Mercury Transit: അത്ഭുതപ്പെടുത്തും നേട്ടങ്ങൾ തരും; പുതുവർഷത്തിന്റെ തുടക്കത്തിൽ ബുധന്റെ ഇരട്ട രാശിമാറ്റം

Mercury Double Transit: ​ഗ്രഹങ്ങളുടെ ചലനത്തിലുണ്ടാകുന്ന മാറ്റങ്ങൾ അനുസരിച്ച് 12 രാശികളുടെയും ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ചിലർക്ക് അനുകൂലവും മറ്റു ചിലർക്ക് പ്രതികൂലവുമായിരിക്കും ഫലങ്ങൾ.  

Written by - Zee Malayalam News Desk | Last Updated : Dec 10, 2024, 03:56 PM IST
  • 2025 ജനുവരി മാസം ചില രാശികൾക്ക് വളരെ വലിയ നേട്ടങ്ങൾ നൽകുന്ന സമയമാണ്.
  • ബുധന്റെ രാശിമാറ്റമാണ് ഇതിന് കാരണം.
Mercury Transit: അത്ഭുതപ്പെടുത്തും നേട്ടങ്ങൾ തരും; പുതുവർഷത്തിന്റെ തുടക്കത്തിൽ ബുധന്റെ ഇരട്ട രാശിമാറ്റം

Mercury Double Transit in January: 2025 ജനുവരി മാസം ചില രാശികൾക്ക് വളരെ വലിയ നേട്ടങ്ങൾ നൽകുന്ന സമയമാണ്. ബുധന്റെ രാശിമാറ്റമാണ് ഇതിന് കാരണം. ഒരു തവണയല്ല ബുധൻ രാശിമാറുന്നത്. ജനുവരി മാസത്തിൽ ബുധൻ രണ്ട് തവണ അതിന്റെ ചലനത്തിൽ മാറ്റം വരുത്തും. മൂന്ന് രാശിക്കാർക്കാണ് ഇത് മൂലം നേട്ടങ്ങൾ ലഭിക്കാൻ പോകുന്നത്. ഇവരുടെ ജീവിതം തന്നെ മാറി മറിയാന്‍ പോകുകയാണ്

ജ്യോതിഷത്തിൽ സംസാരം, യുക്തി, ആശയവിനിമയം, ബിസിനസ്സ്, ബുദ്ധി എന്നിവയുടെ ഘടകമായാണ് ബുധന്‍ ​ഗ്രഹത്തെ കണക്കാക്കുന്നത്. ജാതകത്തിൽ ബുധന്റെ സ്വാധീനം അനുകൂലമായാൽ അത് വലിയ ഉയർച്ച നൽകും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം വിജയമുണ്ടാകും. ജനുവരി 4ന് ബുധന്റെ ആദ്യ സംക്രമണം നടക്കും. ധനു രാശിയിലേക്കാണ് ഈ മാറ്റം സംഭവിക്കുക. രണ്ടാമത്തെ സംക്രമണം ജനുവരി 24-ന് മകരം രാശിയിലേക്കും സംഭവിക്കുന്നു. 

ഏതൊക്കെ രാശികൾക്ക് നേട്ടമുണ്ടാകും?

മേടം - മേടം രാശിക്കാര്‍ക്ക് ബുധന്റെ ഇരട്ട രാശിമാറ്റത്തിലൂടെ പ്രതിസന്ധികൾ ഒഴിയും. ഈ കാലയളവിൽ ജോലിയിൽ അനുകൂലമായ മാറ്റങ്ങൾ കാണാൻ കഴിയും. കോടതി കാര്യങ്ങളിൽ വിധി അനുകൂലമാകും. ഭാ​ഗ്യക്കുറി അടിക്കാൻ സാധ്യതയുണ്ട്. കടബാധ്യതകൾ മാറും. സ്ഥലം വാങ്ങുന്നതിനും വില്‍ക്കുന്നതിനും യോഗമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയും.

Also Read: Gajakesari Yoga 2025: പുതുവർഷം അടിപൊളിയാകും; ഗജകേസരിയോഗത്താൽ ഈ രാശിക്കാർ ഉയരങ്ങൾ കീഴടക്കും

 

വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്റെ ഇരട്ട സംക്രമത്തിലൂടെ ജോലിയിൽ നേട്ടങ്ങങളുണ്ടാകും. സാമ്പത്തിക നേട്ടമുണ്ടാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ബിസിനസുകാർക്ക് സാമ്പത്തിക ലാഭമുണ്ടാകും. വിദ്യാർത്ഥികൾക്കും അനുകൂല സമയമാണിത്. പുതുവർഷത്തിന്റെ ആദ്യ മാസത്തിൽ തന്നെ ഈ രാശിക്കാരെ കാത്തിരിക്കുന്നത് സൗഭാ​ഗ്യങ്ങളാണ്. 

ധനു രാശിക്കാരുടെ കഷ്ടപ്പാടുകളൊക്കെ ഈ കാലയളവിൽ മാറും. ഈ രാശിക്കാരുടെ ജീവിതം തന്നെ മാറിമറിയും. ജോലിയിൽ മേലുദ്യോ​ഗസ്ഥരുടെ പ്രശംസ ലഭിക്കും. സ്ഥാനക്കയറ്റവും ശമ്പള വർധനവും ലഭിക്കും. ആരോ​ഗ്യ കാര്യത്തിലും അനുകൂലമായിട്ടുള്ള സമയമാണിത്. ബിസിനസിൽ വലിയ നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും. ദാമ്പ്യ ജീവിത സന്തോഷകരമാകും. കുടുംബത്തിൽ സന്തോഷം നിറയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News