Horoscope 06 April 2022: കന്നി, തുലാം, വൃശ്ചികം രാശിക്കാർക്ക് ബുധനാഴ്ച, അതായത് മാര്‍ച്ച് 6 പ്രത്യേക ഭാഗ്യമുള്ള ദിവസമായിരിയ്ക്കും. ഇവര്‍ക്ക് പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. കൂടാതെ, ബിസിനസ്സിൽ പുരോഗതിയും ഉണ്ടാകും. ബുധനാഴ്ച നിങ്ങൾക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം....
മേടം (Aries): നിങ്ങളുടെ ജീവിതത്തിൽ വലിയ സന്തോഷം വരാൻ പോകുന്നു. വലിയ സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുന്ന പദ്ധതികള്‍ക്ക് തുടക്കമിടാം. വ്യാപരികൾക്ക് ഈ ദിവസം ഏറെ അനുകൂലമാണ്. ജോലിസ്ഥലത്തെ നിങ്ങളുടെ പ്രകടനം ഉദ്യോഗസ്ഥരില്‍ മതിപ്പ് ഉളവാക്കും. കഠിനാധ്വാനത്തിലൂടെ, നിങ്ങൾ ബുദ്ധിമുട്ടുള്ള ജോലികൾ എളുപ്പത്തിൽ പൂർത്തിയാക്കും
ഇടവം (Taurus): ചിന്തയും പെരുമാറ്റവും സന്തുലിതമായി സൂക്ഷിക്കണം. ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ പുതിയ പരീക്ഷണങ്ങൾ നടത്തി മുന്നേറാൻ അവസരമുണ്ടാകും. ഏത് തരത്തിലുള്ള വെല്ലുവിളിയും നിങ്ങളുടെ മുന്നിൽ വന്നേക്കാം. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
Also Read: Vastu Tips: ഈ ദിവസം ചൂൽ വാങ്ങിയാൽ വീട്ടില്‍ ലക്ഷ്മിദേവിയുടെ അനുഗ്രഹം ഉറപ്പ്...!!
മിഥുനം (Gemini): നിങ്ങൾക്ക് ഭാഗ്യം സമ്മാനിക്കുന്ന ദിവസമാണ് ഇന്ന്. ഭാഗ്യത്തിന്‍റെ സഹായത്തോടെ നിങ്ങൾക്ക് ചില വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിയും. യാത്ര പോകാനുള്ള ഭാഗ്യം ലഭിക്കും.
കർക്കടകം (Cancer): ഈ ദിവസം നിങ്ങൾക്ക് അല്പം കഠിനാധ്വാനം നിറഞ്ഞതായിരിക്കും. ബിസിനസ്സ് പ്രവർത്തനങ്ങൾ മെച്ചപ്പെടും. പഴയകാലം മറന്ന് മുന്നേറിയാൽ വിജയിക്കും. ഏത് തർക്കവും എത്രയും വേഗം പരിഹരിക്കാൻ ശ്രമിക്കുക.
Also Read: Planet Transit 2022: ഏപ്രിലിൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും! ലക്ഷ്മി ദേവിയുടെ പ്രത്യേക കൃപയുണ്ടാകും
ചിങ്ങം (Leo): കുടുംബാംഗങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കും. മന:സമാധാനം നിറഞ്ഞ ഒരു ദിവസമാണ് ഇന്ന് ലഭിക്കുക. പുതിയ വരുമാന സ്രോതസ്സുകൾ ലഭിക്കും, ഇത് സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കും. പുതുതായി എന്തെങ്കിലും ചെയ്യാൻ നിങ്ങൾക്ക് അവസരം ലഭിക്കും.
കന്നി (Virgo): ഈ രാശിക്കാര്‍ക്ക് ഈ ദിവസം വളരെ രസകരമായി കടന്നുപോകും. ബന്ധങ്ങളിൽ നിന്നും നിങ്ങൾക്ക് കൂടുതല്‍ നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ വസ്തുവകകളെ കുറിച്ചുള്ള ഏതൊരു വിവരവും രഹസ്യമായി സൂക്ഷിക്കുന്നത് വളരെ പ്രധാനമാണ്. ജോലിയിൽ അശ്രദ്ധ കാണിക്കരുത്.
തുലാം (Libra): കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും. ഇരുമ്പ്, ലോഹം എന്നിവയുടെ വ്യാപാരം ചെയ്യുന്നവർക്ക് നല്ല സമയം. ബന്ധുക്കളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. നിങ്ങളുടെ ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ഉത്തമം.
Also Read: Vastu Tips: ചൂല്‍ അലക്ഷ്യമായി ഇട്ടാല്‍ ദാരിദ്ര്യം ഫലം
വൃശ്ചികം (Scorpio): നിങ്ങളുടെ പ്രതീക്ഷകൾ സന്തുലിതമാക്കണം. ജോലിയുമായി ബന്ധപ്പെട്ട നല്ലതും പ്രായോഗികവുമായ ആശയങ്ങൾ നിങ്ങളുടെ മനസ്സിൽ വരും, അത് നിങ്ങള്‍ക്ക് വിജയം സമ്മാനിക്കും.
ധനു (Sagittarius): മുതിർന്നവരിൽ നിന്നുള്ള ബഹുമാനവും സഹകരണവും പൂർണമായി ലഭിക്കും. സാമ്പത്തിക സ്ഥിതിയിൽ ചില വലിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. തെറ്റുകൾ ആവർത്തിക്കാതിരിക്കുക. നിങ്ങളുടെ പങ്കാളിയുമായി നിങ്ങൾക്ക് നല്ല സമയം ഉണ്ടാകും.
മകരം (Capricorn): നിങ്ങള്‍ക്ക് ഇന്ന് ആത്മവിശ്വാസം വര്‍ദ്ധിക്കും. താമസിയാതെ വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള തയ്യാറെടുപ്പ് ആരംഭിക്കാം. ബിസിനസ് പ്ലാനുകൾ ആവേശത്തോടെ പൂർത്തീകരിക്കും. ഏത് പുതിയ മാറ്റത്തിനും സ്വയം തയ്യാറെടുക്കുക.
കുംഭം (Aquarius): നിങ്ങളുടെ ബുദ്ധികൊണ്ട് എല്ലാ ജോലികളും കൈകാര്യം ചെയ്യും. മധുരപലഹാരം കഴിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയാൽ നിങ്ങളുടെ എല്ലാ ജോലികളും ഭംഗിയായി നടക്കും. മൊത്തക്കച്ചവടക്കാർക്ക് ഈ ദിവസം വളരെ നല്ലതാണ്. സ്വത്ത് അല്ലെങ്കിൽ പണമിടപാടുകളിൽ വളരെ ശ്രദ്ധാലുവായിരിക്കുക.
മീനം (Pisces): ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ഉത്സാഹം കാണിക്കും. ഈ ദിവസം നിങ്ങൾ ഊർജ്ജസ്വലമായിരിക്കും. നിങ്ങളുടെ വരുമാനം വർദ്ധിക്കുകയും നിങ്ങൾക്ക് എവിടെ നിന്നെങ്കിലും പെട്ടെന്ന് പണമോ സമ്മാനമോ ലഭിക്കുകയും ചെയ്യാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക