Mangal Gochar: ചൊവ്വയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും തൊഴിൽ-ബിസിനസിൽ നേട്ടം ഒപ്പം വൻ പുരോഗതിയും!

Mars Transit 2024 in Capricorn: ചൊവ്വയുടെ രാശിമാറ്റം ആളുകളുടെ ധൈര്യം, സാഹസം, ഊർജ്ജം, ദാമ്പത്യ സന്തോഷം എന്നിവയെ ബാധിക്കും. 2024 ഫെബ്രുവരി 5 ന് ചൊവ്വ മകരം രാശിയിലേക്ക് പ്രവേശിക്കും.  

Written by - Ajitha Kumari | Last Updated : Feb 4, 2024, 11:35 PM IST
  • ചൊവ്വ ഫെബ്രുവരി 5 ന് മകരം രാശിയിൽ സംക്രമിക്കും
  • മകരം ചൊവ്വയുടെ ഉച്ച രാശിയാണ്
  • സൂര്യൻ ഇതിനകം മകരത്തിലുണ്ട്
  • ചൊവ്വയുടെ ഈ സംക്രമം ആദിമംഗളയോഗം സൃഷ്ടിക്കും
Mangal Gochar: ചൊവ്വയുടെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും തൊഴിൽ-ബിസിനസിൽ നേട്ടം ഒപ്പം വൻ പുരോഗതിയും!

Mangal Gochar 2024: ജ്യോതിഷത്തിൽ ചൊവ്വയെ ഊർജ്ജം, ശക്തി, ധൈര്യം, ധീരത, ഭൂമി, സാഹസം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. ഒൻപത് ഗ്രഹങ്ങളിൽ കമാൻഡറായി കണക്കാക്കപ്പെടുന്ന ചൊവ്വ 2024 ഫെബ്രുവരി 5 ന് മകരം രാശിയിൽ സംക്രമിക്കും. മകരം ചൊവ്വയുടെ ഉച്ച രാശിയാണ്.  സൂര്യൻ ഇതിനകം മകരത്തിലുണ്ട്.  ചൊവ്വയുടെ ഈ സംക്രമം ആദിമംഗളയോഗം സൃഷ്ടിക്കും. ഇത് മൂലം ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. ചൊവ്വയുടെ ഈ സംക്രമണം ഏതൊക്കെ രാശികളെ ശുഭകരമായി ബാധിക്കുമെന്ന് നോക്കാം...

Also Read: Rahu-Surya Yuti 2024: രാഹു സൂര്യ സംഗമം ഈ രാശിക്കാർക്ക് നൽകും ബമ്പർ ജാക്ക്പോട്ട്, നിങ്ങളും ഉണ്ടോ?

 

മേടം (Aries):  ചൊവ്വയുടെ രാശിമാറ്റം കരിയറിൽ വലിയ മാറ്റങ്ങളുണ്ടാകും. വിജയം കൈവരിക്കും, നല്ല വാർത്തകൾ ലഭിക്കും, ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും, അതിൽ നിന്ന് പണം സമ്പാദിക്കും. ഇണയുമായുള്ള ബന്ധത്തിൽ മാധുര്യം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ഇടവം (Taurus):  ഈ സമയം ഇടവ രാശിക്കാർക്ക് ധനലാഭത്തിന് സാധ്യത. പുതിയ സ്രോതസ്സുകളിൽ നിന്ന് പണം ലഭിക്കും. തൊഴിൽരംഗത്ത് പുരോഗതി, കഠിനാധ്വാനം വിജയം കൈവരിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, സൗകര്യങ്ങളിൽ വർദ്ധനവുണ്ടാകും, വിദ്യാഭ്യാസ രംഗത്ത് വിജയം കൈവരിക്കും.

Also Read: വർഷങ്ങൾക്ക് ശേഷം കുംഭത്തിൽ ബുധ-ശനി സംക്രമം; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!

 

തുലാം (Libra):  ചൊവ്വയുടെ രാശിമാറ്റത്തിലൂടെ തുലാം രാശിക്കാരുടെ ഭാഗ്യം തെളിയും.  തൊഴിൽ മേഖലയിൽ പുതിയ ഉയരങ്ങൾ കൈവരിക്കും. എല്ലാ ജോലികളും തടസ്സമില്ലാതെ പൂർത്തിയാക്കും. ഭാഗ്യം നിങ്ങളെ അനുകൂലിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇത് അനുകൂല സമയമാണ്. ബിസിനസ് അഭിവൃദ്ധിപ്പെടും.

വൃശ്ചികം (Scorpio):  ഈ സമയം വൃശ്ചികം രാശിയിൽ ജോലി അന്വേഷിക്കുന്നവരുടെ അന്വേഷണം സഫലമാകും, അവർക്ക് നല്ല ജോലി കിട്ടും, വരുമാനം വർദ്ധിക്കും. ഇണയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും.

Also Read: വെറും വയറ്റിൽ ചിയ സീഡ്‌സ് കുതിർത്ത വെള്ളം കുടിക്കൂ, ഗുണങ്ങൾ ഏറെ...

 

മീനം (Pisces): കുടുംബജീവിതം സന്തോഷകരമായിരിക്കും, സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കും, ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ മാറും, ആരോഗ്യം മെച്ചപ്പെടും. മുടങ്ങിക്കിടക്കുന്ന പഴയ ജോലികൾ പൂർത്തിയാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News