Horoscope: ഇന്ന് ഈ രാശിക്കാർക്ക് വിജയവും നേട്ടവും ലഭിക്കും; ഇന്നത്തെ രാശിഫലം അറിയാം

Astrological Predictions: നിങ്ങൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 29, 2023, 07:13 AM IST
  • ഇടവം രാശിക്കാർ ഇന്ന് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനുള്ള എല്ലാ ശ്രമങ്ങളും വിജയിക്കും
  • ചിലർക്ക് വിദേശയാത്രകൾ വേണ്ടിവരും
  • ബന്ധുക്കളുടെ വരവ് കുടുംബത്തിൽ സന്തോഷം വർദ്ധിപ്പിക്കും
  • ജോലിയിൽ പുതിയ ആളെ പരിചയപ്പെടും
Horoscope: ഇന്ന് ഈ രാശിക്കാർക്ക് വിജയവും നേട്ടവും ലഭിക്കും; ഇന്നത്തെ രാശിഫലം അറിയാം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.

മേടം: നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ന് മിതമായിരിക്കും. കുടുംബത്തിൽ ഭാര്യാഭർത്താക്കന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധ ആവശ്യമാണ്. ആഡംബര ചെലവുകൾ കുറയ്ക്കുന്നതിലൂടെ കടബാധ്യതകൾ കുറയും. അടുത്ത ബന്ധുക്കൾ സഹായിക്കും.

ഇടവം: ഇന്ന് ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനുള്ള എല്ലാ ശ്രമങ്ങളും വിജയിക്കും. ചിലർക്ക് വിദേശയാത്രകൾ വേണ്ടിവരും. ബന്ധുക്കളുടെ വരവ് കുടുംബത്തിൽ സന്തോഷം വർദ്ധിപ്പിക്കും. ജോലിയിൽ പുതിയ ആളെ പരിചയപ്പെടും.

മിഥുനം: ഇന്ന് ധൈര്യത്തോടെ എന്തും ചെയ്യുക, വിജയം കണ്ടെത്തും. സന്താനങ്ങൾ കുടുംബത്തിന് അഭിമാനം നൽകും. ചെയ്യുന്ന ജോലിക്ക് ആനുപാതികമായി വേതനത്തിൽ വർദ്ധനവ് ലഭിക്കാൻ അവസരമുണ്ടാകും. പുതിയ ഉത്പന്നങ്ങൾ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. വരുമാനം വർദ്ധിക്കും.

കർക്കടകം: കുടുംബത്തിലെ കുട്ടികൾക്ക് ഇന്ന് ചികിത്സാ ചിലവ് ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്. ബന്ധുക്കൾക്ക് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. ജോലിസ്ഥലത്ത് ആളുകളെ മനസ്സിലാക്കി പ്രവർത്തിക്കുന്നത് പ്രശ്നങ്ങൾ കുറയ്ക്കും.

ALSO READ: ഇന്ന് ഈ രാശിക്കാർക്ക് ഉത്തരവാദിത്തങ്ങളും ജോലിഭാരവും വർധിക്കും; ഇന്നത്തെ രാശിഫലം അറിയാം

ചിങ്ങം: കുടുംബത്തിൽ ഇന്ന് അനാവശ്യ പ്രശ്നങ്ങൾ ഉടലെടുക്കും. ശുഭകാര്യങ്ങളിൽ തടസ്സം നേരിടും. നിങ്ങളുടെ രാശി ചന്ദ്രാഷ്ടമമായതിനാൽ മറ്റുള്ളവരെ വിശ്വസിച്ച് വലിയ തുകകൾ കടം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത വേണം.  

കന്നി: ഗൃഹത്തിൽ ഇന്ന് സന്തോഷകരമായ സംഭവങ്ങൾ നടക്കും. പുതിയ സാധനങ്ങൾ വാങ്ങാൻ താൽപര്യം വർധിക്കും. സന്താനങ്ങളുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടാകും. ബിസിനസ്സിൽ പങ്കാളികളുടെ സഹകരണത്തോടെ നിങ്ങൾക്ക് ലാഭം ലഭിക്കും. ഉദ്യോഗസ്ഥർക്ക് വരുമാനം വർദ്ധിക്കും.

തുലാം: ഇന്ന് കുടുംബത്തിൽ സഹോദരങ്ങൾ മുഖേന ശുഭവാർത്തകൾ വന്നുചേരും. ആഡംബരവസ്തുക്കൾ വാങ്ങുന്നതിൽ സന്തോഷമുണ്ടാകും. ബിസിനസ് വികസനത്തിന് പ്രതീക്ഷിക്കുന്ന ബാങ്ക് വായ്പ ലഭിക്കും. തൊഴിൽ ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. ഇന്ന് ജീവിതത്തിൽ ശുഭകാര്യങ്ങൾ നടക്കും.

വൃശ്ചികം: കുടുംബത്തിൽ ഇന്ന് പ്രതികൂല സാഹചര്യം ഉടലെടുക്കാം. സഹോദരങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ആഡംബര ചെലവുകൾ മൂലം സമ്പാദ്യം കുറയും. ബിസിനസ്സിലെ ഇടപാടുകൾ മിതമായതാണ്. ദാമ്പത്യ കാര്യങ്ങളിൽ നല്ല പുരോഗതിയുണ്ടാകും. സുഹൃത്തുക്കളിൽ നിന്ന് പിന്തുണ ലഭിക്കും. 

ധനു: കുട്ടികൾ ഇന്ന് അസ്വസ്ഥത അനുഭവിച്ചേക്കാം. കുടുംബത്തിൽ അസ്വസ്ഥമായ അന്തരീക്ഷം ഉണ്ടാകും. അധ്വാനഫലം ലഭിക്കാൻ കാലതാമസം നേരിടും. ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധ ആവശ്യമാണ്. ബിസിനസിൽ ഉത്തരവാദിത്തത്തോടെ പെരുമാറണം.

മകരം: ഇന്ന് ഗൃഹത്തിൽ മംഗളകരമായ ചിലവുകൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾക്ക് കുടുംബം പിന്തുണ നൽകും. ജോലിയിൽ സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. പുതിയ പങ്കാളികൾ ബിസിനസ്സിൽ ചേരും. വിദേശ യാത്രകൾ ഗുണം ചെയ്യും. വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റും.  

കുംഭം: ഇന്ന് ബിസിനസ്സ് പങ്കാളികളുമായി നീരസം ഉണ്ടാകാം. കുടുംബാംഗങ്ങളുമായി അനാവശ്യ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കും. എന്തെങ്കിലും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ നിങ്ങൾക്ക് വിജയം ഉണ്ടാകും. സുഹൃത്തുക്കളിൽ നിന്ന് സഹായവും സഹകരണവും ലഭിക്കും. ദേവാരാധന ഗുണം ചെയ്യും.

മീനം: ഇന്ന് നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങൾ നീങ്ങും. സ്ത്രീകൾ വീട്ടിൽ ഉത്തരവാദിത്തത്തോടെ പെരുമാറും. സ്വർണം വാങ്ങാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളുടെ കണ്ടുമുട്ടൽ മനസ്സിന് സന്തോഷം നൽകും. കടബാധ്യതകൾ കുറയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News