Horoscope May 26: വൃശ്ചികം രാശിക്കാരുടെ ബിസിനസ് വർധിക്കും, കുംഭം രാശിക്കാരുടെ വരുമാനം മെച്ചപ്പെടും; ഇന്നത്തെ രാശിഫലം

മിഥുനം രാശിയിലുള്ള വിദ്യാർഥികൾ പഠനത്തിൽ പുരോഗതി കൈവരിക്കും. ബന്ധുക്കളെ സന്ദർശിക്കാനുള്ള അവസരമുണ്ടാകും.

Written by - Zee Malayalam News Desk | Last Updated : May 26, 2022, 09:53 AM IST
  • കന്നി രാശിക്കാർ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കും.
  • ഇവർക്ക് ചെലവുകൾ നിയന്ത്രിക്കാൻ കഴിയും.
  • കന്നി രാശിക്കാർ പുതിയ ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കും.
  • ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.
Horoscope May 26: വൃശ്ചികം രാശിക്കാരുടെ ബിസിനസ് വർധിക്കും, കുംഭം രാശിക്കാരുടെ വരുമാനം മെച്ചപ്പെടും; ഇന്നത്തെ രാശിഫലം

മേടം: മേടം രാശിക്കാർ ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ ഇന്ന് നടക്കും. ഭാ​ഗ്യം കൊണ്ട് ഈ രാശിക്കാർക്ക് ചില നേട്ടങ്ങളുണ്ടാകും. ശമ്പളം വർധിച്ചേക്കാം. മക്കളിൽ നിന്ന് സന്തോഷകരമായ വാർത്തകൾ കേൾക്കും. 

ഇടവം: ഇടവം രാശിക്കാർക്ക് അവരുടെ പഴയ ജോലിയിൽ തിരിച്ച് കയറാൻ സാധിക്കും. ഇവർ മത്സര പരീക്ഷയിൽ മികച്ച വിജയം നേടും. പുണ്യകർമ്മങ്ങളിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. 

മിഥുനം: മിഥുനം രാശിയിലുള്ള വിദ്യാർഥികൾ പഠനത്തിൽ പുരോഗതി കൈവരിക്കും. ബന്ധുക്കളെ സന്ദർശിക്കാനുള്ള അവസരമുണ്ടാകും. സഹപ്രവർത്തകരുമായി അഭിപ്രായ ഭിന്നത ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബ ജീവിതം തൃപ്തികരമായിരിക്കും.

കർക്കടകം: അപകടങ്ങളിൽ നിന്ന് രക്ഷപ്പെടും. കർക്കടകം രാശിക്കാർക്ക് സു​ഹൃത്തിന്റെ സഹായം ലഭിക്കും. ഇവരുടെ കുടുംബ ജീവിതം സന്തോഷകരമായിരിക്കും. പുതിയ പ്രണയ ബന്ധങ്ങളുണ്ടായേക്കാം.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് തൊഴിൽ രംഗത്ത് ചില മാറ്റങ്ങൾ ഉണ്ടാകും. പേരു ദോഷം ഉണ്ടാകാതെ ശ്രദ്ധിക്കുക. പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. പരിചയമില്ലാത്ത ആളുകളുടെ കാര്യത്തിൽ ഇടപെടാതിരിക്കാൻ ശ്രമിക്കുക. 

കന്നി: പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടക്കും. ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. പുതിയ ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കും. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. 

തുലാം: തുലാം രാശിക്കാരുടെ സാമ്പത്തിക നില മെച്ചപ്പെടും. ബന്ധുക്കളുടെ ഇടപെടലുകൾ ഗുണകരമാകും. വാഹനം ഉപയോ​ഗിക്കുമ്പോൾ സൂക്ഷിക്കുക. ചില ഭാ​ഗ്യങ്ങൾ ജീവിതത്തിൽ പ്രതീക്ഷിക്കാം.

വൃശ്ചികം: ബിസിനസ് വർധിക്കാൻ സാധ്യതയുണ്ട്. വൃശ്ചികം രാശിയിലുള്ള വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ താൽപര്യം കാണിക്കും. ഉല്ലാസയാത്ര പോകാൻ തീരുമാനമെടുക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.

ധനു: ധനു രാശിക്കാർക്ക് പുതിയ പ്രവർത്തികളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കും. വിദേശത്തുള്ളവർ നാട്ടിലേക്ക് അവധിയെടുത്ത് പോകും. ഉപരിപഠനത്തിന് അവസരം ലഭിക്കും. 

മകരം: മകരം രാശിക്കാരുടെ ആരോ​ഗ്യം തൃപ്തികരമായിരിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിച്ചേക്കും. യാത്രകൾ ഗുണകരമായി തീരും. 

കുംഭം: കുംഭം രാശിക്കാർ മത്സര പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. ഇവരുടെ വരുമാനം മെച്ചപ്പെടും. സംസാരത്തിലൂടെ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയും. 

മീനം: മീനം രാശിക്കാർക്ക് അവരുടെ പല ആ​ഗ്രഹങ്ങളും നിറവേറുന്ന ദിവസമാണിന്ന്. ബിസിനസിൽ നിന്നും ലാഭമുണ്ടാകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കാനിടയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും.

Trending News