Sun Transit in Cancer 2023: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നു. സൂര്യന്റെ ചലനം അല്ലെങ്കിൽ സംക്രമണം എല്ലാ രാശിചിഹ്നങ്ങളിലും സ്വാധീനം ചെലുത്തുന്നു. ചില രാശിക്കാർക്ക് സൂര്യ സംക്രമത്തിന്റെ ഗുണഫലങ്ങൾ ലഭിക്കും. ചില രാശിക്കാർക്ക് പ്രതികൂല ഫലങ്ങൾ ഉണ്ടാകും. ഈ ജൂലൈ 16ന് സൂര്യൻ കർക്കടക രാശിയിൽ പ്രവേശിക്കാൻ പോകുന്നു. ജൂലൈ 16 ന് പുലർച്ചെ 04:59 നാണ് കർക്കടകത്തിലെ സൂര്യന്റെ സംക്രമണം നടക്കുക. ഓഗസ്റ്റ് 17 ഉച്ചയ്ക്ക് 01:27 വരെ സൂര്യൻ ഈ രാശിയിൽ തുടരും.
സൂര്യൻ ഓരോ രാശിയിലും ഒരു മാസത്തോളം തങ്ങിയ ശേഷമാണ് മറ്റൊരു രാശിയിലേക്ക് പോകുന്നത്. കർക്കടകത്തിലെ സൂര്യന്റെ സംക്രമണം ചില രാശിക്കാരുടെ ജീവിതത്തിൽ വളരെയധികം പുരോഗതി കൊണ്ടുവരും. സൂര്യന്റെ രാശിമാറ്റം ഏതൊക്കെ രാശികളെ ബാധിക്കുമെന്ന് നോക്കാം...
മേടം: കർക്കടക രാശിയിൽ സൂര്യന്റെ സംക്രമണം മേടം രാശിക്കാർക്ക് ഒരു വഴിത്തിരിവായി മാറും. മേടം രാശിയെ ഭരിക്കുന്നത് സൂര്യനാണെന്നും അഞ്ചാം ഭാവത്തിന്റെ അധിപൻ ആണെന്നും വിശ്വസിക്കപ്പെടുന്നു. ഈ സംക്രമം മേടം രാശിക്കാരുടെ ജീവിതത്തിൽ നല്ല വാർത്തകൾ കൊണ്ടുവരും. കൂടാതെ സ്ഥാനക്കയറ്റത്തിന് കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ഇക്കാരണത്താൽ, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും പുരോഗതി ലഭിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഉയർന്ന സ്ഥാനം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ കാലയളവിൽ, പഠനത്തിലെ പ്രകടനവും മികച്ചതായിരിക്കും, ശരിയായ ഫലങ്ങൾ ലഭിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.
മിഥുനം: സൂര്യൻ സംക്രമിക്കുന്നതിനാൽ, ഈ രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ കാര്യമായ നേട്ടങ്ങൾ അനുഭവപ്പെടും. പ്രത്യേകിച്ച് രണ്ടാം ഭാവത്തിലെ സംക്രമം മൂലം ഇവർക്ക് സഹോദരീ സഹോദരന്മാരുടെ പിന്തുണ ലഭിക്കും. ബിസിനസുകൾക്കായുള്ള കാര്യക്ഷമമായ ഡീലുകളിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാം. നിലവിലെ ജോലിയിൽ ശമ്പള വർദ്ധനവ് പ്രതീക്ഷിക്കാം. ഭാഗ്യം ഇവർക്ക് അനുകൂലമായിരിക്കും, അതിനാൽ അവർ കൃത്യസമയത്ത് സുപ്രധാന തീരുമാനങ്ങൾ എടുക്കും. ദിവസവും സൂര്യന് വെള്ളം അർപ്പിക്കുന്നത് ജീവിതത്തിലെ പല ആശങ്കകളും അകറ്റാൻ സഹായിക്കും.
കർക്കടകം: സൂര്യൻ കർക്കടകത്തിൽ സംക്രമിക്കുമ്പോൾ തന്നെ ഈ രാശിക്കാരുടെ സമയം ക്രമേണ മെച്ചപ്പെടും. ഗ്രഹത്തിന്റെ ചലനം മൂലം ഇവർക്ക് ശുഭഫലങ്ങൾ ലഭിക്കുകയും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ മാറുകയും ചെയ്യും. ദാമ്പത്യത്തിലെ പ്രശ്നങ്ങളും മാറും. ബിസിനസ്സിൽ നല്ല ഫലങ്ങൾ നൽകുകയും ചെയ്യുന്നു. നിലവിലുള്ള ജോലി മാറ്റാൻ പുതിയ അവസരങ്ങൾ ഉണ്ടാകും. ജോലിയിൽ പ്രമോഷനും നല്ല ശമ്പളവും പ്രതീക്ഷിക്കാം. സൂര്യന്റെ ഈ സംക്രമത്തോടെ, ബിസിനസ്സിൽ കാര്യമായ പുരോഗതി ഉണ്ടാകും. നെറ്റ്‌വർക്കിംഗ് അവസരങ്ങൾ വർദ്ധിക്കും.
തുലാം: തുലാം രാശിക്കാർക്ക് പതിനൊന്നാം ഭാവാധിപൻ സൂര്യനാണ്. ഇവരുടെ തൊഴിൽ സാധ്യതകളിൽ ഇത് സ്വാധീനം ചെലുത്തുന്നു, ശമ്പളം വർധിക്കാനുള്ള സാധ്യതയുണ്ട്. സൂര്യ സംക്രമണം തുലാം രാശികൾക്ക് വലിയ നേട്ടങ്ങൾ നൽകും. ബിസിനസ്സ് പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ സാധിക്കും. ഒരു പുതിയ വാഹനം വാങ്ങുന്നതിനുള്ള ഉയർന്ന സാധ്യതയും ഉണ്ട്, സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. സൂര്യനമസ്‌കാരം പതിവായി നടത്തുന്നത് തുലാം രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...