നഖം വെട്ടുന്നതും ശനിയുമായുള്ള ബന്ധം

ജ്യോതിഷ പ്രകാരം, ഒരു വ്യക്തിയുടെ നഖങ്ങളും മുടിയും ശനി ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. നഖവും മുടിയും വൃത്തിയായി സൂക്ഷിക്കാത്തവര്‍ക്ക് ശനിയുടെ കോപം ഉണ്ടാകാം. അത്തരക്കാര്‍ക്ക് ജീവിതത്തിൽ ദാരിദ്ര്യം നേരിടേണ്ടിവരുന്നു, കൂടാതെ പല തരത്തിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

  

Trending News