Horoscope: ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതാണെന്ന് അറിയാം- ഇന്നത്തെ സമ്പൂർണ രാശിഫലം

Astrological predictions: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് മനസ്സിലാക്കി ദിവസത്തെക്കുറിച്ച് പദ്ധതികൾ തയ്യാറാക്കുന്നത് ​ഗുണം ചെയ്യും. രാശി  ചിഹ്നങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതാണെന്ന് അറിയാം.

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 09:32 AM IST
  • ധനു രാശിക്കാർക്ക് ഇന്ന് ചെറിയ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകും
  • കുടുംബത്തിൽ അനാവശ്യ പ്രശ്നങ്ങൾ ഉടലെടുക്കും
  • സുഹൃത്തുക്കളിൽ നിന്നുള്ള സഹായങ്ങൾ ലഭിക്കും
  • യാത്രകൾ ഗുണം ചെയ്യും
Horoscope: ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതാണെന്ന് അറിയാം- ഇന്നത്തെ സമ്പൂർണ രാശിഫലം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ വ്യക്തിത്വങ്ങളും സ്വഭാവത്തെ നിർവചിക്കുന്ന സവിശേഷതകളും ഉണ്ട്. രാശിചിഹ്നങ്ങൾ അനുസരിച്ച് ഓരോ ദിവസവും നിങ്ങളുടെ ഭാ​ഗ്യ നിർഭാ​ഗ്യങ്ങൾ മാറിമറിയാം. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് മനസ്സിലാക്കി ദിവസത്തെക്കുറിച്ച് പദ്ധതികൾ തയ്യാറാക്കുന്നത് ​ഗുണം ചെയ്യും. രാശി  ചിഹ്നങ്ങൾ അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതാണെന്ന് അറിയാം.

മേടം

ഇന്ന് നിങ്ങൾ അസ്വസ്ഥനായി കാണപ്പെടും. മറ്റുള്ളവരോട് അനാവശ്യമായി ദേഷ്യപ്പെടുന്ന സാഹചര്യം ഉണ്ടാകും. നിങ്ങളുടെ രാശിക്ക് ചന്ദ്രാഷ്ടം ഉള്ളതിനാൽ ശാന്തത പാലിക്കുന്നതാണ് നല്ലത്.

ഇടവം

ഇന്ന് കുടുംബത്തിൽ മംഗളകരമായ ചടങ്ങുകൾ നടക്കും. അടുത്ത ബന്ധുക്കളുടെ സന്ദർശനം സന്തോഷം നൽകും. തൊഴിലാളികളുടെ സഹകരണത്തോടെ ബിസിനസിൽ നിങ്ങൾക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കും. അപ്രതീക്ഷിതമായ ആനുകൂല്യങ്ങൾ ലഭിക്കും. ആഡംബര വസ്തുക്കൾ വാങ്ങാനുള്ള താൽപര്യം വർദ്ധിക്കും.

മിഥുനം

ഇന്ന് കുടുംബത്തിൽ നല്ല വാർത്തകൾ ഉണ്ടാകും. സന്തോഷം വർദ്ധിക്കും. മാതാപിതാക്കളിൽ നിന്നുള്ള സ്നേഹവും പിന്തുണയും ലഭിക്കും. ശാരീരിക ആരോഗ്യത്തിൽ നല്ല പുരോഗതി ഉണ്ടാകും. മുൻകാല പ്രശ്നങ്ങൾ ഇല്ലാതാകും. ബിസിനസ്സിൽ പുതിയ അവസരങ്ങൾ ലഭിക്കും. വരുമാനം വർദ്ധിക്കും.

കർക്കടകം

ഇന്ന് നിങ്ങൾ ക്ഷീണിതനും നിഷ്ക്രിയനുമായി കാണപ്പെടും. സുഹൃത്തുക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന സഹായം വൈകും. സഹോദരങ്ങൾ നിങ്ങളെ പിന്തുണയ്ക്കും. ആഡംബര ചെലവുകൾ ഒഴിവാക്കുന്നതാണ് നല്ലത്. ബിസിനസ്സ് യാത്രകൾ ഗുണം ചെയ്യും.

ചിങ്ങം

ഇന്ന് ബന്ധുജനങ്ങളുടെ വരവ് കുടുംബത്തിൽ സന്തോഷം വർധിപ്പിക്കുമെങ്കിലും ഏത് കാര്യത്തിലും ജാഗ്രത പാലിക്കുന്നത് നല്ലതാണ്. പാഴ് ചെലവുകൾ കുറയ്ക്കുന്നത് നല്ലതാണ്. ബിസിനസ്സിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും. ചിലർക്ക് ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും.

കന്നി

ഇന്ന് കുട്ടികളിലൂടെ സന്തോഷവാർത്തകൾ വന്നുചേരും. കുടുംബവുമായുള്ള ഐക്യം ദൃഢമാകും. ജോലിസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബിസിനസ്സ് വികസനത്തിനുള്ള എല്ലാ ശ്രമങ്ങളും വിജയം കൈവരിക്കും. വരുമാനം വർധിപ്പിക്കാൻ അവസരമുണ്ടാകും.

തുലാം

തുലാം രാശിക്കാർ ഇന്ന് ഏത് പ്രവർത്തനവും ധൈര്യത്തോടെ പൂർത്തിയാക്കും. ജോലി സ്ഥലത്ത് അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളുടെ മനസ്സമാധാനം കുറയും. സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ ലഭിക്കും.

വൃശ്ചികം

തൊഴിൽപരമായി ഇന്ന് മികച്ച ദിവസം ആയിരിക്കും. സാമ്പത്തികം വളരെ മികച്ചതായിരിക്കും. കുടുംബത്തിൽ സൗഹാർദ്ദപരമായ അന്തരീക്ഷം ഉണ്ടാകും. വിവാഹാലോചനകൾ നല്ല രീതിയിൽ ഉണ്ടാകും. പാതിവഴിയിൽ തടസ്സപ്പെട്ട ജോലി പുനരാരംഭിക്കും. കടബാധ്യതകൾ കുറയും.

ധനു

ധനു രാശിക്കാർക്ക് ഇന്ന് ചെറിയ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകും. കുടുംബത്തിൽ അനാവശ്യ പ്രശ്നങ്ങൾ ഉടലെടുക്കും. സുഹൃത്തുക്കളിൽ നിന്നുള്ള സഹായങ്ങൾ ലഭിക്കും. യാത്രകൾ ഗുണം ചെയ്യും. ചെലവ് കുറയ്ക്കുന്നതാണ് നല്ലത്. കടബാധ്യതകൾ കുറയും.

മകരം

ഇന്ന് നിങ്ങൾക്ക് തൃപ്തികരമായ സാമ്പത്തിക സ്ഥിതി ആയിരിക്കും. ബന്ധുക്കൾ പിന്തുണ നൽകും. സ്വത്തുക്കൾ അനുകൂല ഫലങ്ങൾ കൊണ്ടുവരും. ബിസിനസ്സിൽ പങ്കാളികളുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാകും, ഐക്യം നിലനിൽക്കും.

കുംഭം

ഇന്ന് നിങ്ങൾക്ക് ഭാഗ്യമുള്ള ദിവസം ആയിരിക്കും. ശാരീരിക ആരോഗ്യം മെച്ചപ്പെടും. ദൈവിക കാര്യങ്ങളിൽ കൂടുതൽ ഇപഴകും. ബിസിനസ്സിൽ പുതിയ ബന്ധങ്ങൾ ഉണ്ടാകും. പുതിയ സാധനങ്ങൾ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും.

മീനം

ഇന്ന് നിങ്ങൾക്ക് എളുപ്പമാകേണ്ട ജോലികൾ പോലും വൈകും. പാഴ്ച്ചിലവ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. പണക്ഷാമം മറികടക്കാൻ ചെലവ് ചുരുക്കണം. പരിചയസമ്പന്നരായ മുതിർന്നവരുടെ ഉപദേശം ബിസിനസിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News