Gajakesari Rajayoga 2023: ഗുരു-ചന്ദ്ര സംയോഗം സൃഷ്ടിക്കും ഗജകേസരി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ജാക്പോട്ട്

Guru Chandra Yuti 2023: ഓരോ രാശിക്കാര്‍ക്കും അതിന്റെതായ സമയത്ത് ഗ്രഹമാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതിന്റെ ഫലമായി എല്ലാ രാശിക്കാരിലും ശുഭ-അശുഭ ഫലങ്ങളും ഉണ്ടാകും. ഇത്തരം മാറ്റങ്ങളില്‍ചില ശുഭയോഗങ്ങള്‍ രൂപപ്പെടാറുണ്ട്.  

Written by - Ajitha Kumari | Last Updated : Mar 10, 2023, 11:04 PM IST
  • ഗുരു-ചന്ദ്ര സംയോഗം സൃഷ്ടിക്കും ഗജകേസരി യോഗം
  • ഓരോ ഗ്രഹങ്ങൾക്കും അതിന്റേതായ സമയത്ത് രാശിമാറ്റം സംഭവിക്കുന്നു
  • ഇതിന്റെ ഫലമായി എല്ലാ രാശിക്കാരിലും ശുഭ-അശുഭ ഫലങ്ങളും ഉണ്ടാകും
Gajakesari Rajayoga 2023: ഗുരു-ചന്ദ്ര സംയോഗം സൃഷ്ടിക്കും ഗജകേസരി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ജാക്പോട്ട്

Gajakesari Rajayoga 2023: നവഗ്രഹങ്ങള്‍ ഓരോ സമയത്തും അവയുടെ രാശിയും സ്ഥാനവും മാറും. ഇത് ഐശ്വര്യകരമായ ഫലങ്ങളും അതിശയിപ്പിക്കുന്ന യോഗങ്ങളും സൃഷ്ടിക്കും. ഏപ്രില്‍ 22 ന് വ്യാഴം മീന രാശിയില്‍ നിന്നും മേട രാശിയില്‍ പ്രവേശിക്കും. അതിന്റെ ഫലമായി പല മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്.  വ്യാഴവും ചന്ദ്രനും സംയോജിക്കുന്നതിന്റെ ഫലമായി രാജയോഗം സൃഷ്ടിക്കും.   ഈ യോഗം പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ നൽകും. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും നേട്ടവും നിറക്കുന്ന നിരവധി സാഹചര്യങ്ങള്‍ ഗജകേസരി യോഗത്തിലൂടെ സൃഷ്ടിക്കപ്പെടാറുണ്ട്.  ഈ യോഗത്തിലൂടെ ധനനേട്ടവും ബിസിനസില്‍ അപൂര്‍വ്വ ഭാഗ്യവും ധനസമ്പാദനത്തിനുള്ള അനുകൂല മാറ്റങ്ങളും കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും ലഭിക്കും.   12 രാശിക്കാരേയും വ്യാഴ- ചന്ദ്ര മാറ്റങ്ങള്‍ ബാധിക്കുമെങ്കിലും അതിൽ മൂന്ന് രാശിക്കാര്‍ക്ക് അപ്രതീക്ഷിത സൗഭാഗ്യങ്ങളും മാറ്റങ്ങളും നല്‍കും. അത് ഏതൊക്കെ രാശിക്കാരാണെന്ന് നമുക്ക് നോക്കാം...

Also Read: Mahabhagya Rajyog 2023: മഹാഭാഗ്യ രാജയോഗം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും! നൽകും വൻ സമ്പത്തും പുരോഗതിയും 

മേടം (Aries):  ഗജകേസരിയോഗത്തിന്റെ പൂര്‍ണ ഫലങ്ങള്‍ അനുഭവിക്കുന്ന രാശിക്കാര്‍ മേട രാശിക്കാരാണ്. ഇവര്‍ക്ക് ജീവിതത്തില്‍ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വരില്ല. ഏപ്രില്‍ മാസത്തില്‍ ഗുരു- ചന്ദ്ര സംയോഗം നടക്കുന്നതോടെ ഇവരുടെ ജീവിതം സന്തോശം കൊണ്ട് നിറയും. അനുകൂലമായ പല ഫലങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകും. പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ നിങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നു. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്നതിനും എല്ലാ വിധത്തിലും നിങ്ങള്‍ക്ക് ജീവിതം മാറി മറിയുന്ന ഒരു സമയം കൂടിയാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുകയും പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ മാറ്റം ഉണ്ടാവുകയും ചെയ്യും.   ഈ സമയം ഇവർക്ക് ജോലിയില്‍ പ്രമോഷന്‍,  ആഗ്രഹിക്കുന്ന ജീവിതം, ശമ്പള വര്‍ദ്ധനവ് എന്നിവയുണ്ടാകും. സഹപ്രവര്‍ത്തകരുടെ പിന്തുണയും സഹായവും ഉണ്ടാകും. ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്.  ശരിക്കും പറഞ്ഞാൽ എല്ലാ വിധത്തിലുള്ള സര്‍വ്വ സൗഭാഗ്യങ്ങളും ഗജകേസരി യോഗത്തിലൂടെ ഇവർക്ക് ലഭിക്കും.  

Also Read: Budh Asta: ബുധന്റെ അസ്തമയം: ഈ രാശിക്കാർക്ക് ഇനി മോശകാലം, പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും!

മിഥുനം (Gemini): മിഥുന രാശിക്കാര്‍ക്ക് ഗജകേസരി യോഗം നല്‍കുന്ന ഫലങ്ങള്‍ ആരേയും അതിശയിപ്പിക്കും. എല്ലാ വിധത്തിലുള്ള കഷ്ടപ്പാടുകള്‍ക്കും അവസാനം കാണുന്ന ഒരു സമയമാണ് ഗജകേസരി യോഗ സമയം. ഈ സമയം മിഥുന രാശിക്കാർക്ക് പല ഭാഗത്തുനിന്നും അംഗീകാരം ലഭിക്കും.. ഓഹരി വിപണി, ലോട്ടറിയിലും എന്നിവയിൽ ഭാഗ്യം നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് അടിത്തറയുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുകയും സന്താനസൗഭാഗ്യത്തിനുള്ള യോഗം കാണുകയും ചെയ്യുന്നു. ഇതെല്ലാം സന്തോഷത്തിന്റെ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സഹായിക്കും.  ഇത് കൂടാതെ ഈ സമയം മിഥുന രാശിക്കാർക്ക് സമൂഹത്തില്‍ അംഗീകാരം ലഭിക്കുന്നു. കലാകായിക രംഗത്ത് ഉള്ളവര്‍ക്ക് അവരുടെ ജീവിതത്തില്‍ മികച്ച അംഗീകാരങ്ങള്‍ നേടാൻ സാധിക്കും. സന്തോഷത്തിന്റെ കാര്യത്തില്‍ ഇവര്‍ പിശുക്ക് കാണിക്കില്ല. പണം നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂല സമയമാണ്. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അപ്പുറത്തേക്ക് കാര്യങ്ങളെ എത്തിക്കും. ജീവിതം മുഴുവന്‍ സന്തോഷം നിറക്കുന്ന അവസരങ്ങള്‍ നിങ്ങളെ തേടി വരും. ജീവിത വിജയം നിങ്ങളോടൊപ്പം ഉണ്ടാകും.

Also Read: ആരോഗ്യമുള്ള മുടിയ്ക്ക് നെല്ലിക്ക ജ്യൂസ് ഉത്തമം 

ധനു (Sagittarius):  ധനു രാശിക്കാര്‍ക്ക് ഗജകേസരി യോഗം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്. ഒരിക്കലും ഇവര്‍ പ്രതിസന്ധികളെ ഭയപ്പെടേണ്ടിയോ അഭിമുഖീകരിക്കേണ്ടിയോ വരുന്നില്ല. ധനു രാശിക്കാരുടെ നല്ല ദിനങ്ങള്‍ ഏപ്രിലോടെ ആരംഭിക്കുകയാണ്.  ധനു രാശിക്കാരില്‍ അഞ്ചാം ഭാവത്തിലാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്തും. പ്രണയിക്കുന്നവര്‍ക്ക് പ്രണയ സാഫല്യം, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ലാഭം,  വരുമാനം വര്‍ദ്ധിക്കുകയും ബിസിനസില്‍ വീണ്ടും നിക്ഷേപിക്കാന്‍ സാധിക്കുകയും ചെയ്യും. ലോട്ടറി എടുക്കുന്നവര്‍ക്ക് അത് അടിക്കുമെന്ന് പറയാവുന്ന ഒരു സമയം കൂടിയാണ് കടന്നു വരുന്നത്. 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News