ശ്രീകൃഷ്ണനെ എല്ലാ മാസവും 2 തവണ അതായത് കൃഷ്ണപക്ഷത്തിലേയും ശുക്ലപക്ഷത്തിലേയും ഏകാദശി തീയതിയിൽ (Ekadashi) ആരാധിക്കുകയും ഉപവസിക്കുകയും ചെയ്യുന്നു. അതേപോലെ തന്നെ എല്ലാ മാസവും 2 പ്രാവശ്യം ത്രയോദശി തീയതിയിൽ പ്രദോഷ വ്രതം (Pradosh Vrat) ആചരിക്കുന്നു. അത് കറുത്ത പക്ഷത്തിലേതും വെളുത്ത പക്ഷത്തിലേതും. ഈ ദിനം മഹാദേവനെ ആരാധിക്കണം.
അതായത് പ്രദോഷ നോമ്പ് വരുന്ന ദിവസം ആ ദിവസത്തെ ദൈവത്തെയോ ദേവിയെയോ ആരാധിക്കുന്നതിനൊപ്പം ശിവനെയും ആരാധിക്കണം. അതായത് ചൊവ്വാഴ്ചയാണ് പ്രദോഷ വ്രതം വരുന്നതെങ്കിൽ ഹനുമാനോടൊപ്പം മഹാദേവനെയും പൂജിക്കണം അതുപോലെ തന്നെയാണ് ബുധ പ്രദോഷമായാലും ശനി പ്രദോഷമായാലും.
Also Read: Rashi Parivartan: ഏപ്രിൽ 10 വരെ ശുക്രന്റെ രാശിമാറ്റം; ഈ നക്ഷത്രക്കാർ സൂക്ഷിക്കുക
ശിവപ്രീതി വരുത്തുന്നതിനായി നമ്മൾ ആചരിക്കേണ്ട ശ്രേഷ്ഠകര്‍മ്മങ്ങളിലൊന്നാണു പ്രദോഷവ്രതം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണു പ്രദോഷമായി കണക്കാക്കുന്നത്. ഇതിൽ കറുത്തപക്ഷത്തിലെ പ്രദോഷമാണു കൂടുതല്‍ ഉത്തമം. കൂടാതെ ശനിയാഴ്ച (ശനി പ്രദോഷം) വരുന്ന കറുത്തപക്ഷ പ്രദോഷം നോമ്പ് നോക്കുന്നത് ഏറ്റവും ഉത്തമമാണ്.
പൊതുവേ പ്രദോഷ ദിനത്തെ പുണ്യകർമ്മങ്ങൾ ചെയ്യാനുള്ള ഏറ്റവും ഉത്തമമായ ദിവസമായാണു കരുതുന്നത്. ദാരിദ്ര്യദുഃഖ ശമനം, കീര്‍ത്തി, സന്താനലബ്ധി, രോഗശാന്തി, ആയുസ്, ക്ഷേമം, ഐശ്വര്യം എന്നിവയെല്ലാം പ്രദാനം ചെയ്യുന്ന വ്രതമാണിത്. പ്രഭാതസ്‌നാനശേഷം വെള്ള വസ്ത്രം ധരിച്ച് ഭസ്മലേപനവും രുദ്രാക്ഷധാരണവും നടത്തിയ ശേഷം ശിവക്ഷേത്ര ദര്‍ശനം നടത്തി വ്രതം ആരംഭിക്കണം.
ശേഷം ഉപവാസവും പഞ്ചാക്ഷരീ മന്ത്ര ജപവും നിര്‍ബന്ധമാണ്. സ്‌നാന ശേഷം സന്ധ്യയ്ക്കു ക്ഷേത്രദര്‍ശനം നടത്തി ശിവപൂജ നടത്തി കൂവളമാല സമര്‍പ്പിക്കുകയും ചെയ്യണം. ഈ സമയത്ത് കൂവളത്തിന്റെ ഇലകൊണ്ട് അര്‍ച്ചന നടത്തുന്നതും വിശേഷമാണ്.
Also Read: Rashi Parivarthan: ഏപ്രിൽ 6 ന് വ്യാഴമാറ്റം, ഈ നക്ഷത്രക്കാർ സൂക്ഷിക്കുക
കൂടാതെ പ്രദോഷത്തിലെ വിധിപ്രകാരമുള്ള വ്രതമനുഷ്ഠാനം സകല പാപങ്ങളെയും നശിപ്പിക്കുമെന്നാണ് വിശ്വാസം. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നത് അഭീഷ്ടസിദ്ധി ലഭിക്കുന്നതിന് വളരെ നല്ലതാണ് എന്നാണ് വിശ്വാസം.
അതുകൊണ്ടുതന്നെ ഈ സമയത്തെ ആരാധനയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. കൃഷ്ണപക്ഷവും ശനിയാഴ്ചയും കൂടി വരുന്ന പ്രദോഷത്തിനു കൂടുതല്‍ സവിശേഷതയുണ്ട്. അതുപോലെ തന്നെ തിങ്കളാഴ്ച വരുന്ന സോമവാര പ്രദോഷവും ഉത്തമമാണ്. ഈ വ്രതാനുഷ്ഠാനം കൊണ്ട് സമ്പത്ത്, ഐശ്വര്യം, സന്താന സൗഖ്യം തുടങ്ങി ഭൗതികമായ അഭിവൃദ്ധി നല്‍കുമെന്നാണു വിശ്വാസം. അതിലുപരി ആദിത്യദശാകാലമുള്ളവര്‍ വ്രതം നോക്കുന്നത് കൂടുതല്‍ ഐശ്വര്യമുണ്ടാക്കും.
ഈ വ്രതം സ്ത്രീ പുരുഷ ഭേദമില്ലാതെ അനുഷ്ഠിക്കാവുന്നതാണ്. ശിവസഹസ്രനാമം, ശിവസ്‌തോത്രങ്ങള്‍ എന്നിവ ജപിച്ചും ശിവക്ഷേത്ര ദര്‍ശനം നടത്തിയും വേണം വ്രതം നോക്കാൻ.
പ്രദോഷസന്ധ്യാ സമയത്ത് കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍ പാർവ്വതി ദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും.
Also Read: കെടാവിളക്കില്‍ എണ്ണയൊഴിച്ച് പ്രാര്‍ഥിക്കുന്നത് ഐശ്വര്യം നല്‍കും
ആ പുണ്യവേളയില്‍ സരസ്വതി ദേവി വീണ വായിക്കും, ബ്രഹ്മാവ് താളം പിടിക്കും, ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതും, മഹാലക്ഷ്മി ഗീതം ആലപിക്കും, മഹാവിഷ്ണു മൃദംഗം വായിക്കും, നന്ദിയും ഭൃംഗിയും നടനം ചെയ്യും, സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കും, ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കും എന്നിങ്ങനെയാണ് വിശ്വാസം.
പ്രദോഷ സന്ധ്യാവേളയില്‍ മഹാദേവനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷവതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം.
അതുപോലെ തന്നെ ഈ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ശനിയാഴ്ചകളില്‍ വരുന്ന മഹാപ്രദോഷദിനത്തില്‍ ശിവക്ഷേത്ര ദര്‍ശനം നടത്തി വണങ്ങിയാല്‍ അഞ്ചു വര്‍ഷം ശിവക്ഷേത്രത്തില്‍ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...