Budh Shani Yuti: വർഷങ്ങൾക്ക് ശേഷം കുംഭത്തിൽ ബുധ-ശനി സംക്രമം; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!

Lucky Zodiacs: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ ഒരു നിശ്ചിത കാലയളവില്‍ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കാറുണ്ട്. അതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും ഭൂമിയിലും കാണപ്പെടുമെന്നാണ് പറയുന്നത്.

Written by - Ajitha Kumari | Last Updated : Feb 3, 2024, 02:39 PM IST
  • ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ ഒരു നിശ്ചിത കാലയളവില്‍ മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കാറുണ്ട്
  • അതിന്റെ സ്വാധീനം മനുഷ്യജീവിതത്തിലും ഭൂമിയിലും കാണപ്പെടുമെന്നാണ് പറയുന്നത്
  • നിലവിൽ ശനി കുംഭം രാശിയില്‍ സഞ്ചരിക്കുകയാണ്
Budh Shani Yuti: വർഷങ്ങൾക്ക് ശേഷം കുംഭത്തിൽ ബുധ-ശനി സംക്രമം; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!

Shani Budh Conjunction: ശനി കുംഭം രാശിയില്‍ സഞ്ചരിക്കുകയാണ്. ബുധന്‍ ഫെബ്രുവരി ഒന്നിന് കുംഭ രാശിയില്‍ പ്രവേശിച്ചു. ഇതുമൂലം 30 വര്‍ഷത്തിനു ശേഷം കുംഭ രാശിയില്‍ ശനിയും ബുധനും കൂടിച്ചേരുകയാണ്. ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുള്ള 3 രാശികളുണ്ട്. അഹ് ഏതൊക്കെയെന്ന് അറിയാം...

Also Read: 500 വർഷങ്ങൾക്ക് ശേഷം കേദാര രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത ഭാഗ്യനേട്ടങ്ങൾ!

കുംഭം (Aquarius): ശനിയുടെയും ബുധന്റെയും സംക്രമണം കുംഭം രാശിക്കാര്‍ക്ക് വളരെ നല്ല ഗുണങ്ങൾ നൽകും.  ഈ രാശിയുടെ ലഗ്‌നഭാവത്തിലാണ് ഈ സംയോഗം. കുംഭ രാശിയുടെ അധിപന്‍ കൂടിയാണ് ശനി. അതിനാല്‍ ഈ കാലയളവില്‍ നിങ്ങളുടെ പഠന ശേഷി വർധിക്കും.  ക്രിയേറ്റീവ് മേഖലയിലും നിങ്ങള്‍ വളരെയധികം മെച്ചപ്പെടും. വ്യക്തിത്വത്തില്‍ പുരോഗതിയുണ്ടാകും. സാമ്പത്തിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് ഈ സമയം വളരെ മികച്ചത്. ഈ സമയത്ത് വിവാഹിതരുടെ ദാമ്പത്യ ജീവിതം അതിശയകരമായി നീങ്ങും. ബുധന്റെ സ്വാധീനം കാരണം ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. വരുമാനവും വര്‍ദ്ധിക്കും.

മിഥുനം (Gemini): കര്‍മ്മദാതാവായ ശനിയുടെയും ബുധന്റെയും സംയോഗം ഈ രാശിക്കാർക്ക് അനുകൂലമാകും. കാരണം നിങ്ങളുടെ രാശിയുടെ ഒന്‍പതാം ഭാവത്തില്‍ ഈ സംയോഗം രൂപപ്പെടും. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം തിളങ്ങും. ആസൂത്രണം ചെയ്ത പദ്ധതികളിലെല്ലാം നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ കാലയളവില്‍ നിങ്ങളുടെ കരിയര്‍ വളരെ മികച്ചതായിരിക്കും. ചില വിദേശ ഇടപാടുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ജോലി-ബിസിനസ് സംബന്ധമായി യാത്ര ചെയ്യേണ്ടതായി വരും. ഈ യാത്രകള്‍ നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയത്ത് നിങ്ങള്‍ക്ക് ചില മംഗളകരമായ പരിപാടികളിലും പങ്കെടുക്കാനാകും.

Also Read: ബെല്ലിഫാറ്റ് കുറയ്ക്കാൻ 10 ദിവസം ഈ മാജിക് ഡ്രിങ്ക് കുടിക്കൂ, ഫലം നിശ്‌ചയം!

ചിങ്ങം (Leo):  ബുധന്റെയും ശനിയുടെയും സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കാരണം ഈ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ സംയോഗം രൂപപ്പെടാന്‍ പോകുന്നത്. നിങ്ങള്‍ വിവാഹിതനാണെങ്കില്‍ നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ കഴിയും. നിങ്ങള്‍ പരസ്പരം കൂടുതല്‍ അടുക്കും. കൂടാതെ അവിവാഹിതര്‍ക്ക് ഈ സമയം നല്ല വിവാഹാലോചനകൾ വന്നേക്കാം. ഈ കാലയളവില്‍ കരിയറില്‍ ധാരാളം ഗുണ ഫലങ്ങള്‍ ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നിരവധി മികച്ച അവസരങ്ങള്‍ ലഭിക്കും. ശനി നിങ്ങളുടെ രാശിയില്‍  രാജയോഗം സൃഷ്ടിക്കുന്നു. അതിനാല്‍ നിങ്ങളുടെ വരുമാനം ഈ സമയത്ത് വര്‍ദ്ധിക്കും. ബഹുമാനവും സ്ഥാനമാനങ്ങളും കൈവരും. 

മകരം (Capricorn): ബുധ ശനി സംയോഗം മകരം രാശിക്കാർക്കും ഗുണം ചെയ്യും. നിങ്ങളുടെ രാശിയുടെ സമ്പത്തിന്റെ ഗൃഹത്തിലാണ് ഈ സംയോഗം ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിതമായി പലയിടത്തുനിന്നും പണം ലഭിച്ചേക്കാം. കൂടാതെ ബുധന്റെ സ്വാധീനം നിങ്ങളുടെ സംസാരശൈലിയെ മെച്ചപ്പെടുത്തും. ജോലിയില്‍ സ്ഥാനക്കയറ്റത്തിന് അവസരങ്ങള്‍ വരും. ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടുപോകും.  ഈ സമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മത്സര പരീക്ഷകളില്‍ ആഗ്രഹിച്ച വിജയം നേടാനാകും. ഈ സമയത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പൂര്‍ണ്ണ ഫലം നിങ്ങള്‍ക്ക് ലഭിക്കും. മാര്‍ക്കറ്റിംഗ്, ബാങ്കിംഗ്, കല, ആശയവിനിമയം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ക്ക് ഈ സമയം വളരെ മികച്ചതാണ്. നിങ്ങള്‍ക്ക് മുന്നേറാനായി ധാരാളം അവസരങ്ങള്‍ ലഭിച്ചേക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News