Horoscope 2023: ഇടവം രാശിക്കാർ ജാ​ഗ്രതയോടെയിരിക്കണം; ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ സമ്മർദ്ദം കുറയും

Horoscope Today: ഇടവം രാശിക്കാർ ഇന്നത്തെ ദിവസം ജാ​ഗ്രത പാലിക്കണം. തിടുക്കത്തിൽ ജോലി ചെയ്യരുത്. മിഥുനം രാശിക്കാർ വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 08:59 AM IST
  • കർക്കടകം രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും
  • ഒരു സങ്കടവും മനസ്സിൽ സൂക്ഷിക്കരുത്
  • അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക
Horoscope 2023: ഇടവം രാശിക്കാർ ജാ​ഗ്രതയോടെയിരിക്കണം; ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ സമ്മർദ്ദം കുറയും

നിങ്ങൾ നിങ്ങളുടെ ദിവസത്തെക്കുറിച്ച് എന്തെങ്കിലും പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ, ജീവിതത്തിലോ ജോലിയിലോ പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് നിങ്ങളുടെ ​ഗ്രഹനില അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയാം.

മേടം- കുടുംബാം​ഗങ്ങളോടൊപ്പം സമയം ചിലവഴിക്കുക. കടം നൽകിയ പണം ലഭിക്കാൻ താമസിക്കും. ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിന് സഹായിക്കുക.

ഇടവം- ഇടവം രാശിക്കാർ ഇന്നത്തെ ദിവസം ജാ​ഗ്രത പാലിക്കണം. നടത്തിപ്പ് ബിസിനസ്സ് നിലച്ചേക്കാം. തിടുക്കത്തിൽ ജോലി ചെയ്യരുത്. തൈര് ദാനം ചെയ്യുക.

മിഥുനം- കോടതിയിൽ പോകേണ്ടി വന്നേക്കാം. വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുക. പഞ്ചസാര ദാനം ചെയ്യുക.

കർക്കടകം- ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. ഒരു സങ്കടവും മനസ്സിൽ സൂക്ഷിക്കരുത്. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. മൺപാത്രങ്ങൾ ദാനം ചെയ്യുക.

ചിങ്ങം- ജീവിതത്തിൽ സമ്മർദ്ദം കുറയും. മുതിർന്നവരെ ബഹുമാനിക്കുക. ആരെയും വിഷമിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യരുത്. ഗോതമ്പും ശർക്കരയും ദാനം ചെയ്യുക.

കന്നി- സന്താന ഭാ​ഗ്യമുണ്ടാകും. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. ജോലിയിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ധാന്യങ്ങൾ ദാനം ചെയ്യുന്നത് ഭാ​ഗ്യം കൊണ്ടുവരും.

തുലാം- പ്രധാനപ്പെട്ട രേഖകൾ കയ്യിൽ സൂക്ഷിക്കുക. നിങ്ങളുടെ ബന്ധങ്ങളെ ബഹുമാനിക്കുക. സംഘർഷങ്ങൾ ഒഴിവാക്കുക. മധുര പലഹാരങ്ങൾ ധാനം ചെയ്യുക.

വൃശ്ചികം- ഒരു അതിഥി വരാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ആരോടും ദേഷ്യപ്പെടരുത്. വസ്ത്രങ്ങൾ ദാനം ചെയ്യുക.

ധനു- ദൂരയാത്ര പോകും. സന്തതികളിൽ നിന്ന് സന്തോഷം ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. കടുക് ദാനം ചെയ്യുക.

മകരം- നിങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുക. ധനനഷ്ടം നേരിട്ടേക്കാം. സുഹൃത്തുക്കളുമായി സന്തോഷത്തോടെയിരിക്കും. മഞ്ഞൾ ദാനം ചെയ്യുക.

കുംഭം- സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിക്കുക. മറ്റുള്ളവരിൽ നിന്ന് ബഹുമാനം ലഭിക്കും. വസ്ത്രങ്ങൾ ദാനം ചെയ്യുക.

മീനം- പുതിയ തൊഴിൽ അവസരം ലഭിക്കും. ദീർഘദൂര യാത്രകൾ നടത്തും. മാതാപിതാക്കളുടെ ഉപദേശം തേടുക. പാല് ദാനം ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News