Budh Gochar 2023: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയിൽ രാശിമാറാറുണ്ട്. ബുധൻ സൂര്യനോട് ഏറ്റവും അടുത്താണ്, അതുപോലെ പെട്ടെന്ന് രാശി മാറുകയും ചെയ്യും. ഫെബ്രുവരി 27-ന് ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. കുംഭം ശനിയുടെ യഥാർത്ഥ ത്രികോണ രാശിയാണ്, ഈ സമയത്ത് ശനി കുംഭ രാശിയിൽ അസ്തമിച്ചിരിക്കുകയാണ്. മാർച്ച് ആറിന് ശനി ഉദിക്കും അതിനുമുമ്പ് ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. ഈ രീതിയിൽ ശനിയുടെ രാശിയിൽ ബുധൻ പ്രവേശിക്കുന്നത് എല്ലാവരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും. ബുധന്റെ രാശിമാറ്റം ആളുകളുടെ തൊഴിൽ, ബിസിനസ്, സാമ്പത്തിക സ്ഥിതി എന്നിവയെ ബാധിക്കും. ഏതൊക്കെ രാശികളിൽ ബുധ സംക്രമണം ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം.
ഇടവം (Taurus): ബുധന്റെ സംക്രമത്തിലൂടെ ഇടവം രാശിക്കാർക്ക് ജോലിയിൽ പുരോഗതി ലഭിക്കും. അവർക്ക് ജോലിയിൽ നല്ല അവസരം ലഭിക്കും. പുതിയ ജോലിയിൽ ചേരാനും യോഗമുണ്ട്. ആഗ്രഹിച്ച ശമ്പളവും സ്ഥാനവും ലഭിക്കാനുള്ള സാധ്യതകളുണ്ട്. നിങ്ങളുടെ ഉത്തരവാദിത്തങ്ങളും സ്വാധീനവും വർദ്ധിക്കും. വരുമാനത്തിൽ വലിയ വർധനവുണ്ടാകും. ഈ സമയം വ്യവസായികൾക്കും വലിയ നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ്സ് അതിവേഗം വളരും.
ചിങ്ങം (Leo): ബുധന്റെ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഇത്തരക്കാരുടെ വിവാഹ ജീവിതവും പ്രണയ ജീവിതവും വളരെ മികച്ചതായിരിക്കും. സ്നേഹവും വിശ്വാസവും വർദ്ധിക്കും. പങ്കാളിത്തത്തിൽ ബിസിനസ് ചെയ്യുന്നവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ജോലി ചെയ്യുന്നവർക്ക് മികച്ച വിജയമുണ്ടാകും. പ്രമോഷൻ ഇൻക്രിമെന്റ് എന്നിവ ലഭിക്കും. കൂട്ടുബിസിനസിന് നല്ല സമയം.
Also Read: Viral Video: ഷൂനുള്ളിൽ പതുങ്ങിയിരിക്കുന്ന മൂർഖൻ..! വീഡിയോ കണ്ടാൽ ഞെട്ടും
മകരം (Capricorn): ശനി മകരരാശിയുടെ അധിപൻ കൂടിയാണ്. ശനിയുടെ രാശിയിലേക്ക് ബുധൻ പ്രവേശിക്കുന്നു. ഈ സമയം മകരം രാശിക്കാർക്ക് ഗുണകരമായിരിക്കും. ഇത്തരക്കാർക്ക് പെട്ടെന്ന് പണം ലഭിക്കും. സമ്പത്തിന്റെയും സ്വത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകും. പഴയ നിക്ഷേപങ്ങൾ ഗുണം ചെയ്യും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക അല്ലാത്തപക്ഷം കുഴപ്പങ്ങൾ ഉണ്ടാകാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...