Horoscope: ഈ രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യ ദിനം; ഇന്നത്തെ സമ്പൂർണ രാശിഫലം

Astrological Predictions: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് അറിയാൻ രാശിഫലം പരിശോധിക്കാം. ഇന്നത്തെ സമ്പൂർണ രാശിഫലം ഇവിടെ വായിക്കാം.

Written by - Zee Malayalam News Desk | Last Updated : Jul 27, 2023, 10:51 AM IST
  • മേടം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ ഐക്യം കുറയും
  • ശാരീരിക ആരോഗ്യത്തിൽ ചെറിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും
  • വാഹനങ്ങൾ പാഴ് ചെലവുകൾക്ക് കാരണമാകും
  • വ്യവസായരംഗത്തെ സ്തംഭനാവസ്ഥ നീങ്ങി പുരോഗതിയുണ്ടാകും
Horoscope: ഈ രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യ ദിനം; ഇന്നത്തെ സമ്പൂർണ രാശിഫലം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് നിങ്ങളുടെ പുതിയ തീരുമാനങ്ങളും പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കാൻ സഹായിക്കില്ലേ. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ അല്ലയോ എന്ന് അറിയാൻ രാശിഫലം പരിശോധിക്കാം. ഇന്നത്തെ സമ്പൂർണ രാശിഫലം ഇവിടെ വായിക്കാം.

മേടം: കുടുംബത്തിൽ ഐക്യം കുറയും. ശാരീരിക ആരോഗ്യത്തിൽ ചെറിയ പ്രത്യാഘാതങ്ങൾ ഉണ്ടാകും. വാഹനങ്ങൾ പാഴ് ചെലവുകൾക്ക് കാരണമാകും. സമ്പാദ്യം കുറയും. വ്യവസായരംഗത്തെ സ്തംഭനാവസ്ഥ നീങ്ങി പുരോഗതിയുണ്ടാകും.

ഇടവം: ബിസിനസിൽ സമ്പദ്‌വ്യവസ്ഥ ഇന്ന് മികച്ചതായിരിക്കും. പുതിയ സംരംഭങ്ങൾ ഗുണം ചെയ്യും. കുട്ടികളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാകും. സ്വത്ത് സമ്പാദന ശ്രമങ്ങളിൽ പുരോഗതി ഉണ്ടാകും. ചിലർക്ക് ജോലിയിൽ പ്രതീക്ഷിച്ച സ്ഥാനക്കയറ്റം ലഭിക്കും.

മിഥുനം: ഇന്ന് നിങ്ങൾ ഏത് ജോലിയും ഉത്സാഹത്തോടെ പൂർത്തിയാക്കും. മക്കൾ പഠനത്തിനായി വിദേശത്ത് പോകാൻ സാധ്യതയുണ്ട്. തൊഴിൽപരമായ പുരോഗതിക്ക് വേണ്ടി നടത്തുന്ന പരിശ്രമങ്ങൾ ഗുണം ചെയ്യും. വിവാഹ തടസ്സങ്ങൾ നീങ്ങും.

കർക്കടകം: ഇന്ന് നിങ്ങൾ എന്തിനോടും താൽപ്പര്യമില്ലാതെയായിരിക്കും പ്രവർത്തിക്കുക. ബിസിനസ്സിൽ അപ്രതീക്ഷിത ചെലവുകൾ ഉണ്ടാകും. വീട്ടിലെ ഐക്യം കുറയാൻ സാധ്യതയുണ്ട്. ബന്ധുക്കൾ സഹായിക്കും. കടങ്ങൾ ഒരു പരിധി വരെ കുറയും.

ALSO READ: Horoscope: ഇന്നത്തെ സമ്പൂർണ രാശിഫലം; ഈ നാല് രാശിക്കാർ കൂടുതൽ ജാ​ഗ്രത പുലർത്തുക

ചിങ്ങം: ഇന്ന് സന്തോഷകരമായ സംഭവങ്ങൾ ഉണ്ടാകും. ശാരീരിക ആരോഗ്യം മെച്ചപ്പെടും. തൊഴിൽപരമായി വലിയ ആളുകളുടെ പരിചയം ഉണ്ടാകുന്നത് ​ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതി തൃപ്തികരമായിരിക്കും. സുഹൃത്തുക്കൾ പിന്തുണ നൽകും. പുതിയ ഉൽപ്പന്നങ്ങൾ വാങ്ങും.

കന്നി: ഇന്ന് നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടാം. പ്രതീക്ഷിച്ച സഹായം ലഭിക്കാൻ കാലതാമസം നേരിടും. ജോലിയിൽ സഹപ്രവർത്തകരുമായി പൊരുത്തപ്പെടുന്നത് നല്ലതാണ്. തൊഴിൽപരമായ ശ്രമങ്ങൾ ഗുണം ചെയ്യും.

തുലാം: ഇന്ന് കുടുംബത്തിലെ പ്രശ്നങ്ങൾ മാറി ഐക്യം ഉണ്ടാകും. സന്താനങ്ങൾ പഠനത്തിൽ കൂടുതൽ താൽപര്യം കാണിക്കും. ജോലിയിൽ പ്രതീക്ഷിക്കുന്ന സ്ഥലംമാറ്റം ലഭിക്കും. ജോലിക്കാരുടെ സഹകരണം ബിസിനസിൽ നല്ല പുരോഗതിക്ക് സഹായിക്കും.

വൃശ്ചികം: ഇന്ന് നിങ്ങൾ ഏത് പ്രവർത്തനത്തിലും സന്തോഷത്തോടെ ഏർപ്പെടും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. ബന്ധുക്കൾ മുഖേന ശുഭവാർത്തകൾ വന്നുചേരും. ഉദ്യോഗാർത്ഥികൾക്ക് ജോലിയിൽ ബഹുമാനവും അന്തസ്സും ലഭിക്കും.

ധനു: കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. കുട്ടികൾ ഉത്തരവാദിത്തത്തോടെ പെരുമാറും. ജോലിയിൽ ചിലർക്ക് സ്ഥലംമാറ്റം ലഭിക്കും. പുതിയ ബിസിനസ്സുമായി ബന്ധപ്പെട്ട പദ്ധതികൾ വിജയകരമായി പൂർത്തീകരിക്കും. കടബാധ്യതകൾ ഒരു പരിധി വരെ കുറയും.

മകരം: ഇന്ന് നിങ്ങൾ കഠിനമായ ജോലികൾ ഊർജസ്വലതയോടെ പൂർത്തിയാക്കും. മാതാപിതാക്കളുമായുള്ള പിണക്കങ്ങൾ ഇല്ലാതാകും. സുഹൃത്തുക്കളുടെ സഹായത്താൽ കടബാധ്യതകൾ കുറയും. ബിസിനസ് യാത്രകൾ ഗുണം ചെയ്യും. ജോലിയിൽ പുതിയ മാറ്റങ്ങൾ ഉണ്ടാകും.

കുംഭം: ഇന്ന് നിങ്ങളുടെ ഉദ്യമങ്ങളിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം. സുഹൃത്തുക്കളുമായി വിരോധം ഉണ്ടാകാം. ശാരീരിക ആരോഗ്യത്തിന് ശ്രദ്ധ ആവശ്യമാണ്. ജോലിയിൽ മേലുദ്യോഗസ്ഥരുമായി ഒത്തുപോകുന്നത് നല്ലതാണ്. കുടുംബത്തിന്റെ പിന്തുണ ലഭിക്കും.

മീനം: ഇന്ന് നിങ്ങൾ ഉത്കണ്ഠാകുലരായിരിക്കും. എളുപ്പത്തിൽ ചെയ്യാവുന്ന കാര്യങ്ങൾ പോലും വൈകും. നിങ്ങളുടെ രാശിക്ക് ചന്ദ്രാഷ്ടമമായതിനാൽ ബിസിനസ്സിൽ സഹപ്രവർത്തകരുമായി അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക. യാത്രകൾ മാറ്റിവയ്ക്കുന്നതാണ് നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News