Lucky Daughters: ഈ 3 രാശിയിലുള്ള പെൺകുട്ടികളുള്ള അച്ഛന്മാർ ഭാഗ്യവാന്മാർ!

Lucky Daughters: അച്ഛന്മാർക്ക് ആൺമക്കളെക്കാളും ഒരിച്ചിരി സ്നേഹം കൂടുതൽ എപ്പോഴും പെൺമക്കളോടാണ്.  അതുപോലെതന്നെ പെൺമക്കൾക്കും അമ്മയെക്കാളും ഒരിച്ചിരി അടുപ്പം കൂടുതൽ അച്ഛനോടാണ് എന്നാണ് പറയുന്നത്.  എന്നാൽ അച്ഛനും മകളും തമ്മിലുള്ള ബന്ധം സ്നേഹത്തിൽ മാത്രം ഒതുങ്ങുന്നില്ല അവരുടെ ഭാഗ്യവുമായും ബന്ധപ്പെട്ടിരിക്കുന്നു.

Written by - Ajitha Kumari | Last Updated : Jan 21, 2022, 04:03 PM IST
  • പെൺമക്കൾ പിതാവിന്റെ ഭാഗ്യം പ്രകാശിപ്പിക്കുന്നു
  • ഈ 3 രാശിയിലുള്ള പെൺകുട്ടികളുള്ള അച്ഛന്മാർ ഭാഗ്യവാന്മാർ
  • കുടുംബപ്പേര് പ്രകാശമാക്കുന്നു
Lucky Daughters: ഈ 3 രാശിയിലുള്ള പെൺകുട്ടികളുള്ള അച്ഛന്മാർ ഭാഗ്യവാന്മാർ!

Lucky Daughters: ഓരോ വ്യക്തിയും ജനിക്കുന്നത് അവരവരുടെ ഭാഗ്യത്തോടൊപ്പമാണ്. എന്നാൽ ചിലർ വളരെ ഭാഗ്യവാന്മാരാണ് അവരുടെ ഭാഗ്യത്തിന്റെ തിളക്കം അടുത്തുള്ളവരിലും പ്രിയപ്പെട്ടവരിലും കൂടി തിളങ്ങുന്നു. സനാതന ധർമ്മത്തിൽ പെൺകുട്ടികളെ ദേവിയുടെ രൂപമായാണ് കണക്കാക്കുന്നത്. നവരാത്രിയിൽ പെൺകുട്ടികളെ പൂജിക്കാറുമുണ്ട്. സ്ത്രീകളെ വീടിന്റെ ലക്ഷ്മി ആയിട്ടാണ് കണക്കാക്കുന്നത്.  ശരിക്കും പറഞ്ഞാൽ  പെൺകുട്ടികളും സ്ത്രീകളും എല്ലാ വിധത്തിലും ബഹുമാനിക്കപ്പെടുന്നു. ജ്യോതിഷത്തിൽ ഈ 3 രാശിയിലുള്ള പെൺകുട്ടികൾ അവരുടെ പിതാവിന് വളരെ ഭാഗ്യം നൽകുന്നുവെന്ന് പറയപ്പെടുന്നു.  അത് ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം...

Also Read: Horoscope January 21, 2022: ഇന്ന് ഈ രാശിക്കാർ പണത്തിന്റെ കാര്യങ്ങളിൽ ജാഗ്രത പാലിക്കണം!

കർക്കിടകം (Cancer)

കർക്കിടക രാശിയിലെ പെൺകുട്ടികൾ അവരുടെ പിതാവിനും കുടുംബത്തിനും വളരെ ഭാഗ്യം കൊണ്ടുവരുന്നവരാണ്. ജാതകത്തിലെ ഗ്രഹങ്ങൾ ശരിയാണെങ്കിൽ ഈ പെൺമക്കളുടെ ജനനം മുതൽ വീട്ടിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കാൻ തുടങ്ങുന്നു. പിതാവിന് പ്രമോഷനും വരുമാനവും വർദ്ധിക്കും. അതുപോലെ ഈ പെൺകുട്ടികൾ സ്വയം വളരെ കഴിവുള്ളവരാണ്. അവൾ പൂർണ്ണ സമർപ്പണത്തോടെ എല്ലാ ജോലികളും ചെയ്യുകയും വളരെ ചെറുപ്പത്തിൽ തന്നെ മികച്ച വിജയം നേടുകയും ചെയ്യുന്നു.

Also Read: Numerology: സമ്പത്തിന്റെ കാര്യത്തിൽ ഭാഗ്യവാന്മാരായിരിക്കും ഈ ജനനത്തീയതിയിലുള്ളവർ!

കന്നി  (Virgo)

കന്നി രാശിക്കാരായ പെൺകുട്ടികളും അവരുടെ പിതാവിന് വളരെ ഭാഗ്യം കൊണ്ടുവരുന്നവരാണ്. ഇവർ തന്റെ പ്രവൃത്തികളാൽ പിതാവിന്റെയും കുടുംബത്തിന്റെയും പേര് പ്രകാശിപ്പിക്കുന്നു. ഈ പെൺകുട്ടികൾക്ക് കലാപരമായ ജോലികൾ വളരെ ഇഷ്ടമാണ്അ.  അതുകൊണ്ടുതന്നെ ഇവർ ഈ മേഖലകളിൽ ധാരാളം പേര് സമ്പാദിക്കുന്നു. വളരെ ബുദ്ധിമതികളും ചെറുപ്രായത്തിൽ തന്നെ കാര്യഗൗരവമുള്ളവരുമാണ് ഇവർ.  

Also Read: Weight loss Tips: ജിമ്മിൽ പോയില്ലെങ്കിലും ശരീരഭാരം കുറയ്ക്കാം, രാവിലെ ഇക്കാര്യങ്ങൾ ചെയ്താൽ മതി 

മകരം (Capricorn)

മകരം രാശിക്കാരായ പെൺകുട്ടികൾ വളരെ കഠിനാധ്വാനികളും സത്യസന്ധരും വളരെ ദയയുള്ളവരുമാണ്. അവർ തങ്ങളുടെ കുടുംബത്തെ നല്ലരീതിയിൽ പരിപാലിക്കാറുണ്ട് ഒപ്പം വീട്ടിലെ എല്ലാവർക്കും പ്രിയപ്പെട്ടവളുമായിരിക്കും. പ്രത്യേകിച്ച് അച്ഛനുമായുള്ള ബന്ധം വളരെ ശക്തമായിരിക്കും. ഈ പെൺകുട്ടികൾ ജോലിയിലും ബിസിനസ്സിലും രണ്ടിലും വിജയിക്കുന്നു. ഈ പെൺകുട്ടികൾ അവരുടെ ലക്ഷ്യങ്ങളെക്കുറിച്ച് വളരെയധികം ചിന്തയോടെ മുന്നോട്ട് പോകുന്നവരാണ്.  മാത്രമല്ല കഠിന പരിശ്രമം നടത്തി അത് നേടിയെടുക്കുകയും ചെയ്യും.  ഇവരുടെ ഈ ഗുണം ഇവരെ വളരെയധികം ജനപ്രിയരാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News