Easter 2023: ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടേയും സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

ഈസ്റ്ററിനോട് അൻുബന്ധിച്ച് സംസ്ഥാനത്തെ വിവിധ പള്ളികളിൽ പ്രാർത്ഥനകൾ നടന്നു. വയനാട്ടിൽ പാതിരാ കുർബാന ഒഴിവാക്കി എട്ട് മണിക്കാണ് കത്തോലിക്കാ ദേവാലയങ്ങളിൽ ഉയിർപ്പ് തിരുനാൾ കർമ്മങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Apr 9, 2023, 05:59 AM IST
  • അർധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു.
  • ലോകത്തിന്‍റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്‍റെ സ്മരണയാണ് ഈസ്റ്റർ.
  • ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പ്.
Easter 2023: ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടേയും സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

ഉയിര്‍പ്പിന്‍റെയും പ്രതീക്ഷയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ (Easter) ആഘോഷിക്കുന്നു. യേശുദേവന്‍ കുരിശിലേറിയ ശേഷം മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. 50 ദിവസത്തെ വ്രതാചരണത്തിന്‍റെ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈസ്റ്ററിന് മുൻപുള്ള ഓശാന ഞായറാഴ്ചയോടെയാണ് വിശുദ്ധ വാരം തുടങ്ങിയത്. 

കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്‍റെ ഓർമയിൽ സംസ്ഥാനത്തെ വിവിധ പള്ളികളില്‍ ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ആണ് നേതൃത്വം നൽകിയത്. നമുക്ക് ചുറ്റും നിരാശ പരത്തുന്ന കാര്യങ്ങളാണ് കാണുന്നതെന്നും ഈ സാഹചര്യത്തിലാണ് പ്രത്യാശയുടെ പ്രകാശവുമായി ഈസ്റ്റർ സന്ദേശം മനസുകളിലേക്ക് എത്തുന്നതെന്നും ബിഷപ്പ് പറഞ്ഞു. 

അർധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. ലോകത്തിന്‍റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്‍റെ സ്മരണയാണ് ഈസ്റ്റർ. ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പ്. 

Also Read: Easter 2023 : ഈസ്റ്റർ മുട്ട; അതിന് പിന്നിലെ കഥ എന്താണ്?

 

ക്രിസ്തീയ വിശ്വാസപ്രകാരം വെള്ളി ദിനത്തിൽ (ദുഃഖവെള്ളി) യേശു ക്രിസ്തു ക്രൂശിലേറ്റപ്പെടുകയും മൂന്നാം നാൾ മരണത്തെ വിജയിച്ച് ഉയർത്തെഴുന്നേൽക്കുമെന്നുമാണ്. അന്നേദിവസം നീണ്ട അമ്പത് ദിവസത്തെ നോമ്പ് മുറിക്കുന്നത് ഈസ്റ്റർ മുട്ട ഭക്ഷിച്ചുകൊണ്ടാണ്. ഈസ്റ്റർ മുട്ടയെ കുറിച്ച് പല നാടുകളിലും പല വിശ്വാസങ്ങളാണ് ഉള്ളത്. ബണ്ണിയെന്ന മുയലുകൾ മുട്ട കൊണ്ടുവരുമെന്ന ഒരു മുത്തശ്ശിക്കഥയാണ് അമേരിക്കൻ രാജ്യങ്ങളിൽ പറയപ്പെടുന്നത്. ബ്രിട്ടണിൽ മറ്റും ഈസ്റ്റർ പ്രാർഥനകൾക്ക് ശേഷം പഞ്ചസാരകൊണ്ട് ഉണ്ടാക്കിയ മുട്ടകൾ നൽകുന്നതാണ് പതിവ്.

പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിൽ നിന്നാണ് ഈസ്റ്റർ മുട്ടകൾ ആചാരമായി നൽകി തുടങ്ങിയതെന്നാണ് കരുതുന്നത്. വസന്തകാലത്തെയുമായി ബന്ധപ്പെടുത്തിയാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News