Guru Gochar 2023 Effect: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണം വളരെ പ്രധാനമാണ്. ഇവയുടെ സംക്രമണം എല്ലാവരേയും ബാധിക്കും. രാശികൾ അനുസരിച്ച് ഗ്രഹങ്ങളുടെ സംക്രമണം ശുഭമോ അശുഭമോ ആകാം. ഗ്രഹങ്ങളുടെ അധിപനായ വ്യാഴത്തിന് ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് മാറാൻ ഒരു വർഷമെടുക്കും. ഈ സമയം വ്യാഴം മീന രാശിയിലാണ്. 12 വർഷങ്ങൾക്ക് ശേഷമാണ് വ്യാഴം മേട രാശിയിൽ പ്രവേശിക്കാൻ പോകുന്നത്. ഇതിലൂടെ 3 രാശിക്കാരുടെ ഭാഗ്യം തെളിയുകയും തുടർച്ചയായിവിജയം നിങ്ങളെ തേടിയെത്തുകയും ചെയ്യും.
Also Read: 5 ദിവസങ്ങൾക്ക് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ!
മിഥുനം (Gemini): വ്യാഴത്തിന്റെ സംക്രമണം മിഥുന രാശിക്കാർക്ക് അനുകൂലമായ മാറ്റങ്ങൾ കൊണ്ടുവരും. വ്യാഴം ഈ രാശിയിയുടെ പതിനൊന്നാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഇത് വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭവനംയി കണക്കാക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ രാശിമാറ്റം മൂലം മിഥുന രാശിക്കാരുടെ വരുമാനത്തിൽ വൻ വർദ്ധനവുണ്ടാകും. ഇവർക്ക് ഇവരുടെ പഴയ നിക്ഷേപം വലിയ ഗുണം ചെയ്യും. ബിസിനസുകാർക്ക് പുതിയ ഇടപാടിന് അന്തിമരൂപം നൽകാൻ കഴിയും.
മകരം (Capricorn): വ്യാഴത്തിന്റെ രാശിമാറ്റം മകരം രാശിക്കാർക്ക് പ്രത്യേകിച്ചും ഫലദായകമായിരിക്കും. ഈ രാശിക്കാരുടെ ജാതകത്തിൽ വ്യാഴം നാലാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഈ സ്ഥലം അമ്മയുടെയും ശാരീരിക സുഖങ്ങളുടെയും ഭവനമായി കണക്കാക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ സാമ്പത്തിക സ്ഥിതി ശക്തമായി നിലനിൽക്കുകയും ശാരീരിക സന്തോഷം വർദ്ധിക്കുകയും ചെയ്യും. ഇക്കാലയളവിൽ ഭൂമി, വസ്തു, വാഹനം എന്നിവ വാങ്ങാൻ അവസരമുണ്ടാകും. പൂർവിക സ്വത്തുക്കളിൽ നിന്നും നേട്ടമുണ്ടാകും.
Also Read: ഗജലക്ഷ്മി യോഗത്തോടെ ഈ രാശിക്കാർക്ക് ലഭിക്കും അപൂർവ്വ നേട്ടം ഒപ്പം വൻ അഭിവൃദ്ധിയും!
തുലാം (Libra): തുലാം രാശിക്കാരുടെ ജാതകത്തിൽ വ്യാഴം ഏഴാം ഭാവത്തിൽ സംക്രമിക്കും . ഈ സ്ഥലം ജീവിത പങ്കാളിയുടെയും പങ്കാളിത്തത്തിന്റെയും ഭാവനമായിട്ടാണ് കണക്കാക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ വ്യാഴത്തിന്റെ ഈ സംക്രമം തുലാം രാശിക്കാർക്ക് വളരെയധികം ഗുണം ചെയ്യും. ഇണയുമായി നല്ല ബന്ധം സ്ഥാപിക്കും. പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസിൽ ലാഭം നൽകും. അവിവാഹിതർക്ക് വിവാഹാലോചന ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...