Shanidev നെ പ്രസാദിപ്പിക്കണമെങ്കിൽ ശനിയാഴ്ച ഈ വൃക്ഷത്തെ ആരാധിക്കുക, ഉത്തമ ഫലം നിശ്ചയം

നിങ്ങൾ ശനിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ദോഷം കാരണം അസ്വസ്ഥരാണെങ്കിൽ അതുപോലെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ശനിയാഴ്ച ഈ വൃക്ഷത്തെ ആരാധിക്കുന്നത് എല്ലാ പ്രശ്‌നങ്ങളും നീക്കംചെയ്യും. അത് ഏത് വൃക്ഷമാണെന്ന് അറിയാം..

Written by - Ajitha Kumari | Last Updated : Mar 6, 2021, 10:14 AM IST
  • ആൽ മരം ഹിന്ദുമതത്തിൽ പുണ്യമരമായി കണക്കാക്കപ്പെടുന്നു
    എല്ലാ ദൈവങ്ങളും ആൽമരത്തിൽ വസിക്കുന്നുവെന്നാണ് വിശ്വാസം.
    ശനി ദോഷം നീക്കുന്നതിന് ആൽമരത്തിനെ ആരാധിക്കുന്നത് ഉത്തമമാണ്.
Shanidev നെ പ്രസാദിപ്പിക്കണമെങ്കിൽ ശനിയാഴ്ച ഈ വൃക്ഷത്തെ ആരാധിക്കുക, ഉത്തമ ഫലം നിശ്ചയം

ശനിയാഴ്ച ഹനുമാന്റെയും ശനിദേവിന്റെയും ദിവസമായി കണക്കാക്കപ്പെടുന്നു. എന്നാൽ ശനിയാഴ്ച (Saturday) നിരവധി ആളുകൾ ആൽ വൃക്ഷത്തെ ആരാധിക്കുന്നത് നിങ്ങൾ കണ്ടിരിക്കണം. ആളുകൾ ആൽ മരത്തിന് സമീപം വിളക്ക് കത്തിച്ച് പ്രദക്ഷിണം വയ്ക്കും. നിങ്ങൾക്ക് അറിയാമോ എന്താണ് കാരണമെന്ന്?

തിരുവെഴുത്തുകൾ അനുസരിച്ച് ആൽ വൃക്ഷത്തിൽ ദേവന്മാർ വസിക്കുന്നുവെന്നാണ് അതുകൊണ്ടുതന്നെ ഹിന്ദുമതത്തിൽ ആൽ മരത്തെ വളരെ ശുഭമായി കണക്കാക്കുന്നു. ശ്രീമദ്‌ ഭഗവദ്‌ഗീതയിൽ (Bhagwad Geeta) പറയുന്നതനുസരിച്ച് ആൽ‌ വൃക്ഷത്തിന്റെ വേരുകളിൽ ബ്രഹ്മാവും (Lord Brahma) നടുവിൽ വിഷ്ണുവും (Lord Vishnu) മുൻവശത്ത്‌ ശിവനും (Lord Shiva) വസിക്കുന്നുവെന്നാണ്. 

ആൽ മരത്തെ ആരാധിക്കുന്നതിലൂടെ ശനി ദോഷം മാറും

ജ്യോതിഷം (Jyotish) പറയുന്നതനുസരിച്ച് ജാതകത്തിൽ ശനിദോഷമുള്ള ആളുകൾ ശനിയാഴ്ച ശനി ക്ഷേത്രത്തിൽ എണ്ണ അർപ്പിച്ചതിന് ശേഷം ആൽ മരത്തിന്റെ ചുവട്ടിൽ കടുക് എണ്ണ വിളക്ക് കത്തിക്കുന്നത് ഉത്തമമെന്നാണ് വിശ്വാസം. ശനിയാഴ്ച ആൽ മരത്തെ ആരാധിക്കുന്നതിലൂടെ ശനിദേവൻ (Shanidev) പ്രസന്നനാകുകയും അതോടെ എല്ലാത്തരം വൈകല്യങ്ങൾ,

പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് മുക്തി നേടുമെന്നാണ് വിശ്വാസം. ശനിയുടെ ദോഷഫലങ്ങൾ ഒഴിവാക്കാൻ, ഓരോ ശനിയാഴ്ചയും ഏഴ് തവണ ആൽ മരത്തിന് വെള്ളം അർപ്പിച്ച് പ്രദക്ഷിണം നടത്തണമെന്നാണ് കാരണം ശ്രീകൃഷ്ണന്റെ അഭിപ്രായത്തിൽ ശനിയുടെ നിഴൽ ആൽ മരത്തിൽ വസിക്കുന്നുവെന്നാണ്.

Also Read: Remedy for Shani Dosha: ശനി ഭഗവാനെ പ്രീതിപ്പെടുത്താൻ ശനീശ്വരശാന്തി മന്ത്രജപം ഉത്തമം

പുരാണങ്ങളിൽ നിന്ന് ആൽ മരത്തിന്റെ പ്രാധാന്യം അറിയാം

ഒരിക്കൽ സ്വർഗ്ഗം അസുരന്മാരുടെ രാജ്യമായി മാറിയിരുന്നു. Kaitabh എന്ന അസുരൻ ഒരു ആൽ മരത്തിന്റെ രൂപമെടുത്ത് മഹർഷിമാരുടെ യജ്ഞത്തെ നശിപ്പിക്കാറുണ്ടായിരുന്നു. ആൽ മരത്തിന്റെ ശാഖകൾ തകർക്കാൻ ബ്രാഹ്മണൻ മരത്തിന്റെ അടുത്തേക്ക് പോകുമ്പോഴെല്ലാം ഈ രാക്ഷസൻ അവരെ ഭക്ഷിക്കുമായിരുന്നു. പക്ഷേ ഈ ബ്രാഹ്മണ കുമാരൻ എങ്ങനെ അപ്രത്യക്ഷമാകുമെന്ന് ഋഷിമാർക്ക് മനസ്സിലായില്ല. എല്ലാ മുനിമാരും ഒത്തുചേർന്ന് ശനി പ്രഭുവിന്റെ (Shani dev) സഹായം തേടി.

അതിന്റെ അടിസ്ഥാനത്തിൽ ശനിദേവൻ ഒരു ബ്രാഹ്മണനായി ആൽ മരത്തിന്റെ അടുത്തേക്ക് പോയി. ഉടൻ തന്നെ ഈ രാക്ഷസൻ ശനിദേവനെ ഭക്ഷിക്കാനായി പിടിക്കുകയും തുടർന്ന് ഇരുവരും തമ്മിൽ യുദ്ധമുണ്ടാകുകയും ശനിദേവൻ രക്ഷസനെ വധിക്കുകയും ചെയ്തു.   ശേഷം മുനിമാർ ശാനിയെ ആരാധിച്ചു. നിങ്ങൾ എല്ലാവരും ശനിയാഴ്ച ആൽമരത്തെ ഭയപ്പെടാതെ ആരാധിക്കണമെന്നും അത് ശനിദോഷത്തിൽ നിന്നും മുക്തി നൽകുമെന്നും  ശനി ദേവൻ മുനിമാരോട് പറഞ്ഞു.  അതിനുശേഷമാണ് എല്ലാ ശനിയാഴ്ചയും ആൽ മരത്തെ ആരാധിക്കാൻ തുടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News