Rashifal/Horoscope March 10, 2022: ഇന്ന് (Horoscope March 08 2022) എല്ലാ രാശിക്കാർക്കും എങ്ങനെയായിരിക്കുമെന്ന് നമുക്ക് നോക്കാം. ചിങ്ങം (Leo) രാശിക്കാർ ഉത്സാഹത്തോടെ കാണപ്പെടും. തുലാം (Libra) രാശിക്കാരുടെ പ്രശസ്തിയും സ്ഥാനമാനങ്ങളും വർദ്ധിക്കും. മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം കന്നി, തുലാം, വൃശ്ചികം, ധനു, മകരം കുഭം, മീനം രാശിക്കാർക്ക് എങ്ങനെയുണ്ടാകും ഇന്നത്തെ ദിനം എന്നറിയാം...
Also Read: Rahu Gochar 2022: ഈ 4 രാശിക്കാരുടെ തലവര മാറിമറിയും, കാരണം അറിയാം
മേടം (Aries): ഇന്ന് ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ചില ശുഭകാര്യങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ മാധുര്യമുള്ള സംസാരം മറ്റുള്ളവരെ ആകർഷിക്കും. നിങ്ങൾ നിങ്ങളുടെ മിടുക്കും ബുദ്ധിയും കൊണ്ട് ജോലി വിജയിപ്പിക്കും. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ കഴിയും.
ഇടവം (Taurus): വ്യാഴാഴ്ച നിങ്ങൾ നിങ്ങളുടെ ശ്രദ്ധ കാര്യങ്ങളിൽ കേന്ദ്രീകരിക്കാൻ ശ്രമിക്കണം. സാമ്പത്തികം മികച്ചതായിരിക്കും. കൂടാതെ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിച്ചാൽ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. യുവാക്കൾക്ക് കരിയറിൽ മികച്ച വിജയം നേടാൻ കഴിയും.
മിഥുനം (Gemini): ഈ വ്യാഴാഴ്ച ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ജോലിയിൽ നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും. നിങ്ങളിലെ സംസാരിക്കാനുള്ള കഴിവ് നിങ്ങളെ ഏത് മേഖലയിലും വിജയത്തിന്റെ നെറുകയിൽ എത്തിക്കാൻ സഹായകമാകും.
കർക്കടകം (Cancer): നാളത്തെ ദിവസം ഈ രാശിക്കാർക്ക് ആത്മവിശ്വാസം നിറഞ്ഞതായിരിക്കും. കഠിനാധ്വാനത്തിലൂടെ നിങ്ങൾക്ക് പ്രതികൂല സാഹചര്യങ്ങളെ മറികടക്കാൻ കഴിയും. വസ്തു ഇടപാടിലെ തീരുമാനങ്ങളും നിങ്ങൾക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ വരുമാനം ശ്രദ്ധയോടെ ചെലവഴിക്കണം. കുടുംബത്തിലെ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കും. എങ്കിലും വാഹനമോടിക്കുമ്പോൾ നിങ്ങൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്ന്.
Also Read: Astrology: രാശിയിലൂടെ അറിയാം നിങ്ങളുടെ ബോസിനെ കുറിച്ച്
ചിങ്ങം (Leo): ഇന്ന് നിങ്ങൾ ഉത്സാഹഭരിതരായി കാണപ്പെടും. ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. ജോലിയിൽ ഉത്സാഹം കാണാൻ കഴിയും. വിദ്യാർത്ഥികൾക്ക് മത്സരരംഗത്ത് വൻ വിജയം ലഭിക്കും. നിങ്ങളുടെ സുഹൃത്തിനെയോ പരിചയക്കാരെയോ നിങ്ങൾക്ക് കാണാൻ സാധിക്കും. അത് നിങ്ങൾക്ക് വളരെയധികം സന്തോഷമുണ്ടാക്കും.
കന്നി (Virgo): ഇന്നത്തെ നിങ്ങളുടെ ദിനം അടിപൊളിയായിരിക്കും. ഈ വ്യാഴാഴ്ച നിങ്ങളുടെ ബുദ്ധിശക്തിയും ജോലിയോടുള്ള അർപ്പണബോധവും പ്രശംസിക്കപ്പെടും. ചെറിയ ചെറിയ നിക്ഷേപങ്ങൾ ഭാവിയിൽ ഗുണം ചെയ്യും. പാർട്ണർഷിപ്പ് ബിസിനസിൽ പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കാൻ ഇന്ന് നല്ലതല്ല.
തുലാം (Libra): ഇന്ന് നിങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. നിങ്ങളുമായി ബന്ധപ്പെട്ട ജോലികൾ സുഗമമായി നടക്കും. നിലവിലെ സാഹചര്യങ്ങൾ കാരണം ബിസിനസ് പ്രവർത്തനങ്ങൾ ദുർബലമായി തുടരാം. കൂടാതെ നല്ല ആളുകളുമായി നിങ്ങൾക്ക് ബന്ധം ഉണ്ടാകും. ഒപ്പം നിങ്ങളുടെ പ്രശസ്തിയും അന്തസ്സും വർദ്ധിക്കും.
വൃശ്ചികം (Scorpio): വ്യാഴാഴ്ച ദിനമായ ഇന്ന് നിങ്ങൾ സന്തോഷവതിയായിരിക്കും. കുടുംബത്തോടൊപ്പം നിങ്ങൾ നല്ല സമയം ചെലവഴിക്കുകയും യാത്രകൾ ആസ്വദിക്കുകയും ചെയ്യും. ജോലിയിൽ നിങ്ങൾക്ക് കിടിലം ലാഭമുണ്ടാകും. ദിവസത്തിന്റെ തുടക്കം നിങ്ങൾക്ക് മികച്ചതായിരിക്കും. കൂടാതെ നിങ്ങൾ ഇന്ന് ഏറ്റെടുക്കുന്ന എല്ലാ ജോലികളിലും വിജയമുണ്ടാകും.
Also Read: Shukra Gochar 2022: കുറച്ച് ദിവസങ്ങൾക്കുള്ളിൽ ശുക്രൻ ഈ 3 രാശിക്കാരുടെ തലവര മാറ്റും!
ധനു (Sagittarius): ഇന്ന് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും. മിക്ക ജോലികളും നിങ്ങൾ വീട്ടിലിരുന്ന് പൂർത്തിയാക്കാൻ ശ്രമിക്കുക. ബിസിനസുകാർക്ക് സമയം കഠിനമായിരിക്കും, പക്ഷേ നിരുത്സാഹപ്പെടരുത്. നിങ്ങളുടെ ജോലി കണ്ട് ഉദ്യോഗസ്ഥർ നിങ്ങളെ അഭിനന്ദിക്കും.
മകരം (Capricorn): വ്യാഴാഴ്ച നിങ്ങളുടെ വാക്കുകളിൽ മറ്റുള്ളവർ പ്രഭാവിതരാകും. തൊഴിൽ ജീവിതത്തിൽ സാഹചര്യങ്ങൾ നിങ്ങളുടെ ആഗ്രഹം പോലെയായിരിക്കും. നിങ്ങളുടെ ബിസിനസ്സിന്റെ ചില ജോലികൾ വളരെക്കാലമായി മുടങ്ങിക്കിടക്കുകയാണെങ്കിൽ അവ പൂർത്തിയാക്കും. കൂടാതെ നിങ്ങളുടെ സുഹൃത്തുക്കൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്നത് നിങ്ങൾക്ക് എളുപ്പത്തിൽ കഴിയും.
കുംഭം (Aquarius): ഇന്ന് നിങ്ങളുടെ ജോലി സാവധാനത്തിൽ പുരോഗമിക്കും. ബിസിനസിൽ നിന്നും അനുകൂലമായ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ഇവർ വലിയ നിക്ഷേപങ്ങൾ ഒഴിവാക്കണം. ഇന്ന് നിങ്ങൾ എന്തെങ്കിലും വാങ്ങിയേക്കും. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും.
മീനം (Pisces): ഇന്നത്തെ ദിവസത്തിന്റെ തുടക്കം നല്ലതായിരിക്കും. ജോലിയിലായാലും കുടുംബത്തിലായാലും നിങ്ങളുടെ ദിവസം നല്ലതായിരിക്കും. വ്യാപാരികൾക്ക് ഇന്ന് നല്ല ദിനം. ഇവർക്ക് ധനലാഭമുണ്ടായേക്കാം. നിങ്ങളുടെ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടായേക്കാം.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.