Horoscope: ഈ നാല് രാശിക്കാർക്ക് ഇന്ന് രാജയോ​ഗം- അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

Astrological predictions: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനയുള്ളതായിരിക്കുമെന്ന് അറിയാൻ സമ്പൂർണ രാശിഫലം നോക്കാം.

Last Updated : Jul 7, 2023, 07:04 AM IST
  • മേടം രാശിക്കാർക്ക് ഇന്ന് കുടുംബത്തിൽ നല്ല വാർത്തകൾ വരും
  • പൂർവിക സ്വത്തുക്കൾ വഴി ലാഭം ഉണ്ടാകും
  • യാത്രകൾ ഗുണം ചെയ്യും
Horoscope: ഈ നാല് രാശിക്കാർക്ക് ഇന്ന് രാജയോ​ഗം- അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്ന് അറിയുന്നത് നിങ്ങളുടെ ഇന്നത്തെ പദ്ധതികളും തീരുമാനങ്ങളും കൂടുതൽ മികച്ചതായി നടപ്പിലാക്കുന്നതിന് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനയുള്ളതായിരിക്കുമെന്ന് അറിയാൻ സമ്പൂർണ രാശിഫലം നോക്കാം.

മേടം: ഇന്ന് കുടുംബത്തിൽ നല്ല വാർത്തകൾ വരും. സന്തോഷം വർധിക്കും. സ്ത്രീകൾക്ക് ആഡംബര വസ്തുക്കൾ വാങ്ങാൻ താൽപ്പര്യമുണ്ടാകും. പൂർവിക സ്വത്തുക്കൾ വഴി ലാഭം ഉണ്ടാകും. യാത്രകൾ ഗുണം ചെയ്യും. ജീവനക്കാർക്ക് അവരുടെ ജോലിക്കനുസരിച്ച് ശമ്പളം നൽകും.

ഇടവം: ഇന്ന് കുടുംബത്തിൽ മക്കൾ വഴി ചിലവുകൾ ഉണ്ടാകും. വിവാഹ ശ്രമങ്ങളിലെ അലസത നീങ്ങി നേട്ടങ്ങൾ ഉണ്ടാകും. സുഹൃത്തുക്കളുടെ സാമീപ്യം സന്തോഷം നൽകും. ഗാർഹിക ആവശ്യങ്ങൾ നിറവേറ്റും. ബാങ്കിലെ സമ്പാദ്യം ഉയരും. ആത്മീയ യാത്രയ്ക്ക് അവസരമുണ്ടാകും.

മിഥുനം: ഇന്ന് നിങ്ങളുടെ വരുമാനം മിതമായിരിക്കും. വിദേശയാത്രകൾ അസ്വസ്ഥത വർധിപ്പിക്കും. വാഹന യാത്രയിൽ ജാഗ്രത പാലിക്കുന്നത് നല്ലതാണ്. സഹോദരങ്ങൾ വഴി സഹായങ്ങൾ ലഭിക്കും.

കർക്കടകം: ഇന്ന് നിങ്ങളുടെ രാശിയിൽ ചന്ദ്രൻ ഉള്ളതിനാൽ നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾക്ക് കാലതാമസമുണ്ടാകും. ബിസിനസിൽ മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുകയും പുതിയ സംരംഭങ്ങൾ നടത്താതിരിക്കുകയും ചെയ്യുന്നതാണ് നല്ലത്. ഉദ്യോഗസ്ഥർക്ക് ജോലിയിൽ ശ്രദ്ധ ആവശ്യമാണ്. വിദേശയാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്.

ചിങ്ങം: ഉദ്യോഗസ്ഥർ സന്തോഷത്തോടെ ജോലിയിൽ ഏർപ്പെടും. ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി പോലും എളുപ്പത്തിൽ പൂർത്തിയാക്കാനുള്ള ശക്തി നിങ്ങൾക്കുണ്ടാകും. സഹോദരങ്ങൾ പിന്തുണ നൽകും. പുതിയ ആധുനിക ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമം വിജയിക്കും. ദാമ്പത്യത്തിൽ ഐശ്വര്യം വന്നുചേരും.

കന്നി: ഇന്ന് നിങ്ങൾക്ക് മനസ്സമാധാനമുണ്ടാകും. ബിസിനസ്സ് വികസന പദ്ധതികളിൽ വിജയം ഉണ്ടാകും. കുടുംബത്തിൽ ചെലവുകൾക്ക് നിയന്ത്രണം വേണം. ഗുണകരമായ ഉദ്യമങ്ങൾ ഫലം ചെയ്യും. ബന്ധുക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന സഹായം ലഭിക്കും. ഇത് നിങ്ങളുടെ പ്രശ്നങ്ങൾ കുറയ്ക്കും.

തുലാം: ഇന്ന് കുടുംബത്തിൽ സമാധാനം നഷ്ടപ്പെടും. ബന്ധുക്കളുമായി അനാവശ്യ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് ജോലിഭാരം നേരിയ തോതിൽ വർദ്ധിച്ചേക്കാം. മുതിർന്നവരുടെ ആശ്വാസവാക്കുകൾ പ്രതീക്ഷ നൽകുന്നു. പങ്കാളികളുടെ സഹകരണം ബിസിനസ്സിൽ ലാഭം നൽകും.

വൃശ്ചികം: ഇന്ന് കുടുംബത്തിലെ മുതിർന്നവരുമായി കലഹമുണ്ടാകും. തൊഴിൽപരമായി നിങ്ങളുടെ ഉദ്യമങ്ങളിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം. മറ്റുള്ളവരുടെ പിന്തുണയിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം ലഭിക്കും. ജോലിസ്ഥലത്ത് ശത്രുക്കൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കുറയും. സാമ്പത്തിക ക്രയവിക്രയം മിതമായിരിക്കും.

ധനു: ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതായിരിക്കും. ബന്ധുക്കൾ മുഖേന കുടുംബത്തിൽ നല്ല വാർത്തകൾ വന്നുചേരും. ജോലിയിൽ സഹപ്രവർത്തകരിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. പുതിയ വാഹനം വാങ്ങണമെന്ന ആഗ്രഹം ഉണ്ടാകും. ബിസിനസ്സിൽ ലാഭം പ്രതീക്ഷിച്ചതിലും വർധിക്കും.

മകരം: ഇന്ന് നിങ്ങൾ നിഷ്‌ക്രിയരായിരിക്കും. കുടുംബത്തിൽ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകാം. പാഴ്ച്ചെലവുകൾ മൂലം കടം വാങ്ങേണ്ടി വരും. എന്തും ചെയ്യുന്നതിനു മുമ്പ് രണ്ടുതവണ ആലോചിക്കുന്നത് നല്ലതാണ്. ബന്ധുക്കളുടെ പിന്തുണ മനസ്സമാധാനം നൽകും.

കുംഭം: നിങ്ങൾ ഇന്ന് നിങ്ങളുടെ ജോലികൾ ഫലപ്രദമായി പൂർത്തിയാക്കും. കുടുംബവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ നീങ്ങും. സുഹൃത്തുക്കളുടെ സന്ദർശനം മനസ്സിന് സന്തോഷം നൽകും. ബിസിനസ്സിൽ നിങ്ങൾക്ക് പ്രതീക്ഷിച്ച അവസരങ്ങൾ ലഭിക്കും.

മീനം: ഇന്ന് നിങ്ങളുടെ വരുമാനം മിതമായിരിക്കും. കുടുംബ ഐക്യം കുറയും. പ്രതീക്ഷിച്ച സഹായം വൈകും. പുതിയ ആളുടെ പരിചയം ബിസിനസ്സിൽ പുരോഗതിയുണ്ടാക്കും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം നേരിയ തോതിൽ കുറയും. എന്തിലും അൽപം മിതത്വം പാലിക്കുന്നതാണ് നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News