Horoscope 2023: മേടം രാശിക്കാർ ആത്മവിശ്വാസത്തോടെ പെരുമാറണം- ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്നറിയാം

Astrological predictions: രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് നിങ്ങളുടെ പദ്ധതികളും തീരുമാനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിന് സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 15, 2023, 08:40 AM IST
  • മേടം രാശിക്കാർ സാഹചര്യങ്ങളുടെ ഉയർച്ച താഴ്ചകൾ നേരിടാൻ ആത്മവിശ്വാസം ഉള്ളവരാകണം
  • വ്യാപാരികൾ ശ്രദ്ധ പുലർത്തണം
  • സത്യസന്ധത പാലിക്കണം
  • അല്ലാത്തപക്ഷം വിപണിയിൽ നിങ്ങളുടെ ഇമേജ് നശിപ്പിക്കപ്പെടും
Horoscope 2023: മേടം രാശിക്കാർ ആത്മവിശ്വാസത്തോടെ പെരുമാറണം- ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയെന്നറിയാം

രാശിഫലം അനുസരിച്ച് ഓരോ രാശിക്കാർക്കും ഓരോ ദിവസവും എങ്ങനെയുള്ളതായിരിക്കുമെന്ന് പ്രവചിക്കാൻ സാധിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോയെന്ന് അറിയാൻ രാശിഫലം പരിശോധിക്കാം. രാശിഫലം അനുസരിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിയുന്നത് നിങ്ങളുടെ പദ്ധതികളും തീരുമാനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിന് സഹായിക്കും. ഇന്നത്തെ രാശിഫലം പരിശോധിക്കാം.

മേടം: മേടം രാശിക്കാർ സാഹചര്യങ്ങളുടെ ഉയർച്ച താഴ്ചകൾ നേരിടാൻ ആത്മവിശ്വാസം ഉള്ളവരാകണം. വ്യാപാരികൾ ശ്രദ്ധ പുലർത്തണം. സത്യസന്ധത പാലിക്കണം. അല്ലാത്തപക്ഷം വിപണിയിൽ നിങ്ങളുടെ ഇമേജ് നശിപ്പിക്കപ്പെടും.

ഇടവം: ഈ രാശിക്കാർ എല്ലാ ജോലികളും കൃത്യമായി ചെയ്യാനും വിജയിപ്പിക്കാനും ആസൂത്രണം ചെയ്താണ് ദിവസം ആരംഭിക്കേണ്ടത്. അക്കാദമിക് രം​ഗത്ത് പുരോ​ഗതിയുണ്ടാകും.

മിഥുനം: ബിസിനസിൽ അതീവ ശ്രദ്ധയോടെ പ്രവർത്തിക്കണം. ജോലി സ്ഥലത്ത് പുതിയ ടീമിനെ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. മിഥുനം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ ഉള്ള ദിവസമായിരിക്കും.

കർക്കടകം: ഈ രാശിക്കാർക്ക് ഇന്ന് ഓഫീസിൽ സാധാരണ ജോലിയേക്കാൾ കൂടുതൽ ചെയ്യേണ്ടി വരാം. അതിനാൽ കഠിനാധ്വാനത്തിന് തയ്യാറാകുക. പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുന്നവർ പങ്കാളിയുമായി സുതാര്യതയിലും വ്യക്തതയിലും വിട്ടുവീഴ്ച ചെയ്യരുത്. 

ചിങ്ങം: ചിങ്ങം രാശിക്കാർ ജോലിയിൽ ജാ​ഗ്രത പുലർത്തുക. മേലുദ്യോ​ഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ ബിസിനസ്സ് ആരംഭിക്കുന്നവർ ലാഭവും നഷ്ടവും വിലയിരുത്തി ശ്രദ്ധയോടെ ആരംഭിക്കണം.

ALSO READ: Horoscope 2023: ഈ നാല് രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യദിനം- ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം

കന്നി: ബിസിനസുകാർ വലിയ അപകടസാധ്യതകൾ ഒഴിവാക്കുന്നതിന് അതീവ ജാ​ഗ്രത പുലർത്തണം. സമയം പ്രതികൂലമാണെങ്കിൽ മുൻകൂട്ടി നിശ്ചയിച്ച പദ്ധതികൾ പോലും പരാജയപ്പെട്ടേക്കാം. 

തുലാം: തുലാം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ബിസിനസ് നവീകരിക്കാൻ അവർക്ക് നിക്ഷേപം നടത്താൻ ഇന്ന് നല്ല ദിവസമാണ്. പാരമ്പര്യ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർ അവരുടെ മുതിർന്നവരുടെ അനുഭവം പിന്തുടരുകയും ബിസിനസ്സ് വിപുലീകരിക്കുകയും വേണം.

വൃശ്ചികം: ഈ രാശിക്കാർക്ക് ഒരു നല്ല നിർദ്ദേശം കൊണ്ട് മാനസിക ആകുലതകൾക്ക് ആശ്വാസം ലഭിക്കും. സർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള പ്രശ്നങ്ങളാൽ വിവിധ പദ്ധതികൾ മുടങ്ങിക്കിടക്കുന്ന വ്യവസായികൾ ഈ സമയത്ത് അത് പൂർത്തിയാക്കുന്നതിന് പ്രാധാന്യം നൽകണം. 

ധനു: ധനു രാശിക്കാർക്ക് ജോലിയിൽ പ്രൊമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസുകാർ പഴയ ഉപഭോക്താക്കളുമായുള്ള ബന്ധം പുതിയ ഉപഭോക്താക്കളുമായി സജീവമായി നിലനിർത്തണം.

മകരം: മകരം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര പ്രതികരണമുള്ള ദിവസമാണ്. ബിസിനസിൽ അതീവ ശ്രദ്ധ വേണം. മാനേജ്മെന്റ് കാര്യങ്ങളിൽ നിങ്ങൾ വളരെ ശോഭിക്കും.

കുംഭം: കുംഭ രാശിക്കാർക്ക് മേലധികാരിയെക്കുറിച്ച് മോശമായി തോന്നുന്നുവെങ്കിൽ, അത് അവരുമായി സംസാരിച്ച് തെറ്റിദ്ധാരണ നീക്കാൻ ശ്രമിക്കുക. വ്യാപാരികൾ തർക്കത്തിൽ ഏർപ്പെടരുത്.

മീനം: ഈ രാശിക്കാർ സഹകരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്, ഒരു പുതിയ സഹപ്രവർത്തകൻ വന്നാൽ, അവനെ സഹായിക്കുക. നിങ്ങളുടെ ബിസിനസ് പങ്കാളിത്തത്തിലാണെങ്കിൽ, പങ്കാളിയുമായി ചർച്ച ചെയ്തതിന് ശേഷം മാത്രം തീരുമാനമെടുക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News