Chaitra Month 2022: ചൈത്ര മാസത്തിൽ ഈ രാശിക്കാർക്ക് ഭാ​ഗ്യം തെളിയും, സ്ഥാനക്കയറ്റവും പുതിയ ജോലിയും ലഭിക്കും

ഇടവം രാശിക്കാർ ചൈത്ര മാസത്തിൽ ശ്രദ്ധിയോടെ വേണം പണം ചെലവാക്കാൻ. പണത്തിന് ക്ഷാമം ഉണ്ടാകാം. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 07:24 AM IST
  • കർക്കടക രാശിക്കാർക്ക് ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും.
  • മേലധികാരിയുമായി നല്ല ബന്ധം പുലർത്തുക.
  • ഇല്ലെങ്കിൽ മാനസിക പിരിമുറുക്കം വർദ്ധിച്ചേക്കാം.
Chaitra Month 2022: ചൈത്ര മാസത്തിൽ ഈ രാശിക്കാർക്ക് ഭാ​ഗ്യം തെളിയും, സ്ഥാനക്കയറ്റവും പുതിയ ജോലിയും ലഭിക്കും

മാർച്ച് 18 മുതൽ ചൈത്രമാസം തുടങ്ങി കഴിഞ്ഞു. ഈ മാസത്തിലെ 12 രാശികളേയും ഗ്രഹങ്ങളുടെ ചലനം ബാധിക്കുന്നുണ്ട്. ചൈത്രമാസത്തിൽ ഏതൊക്കെ രാശിക്കാർക്ക് ജോലി സംബന്ധമായ ഉയർച്ചകൾ ഉണ്ടാകുമെന്ന് അറിയാം.

മേടം - മേട രാശിക്കാർക്ക് ചൈത്രമാസം ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരിക്കും. ഈ മാസം നിങ്ങൾ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും. നിങ്ങളുടെ ശൃംഖല ശക്തമാകും. ജീവിതത്തിലെ അലസത ഉപേക്ഷിക്കുന്നതിലൂടെ ഉന്നമനം ഉണ്ടാകും. ഓഫീസിൽ പുതിയ ഉത്തരവാദിത്തം കണ്ടെത്താനാകും. പ്രമോഷന്റെ ഗുണങ്ങൾ ലഭിക്കും. പുതിയ സ്റ്റോക്ക് എടുക്കന്നതിലൂടെ വ്യാപാരികൾക്ക് ഭാവിയിൽ അതിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. കാറ്ററിംഗ് ബിസിനസ്സ് നടത്തുന്ന വ്യാപാരികൾക്ക് വലിയ ലാഭം ഉണ്ടായേക്കും.

ഇടവം - ഇടവം രാശിക്കാർ ശ്രദ്ധിയോടെ വേണം പണം ചെലവാക്കാൻ. പണത്തിന് ക്ഷാമം ഉണ്ടാകാം. അല്ലെങ്കിൽ പണവുമായി ബന്ധപ്പെട്ടുള്ള ജോലിയെ അത് ബാധിക്കാം. ഈ മാസം നിങ്ങൾ സ്വയം മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകും. ഓഫീസിൽ മേലധികാരിയെ സന്തോഷിപ്പിക്കുന്നതിൽ വിജയിക്കും. ഈ മാസം നിക്ഷേപം നടത്തി ബിസിനസ് മെച്ചപ്പെടുത്തുന്നതിന് ഊന്നൽ നൽകുക. പങ്കാളിയുമായി തർക്കത്തിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.

മിഥുനം - ചൈത്ര മാസത്തിൽ നിങ്ങളുടെ ആത്മവിശ്വാസം നിലനിർത്താൻ ശ്രമിക്കുക. ഓരോ നിമിഷവും ആസ്വദിക്കുന്ന രീതിയിലുള്ള തത്വശാസ്ത്രമാണ് സ്വീകരിക്കേണ്ടത്. ഉന്നത ഉദ്യോഗസ്ഥരുമായുള്ള നിങ്ങളുടെ ബന്ധംവും ദൃഡമാകും. മെഡിക്കൽ സംബന്ധമായ ബിസിനസ്സ് ചെയ്യുന്നവർക്ക് നല്ല സമയമാണ്.

കർക്കടകം - കർക്കടക രാശിക്കാർക്ക് ആത്മീയ കാര്യങ്ങളിൽ താൽപര്യം വർദ്ധിക്കും. മേലധികാരിയുമായി നല്ല ബന്ധം പുലർത്തുക. ഇല്ലെങ്കിൽ മാനസിക പിരിമുറുക്കം വർദ്ധിച്ചേക്കാം. ആരോഗ്യ കാര്യങ്ങൾ സംബന്ധിച്ച് പറയുകയാണെങ്കിൽ ഭക്ഷണത്തിലെ പോഷകങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങൾ ഉണ്ടായേക്കാം. വീട്ടുപകരണങ്ങൾ വാങ്ങുകയും വിൽക്കുകയും ചെയ്യാം. പ്രണയബന്ധത്തിൽ മൂന്നാമതൊരാളെക്കുറിച്ച് സംസാരിക്കുന്നത് പരസ്പരം അകലം വർദ്ധിപ്പിക്കും.

ചിങ്ങം - ചിങ്ങം രാശിക്കാർ പെരുമാറ്റത്തിൽ അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. ആളുകളോട് ശ്രദ്ധയോടെ സംസാരിക്കണം. മുൻപ് ഉണ്ടായിരുന്ന തർക്കങ്ങൾ അവസാനിച്ചേക്കാം. ദുർഗ്ഗാ ദേവിയുടെ അനുഗ്രഹം ഉണ്ടാകും. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഇത്തവണ പ്രമോഷൻ ലഭിക്കും. ബിസിനസ്സിൽ വിജയം ലഭിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാൻ കഴിയും. പ്രമേഹ രോഗികൾ ആരോഗ്യ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്.

കന്നി - പണം ചെലവാക്കുന്നതിലും മറ്റും കന്നി രാശിക്കാർ ശ്രദ്ധിക്കണം. കടം എടുക്കുന്നതും വായ്പ എടുക്കുന്നതും ഒഴിവാക്കുക. മുതിർന്ന സഹോദരങ്ങളെയും ഏറ്റവും അടുപ്പമുള്ളവരുമായുള്ള ബന്ധങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. വിവാദങ്ങൾ ഒഴിവാക്കണം. എതിരാളികൾ ഉള്ളതിനാൽ ഓഫീസിൽ ജാഗ്രത പാലിക്കുക. നിങ്ങളുടെ പദ്ധതികൾ ആരോടും വെളിപ്പെടുത്താതിരിക്കുക. ബിസിനസ്സിൽ നല്ല പുരോഗതിയുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക. വിട്ടുമാറാത്ത രോഗമുണ്ടെങ്കിൽ അത് ഗൗരവമായി എടുത്ത് ചികിത്സിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News