Lord Ram's Favourite food: ഭഗവാൻ ശ്രീരാമന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണ്? രാം ലല്ലയ്ക്ക് സമര്‍പ്പിക്കാം ഈ മധുരപലഹാരങ്ങള്‍

Lord Ram's Favourite food:  രാമക്ഷേത്രം ഇന്ന്, അതായത് ജനുവരി 22ന് ഉച്ചയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.   

Written by - Zee Malayalam News Desk | Last Updated : Jan 22, 2024, 11:06 AM IST
  • ഇന്ന് തന്‍റെ സ്വന്തം രാജധാനിയായ അയോധ്യയില്‍ ഭഗവാന്‍ ശ്രീരാമന്‍ എത്തുമ്പോള്‍ ലോകമൊട്ടുക്കുള്ള ശ്രീരാമ ഭക്തര്‍ മഹാ ദീപാവലി ആഘോഷിക്കുകയാണ്.
Lord Ram's Favourite food: ഭഗവാൻ ശ്രീരാമന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണ്? രാം ലല്ലയ്ക്ക് സമര്‍പ്പിക്കാം ഈ മധുരപലഹാരങ്ങള്‍

Lord Ram's Favourite food: ശ്രീരാമ ഭക്തരുടെ നീണ്ട 500 വർഷത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാകുകയാണ്. രാമക്ഷേത്രം ഇന്ന്, അതായത് ജനുവരി 22ന് ഉച്ചയ്ക്കുള്ള ശുഭ മുഹൂര്‍ത്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 

Also Read:  Horoscope Today, January 22: ഈ രാശിക്കാര്‍ക്ക് വന്‍ സാമ്പത്തിക നേട്ടം, മേടം മുതല്‍ മീനം വരെ, ഇന്നത്തെ രാശിഫലം  
 
ഈ ശുഭമുഹൂര്‍ത്തത്തിന് സാക്ഷികളാവാന്‍ അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് 7000 ലധികം പ്രമുഖരെയാണ് ക്ഷണിച്ചിരിയ്ക്കുന്നത്. ഈ ശുഭാവസരത്തില്‍ രാമക്ഷേത്രം മാത്രമല്ല, അയോധ്യ മുഴുവൻ അലങ്കാരങ്ങളില്‍ മുങ്ങിയിരിയ്ക്കുകയാണ്. ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം എല്ലാവര്‍ക്കും ഈ ഭവ്യമായ ചടങ്ങുകള്‍ സ്വന്തം വീട്ടിലിരുന്ന് ഭക്തിപൂര്‍വം കാണുവാനുള്ള അവസരവും ഒരുക്കുന്നു. 

Also Read:  Ayodhya Ram Mandir Pran Prathistha LIVE: കാത്തിരിപ്പിന് വിരാമം... രാമമന്ത്ര മുഖരിതമായി അയോധ്യ; പ്രധാനമന്ത്രി നരേന്ദ്രമോദി അയോധ്യയിലെത്തി

ഇന്ന് തന്‍റെ സ്വന്തം രാജധാനിയായ അയോധ്യയില്‍ ഭഗവാന്‍ ശ്രീരാമന്‍ എത്തുമ്പോള്‍ ലോകമൊട്ടുക്കുള്ള ശ്രീരാമ ഭക്തര്‍ മഹാ ദീപാവലി ആഘോഷിക്കുകയാണ്. ഇന്ന് അയോധ്യയില്‍ നടക്കുന്ന ചടങ്ങുകളില്‍ നേരിട്ട് പങ്കെടുക്കുക സാധാരണക്കാര്‍ക്ക് സാധിക്കില്ല. ആ അവസരത്തില്‍ വീട്ടിൽ ശ്രീരാമനെ ആരാധിച്ച് അനുഗ്രഹം നേടാം. ഭഗവാൻ ശ്രീരാമന് ഇഷ്ടമുള്ള പ്രസാദം സമര്‍പ്പിച്ച്‌ ഭഗവാന്‍റെ അനുഗ്രഹം തേടാം. 

ശ്രീരാമന് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ ഇതൊക്കെയാണ് എന്നറിയാമോ? അതായത് ഈ ഭക്ഷണങ്ങള്‍  സമര്‍പ്പിക്കുന്നത് ഭഗവാനെ പ്രസാദിപ്പിക്കും. 

പാല്‍പ്പായസം  
 
ഭഗവാന്‍ ശ്രീരാമന്‍റെ പ്രിയപ്പെട്ട വഴിപാടായി പാല്‍പ്പായസം കണക്കാക്കുന്നു. പുരാണങ്ങൾ അനുസരിച്ച്, ശ്രീരാമനും 3 സഹോദരന്മാരും ജനിച്ചപ്പോൾ, പായസം ഉണ്ടാക്കിയിരുന്നു. അതിനാല്‍, ശ്രീരാമനെ ആരാധിക്കുമ്പോള്‍ പ്രസാദമായി പായസം സമര്‍പ്പിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം, വീട്ടില്‍ പാല്‍പ്പായസം ഉണ്ടാക്കി ഭഗവാന് സമര്‍പ്പിക്കുന്നത് ഏറെ ശുഭമാണ്. 
 
പാല്‍ ഉപയോഗിച്ചുള്ള മധുര പലഹാരങ്ങള്‍ 
 
വീട്ടില്‍ ഭഗവാന്‍ ശ്രീരാമനെ ആരാധിച്ചശേഷം പാലുകൊണ്ടുള്ള മധുര പലഹാരങ്ങള്‍, കല്‍ക്കണ്ടം എന്നിവ സമര്‍പ്പിക്കാം. ഇത് ചെയ്യുന്നതിലൂടെ ശ്രീരാമൻ നിങ്ങളിൽ പ്രസാദിക്കും. 

ഈ പഴങ്ങള്‍ സമർപ്പിക്കാം 

ഐതിഹ്യമനുസരിച്ച്, ശ്രീരാമൻ വനവാസത്തിന് പോയപ്പോൾ കാട്ടിൽ വെച്ച് കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കഴിച്ചിരുന്നു. അതിനാല്‍ ഈ ദിവസം കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഭഗവാന് സമര്‍പ്പിക്കാം. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News