Tuesday Donation: ചൊവ്വാഴ്ച ഈ 5 സാധനങ്ങൾ ദാനം ചെയ്യൂ, നിങ്ങളുടെ ജീവിതത്തില്‍ പണമഴ പെയ്യും!!

Tuesday Donation:  ചൊവ്വാഴ്ച ദിവസം രാമ ഭക്തനായ ഹനുമാനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ ഒരാൾക്ക് ബജ്റംഗബലിയുടെ അനുഗ്രഹം ലഭിക്കുമെന്നും സന്തോഷവും ഐശ്വര്യവും വീട്ടിൽ കുടികൊള്ളുമെന്നുമാണ് വിശ്വാസം. 

Written by - Zee Malayalam News Desk | Last Updated : Jun 13, 2023, 11:03 AM IST
  • ചൊവ്വാഴ്ച ദിവസം ഹനുമാന് പ്രിയപ്പെട്ട സാധനങ്ങൾ ദാനം ചെയ്യുന്നത് ഒരു വ്യക്തിയുടെ ഭാഗ്യത്തെ പ്രകാശിപ്പിക്കുന്നു. ഇത് ആ വ്യക്തിയുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും.
Tuesday Donation: ചൊവ്വാഴ്ച ഈ 5 സാധനങ്ങൾ ദാനം ചെയ്യൂ, നിങ്ങളുടെ ജീവിതത്തില്‍ പണമഴ പെയ്യും!!

Tuesday Donation: ജ്യോതിഷം അനുസരിച്ച്, ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവീ ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് ചൊവ്വാഴ്ച ദിവസം ഹനുമാന്റെ പേരിൽ സമർപ്പിതമാണ്.  

ചൊവ്വാഴ്ച ദിവസം രാമ ഭക്തനായ ഹനുമാനെ പ്രത്യേകം ആരാധിക്കുന്നതും പൂജിക്കുന്നതും ഭക്തരുടെ ജീവിതത്തിൽ അളവറ്റ അത്ഭുതങ്ങൾ സൃഷ്ടിക്കും. ഈ ദിവസം ഹനുമാനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ ഒരാൾക്ക് ബജ്റംഗബലിയുടെ അനുഗ്രഹം ലഭിക്കുമെന്നും സന്തോഷവും ഐശ്വര്യവും വീട്ടിൽ കുടികൊള്ളുമെന്നുമാണ് വിശ്വാസം. 

Also Read:   Sunset: സൂര്യാസ്തമയത്തിനു ശേഷം അറിയാതെ പോലും ഈ കാര്യങ്ങള്‍ ചെയ്യരുത്, ചെയ്‌താല്‍ ജീവിതകാലം മുഴുവന്‍ ദുഃഖം 

ചൊവ്വാഴ്ച ദിവസം ഹനുമാന് പ്രിയപ്പെട്ട സാധനങ്ങൾ ദാനം ചെയ്യുന്നത് ഒരു വ്യക്തിയുടെ ഭാഗ്യത്തെ  പ്രകാശിപ്പിക്കുന്നു. ഇത് ആ വ്യക്തിയുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. ചൊവ്വാഴ്ച ദിവസം ദാനം ചെയ്യാൻ ഏറ്റവും ശുഭമായി കരുതുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് എന്ന് അറിയാം.

Also Read:  Weekly Horoscope 12 -18 June 2023: സമ്പത്ത് വര്‍ദ്ധിക്കും, പ്രണയം സഫലം, ഈ ആഴ്ചയിലെ ഭാഗ്യ രാശിക്കാര്‍ ഇവരാണ്

ദാനധർമ്മത്തിന്‍റെ പ്രത്യേക പ്രാധാന്യം ഹിന്ദുമതത്തിൽ വിശദീകരിച്ചിട്ടുണ്ട്. ദാനം ചെയ്യുന്നതിലൂടെ ഒരു വ്യക്തിക്ക് പുണ്യങ്ങൾ ലഭിക്കുമെന്ന് പറയപ്പെടുന്നു. ചൊവ്വാഴ്ച ഹനുമാന് സമര്‍പ്പിച്ചിരിയ്ക്കുന്ന ദിവസം ചില കാര്യങ്ങൾ ദാനം ചെയ്യുന്നത് വീട്ടിൽ അനുഗ്രഹങ്ങൾ കൊണ്ടുവരുകയും സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും എല്ലാ വഴികളും തുറക്കുകയും ചെയ്യുന്നു.  ഇത് ആ വ്യക്തിയുടെ ജിവിതത്തില്‍ അത്ഭുതകരമായ നേട്ടങ്ങളായിരിക്കും ഉണ്ടാക്കുക. 

ചൊവ്വാഴ്ച ഈ സാധനങ്ങൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും 

മധുരപലഹാരം

ഹനുമാന് ലഡ്ഡു വളരെ പ്രിയപ്പെട്ടതാണെന്ന് പറയപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ ഹനുമാന് ഭോജനമായി ലഡ്ഡൂ നൽകുന്നത് ശുഭമാണ്. കൂടാതെ, ലഡ്ഡൂ ദാനം ചെയ്യുന്നതും ഉത്തമമാണ്. ജ്യോതിഷ പ്രകാരം, നിങ്ങൾക്ക് വളരെക്കാലമായി പ്രമോഷൻ ലഭിക്കാതിരിയ്ക്കുകയും പ്രമോഷൻ തടസ്സപ്പെടുകയും ചെയ്യുന്നുവെങ്കിൽ, ചൊവ്വാഴ്ച ഹനുമാൻ ക്ഷേത്രത്തിൽ ലഡ്ഡൂ ദാനം ചെയ്യുക. ഇതോടെ നിങ്ങൾ തൊഴിൽ രംഗത്ത് നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകുകയും ഹനുമാൻ അനുഗ്രഹം ചൊരിയുകയും നിങ്ങളുടെ  വരുമാനം വർദ്ധിക്കുകയും ചെയ്യും. കൂടാതെ സ്ഥാനക്കയറ്റവും ഉണ്ടാകും.

നാളികേരം 

ചൊവ്വാഴ്ച ദിവസം നാളികേരം ദാനം ചെയ്യുന്നത് മംഗളകരമാണെന്ന് ഗ്രന്ഥങ്ങൾ പറയുന്നു. ജ്യോതിഷ പ്രകാരം, കുടുംബത്തിലെ ആർക്കെങ്കിലും ദീർഘകാലമായി ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചൊവ്വാഴ്ച ദിവസം ക്ഷേത്രത്തിൽ നാളികേരം ദാനം ചെയ്യുക. ഇത് വ്യക്തിക്ക് ആരോഗ്യപരമായ ഗുണങ്ങൾ നൽകുകയും രോഗത്തിൽ നിന്ന് വേഗം സുഖം പ്രാപിക്കുകയും ചെയ്യും. 

ചുവന്ന വസ്ത്രങ്ങളും പഴങ്ങളും

ചുവപ്പ് നിറം ഹനുമാന് വളരെ പ്രിയപ്പെട്ടതാണെന്ന് വേദങ്ങളിൽ പറഞ്ഞിട്ടുണ്ട്. അതിനാൽ ചൊവ്വാഴ്‌ച ചുവന്ന നിറമുള്ള പൂക്കളും ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളും ദാനം ചെയ്യുന്നത് ഐശ്വര്യമാണെന്ന് പറയപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ വ്യക്തിക്ക് ചൊവ്വയുടെ ദോഷങ്ങളിൽ നിന്ന് മോചനം ലഭിക്കും. ഈ നടപടി ഹനുമാനെ പ്രീതിപ്പെടുത്തുന്നു.  

ചുവന്ന പയർ ദാനം ചെയ്യാം 

ജാതകത്തിൽ ചൊവ്വാദോഷം ഉള്ളവർ ചൊവ്വാഴ്ച  ദിവസം ചുവന്ന പയർ ദാനം ചെയ്താൽ ഹനുമാന്‍റെ അനുഗ്രഹം ലഭിക്കുമെന്ന് പറയപ്പെടുന്നു. ചൊവ്വാഴ്ച ഈ കർമ്മങ്ങൾ ചെയ്താൽ ചൊവ്വയുടെ അശുഭദോഷങ്ങൾ കുറയുമെന്നും വിവാഹത്തിന് തടസ്സങ്ങൾ ഉണ്ടാകില്ലെന്നും പറയപ്പെടുന്നു. 

തുളസി ഇലകൾ

ഹിന്ദുമതത്തിൽ തുളസി ചെടിയെ വളരെ പവിത്രമായി കണക്കാക്കുന്നു. തുളസി ചെടിയിൽ ലക്ഷ്മി ദേവി കുടികൊള്ളുന്നുവെന്നാണ് പറയപ്പെടുന്നത്. ചൊവ്വാഴ്ച ഹനുമാന് തുളസിയിലയോ തുളസിമാലയോ സമർപ്പിക്കുന്നത് ഐശ്വര്യപ്രദമായ ഫലങ്ങൾ നൽകുന്നു. തുളസിയിലകൾ ദാനം ചെയ്യുന്നത് ഒരു മനുഷ്യനെ ജീവിതത്തിൽ ഒരിക്കലും പണത്തിനും ധാന്യത്തിനും ക്ഷാമം നേരിടാൻ അനുവദിക്കില്ല. 
 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News