ചൈത്ര നവരാത്രി, രാജ്യവ്യാപകമായി പ്രൗഢിയോടെ ആഘോഷിക്കുന്ന ഒമ്പത് ദിവസത്തെ ഉത്സവമാണ്. ഈ വർഷം ഏപ്രിൽ ഒമ്പതിന് ആരംഭിച്ച് ഏപ്രിൽ 17 ന് സമാപിക്കും. ഈ ദിവസം ഭക്തർ ദുർഗാ ദേവിയെയും ദേവിയുടെ ഒമ്പത് ദിവ്യ രൂപങ്ങളെയും ആരാധിക്കുന്നു. ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ടാ, കുഷ്മാണ്ഡ, സ്കന്ദ മാതാ, കാർത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിങ്ങനെയാണ് ദുർഗാ ദേവിയുടെ ഒമ്പത് അവതാരങ്ങൾ. ഘടസ്ഥപനത്തോടെ ചൈത്ര നവരാത്രിയുടെ ആരംഭം കുറിക്കുന്നു. രാമനവമി ആഘോഷത്തോടെയാണ് നവരാത്രി ആഘോഷങ്ങൾ അവസാനിക്കുന്നത്.
ഒമ്പത് ദിവസത്തെ ചൈത്ര നവരാത്രി ഉത്സവത്തിൻ്റെ തുടക്കം കുറിക്കുന്ന ഘടസ്ഥാപനം, കലശ സ്ഥാപനം എന്നും അറിയപ്പെടുന്നു. ചൈത്ര നവരാത്രി ആഘോഷങ്ങളിൽ ഈ പ്രബലമായ ആചാരമാണ് ആഘോഷത്തിൻ്റെ ഏറ്റവും ശുഭകരമായ നിമിഷങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നത്.
ചൈത്ര നവരാത്രി 2024; ഘടസ്ഥാപന തീയതി
ചൈത്ര നവരാത്രി ആഘോഷങ്ങളിൽ ഘടസ്ഥപനത്തിന് വലിയ പ്രാധാന്യമുണ്ട്. ഇത് ഒമ്പത് ദിവസത്തെ ആഘോഷത്തിന് ആരംഭം കുറിയ്ക്കുന്നു. വീട്ടിലോ ആരാധനാലയത്തിലോ കലശം സ്ഥാപിച്ച് ദുർഗാ ദേവിയെ ആവാഹിക്കുന്നതാണ് ഘടസ്ഥാപനം. ഈ വർഷം ഏപ്രിൽ ഒമ്പതിനാണ് ഘടസ്ഥാപനം.
ചൈത്ര നവരാത്രി 2024; കലശ സ്ഥാപനത്തിനും പൂജാ സമയത്തിനുമുള്ള ശുഭ മുഹൂർത്തം
ഘടസ്ഥാപന മുഹൂർത്തം: ഏപ്രിൽ ഒമ്പതിന് രാവിലെ 6:02 മുതൽ 10:16 വരെ
ഘടസ്ഥാപന അഭിജിത്ത് മുഹൂർത്തം: ഏപ്രിൽ ഒമ്പതിന് രാവിലെ 11:57 മുതൽ 12:48 വരെ
ഏപ്രിൽ എട്ടിന് രാത്രി 11:50 ന് പ്രതിപാദ തിഥി ആരംഭിക്കുന്നു
ഏപ്രിൽ ഒമ്പതിന് രാത്രി 8.30ന് പ്രതിപാദ തിഥി അവസാനിക്കും
ഏപ്രിൽ എട്ടിന് വൈകുന്നേരം 6:14 ന് വൈധൃതിയോഗം ആരംഭിക്കുന്നു
വൈധൃതിയോഗം ഏപ്രിൽ ഒമ്പതിന് ഉച്ചയ്ക്ക് 2:18ന് അവസാനിക്കും
ചൈത്ര നവരാത്രി 2024; ആചാരങ്ങൾ
പഞ്ചാംഗമനുസരിച്ച്, പ്രതിപാദ തിഥിയിലെ ആദ്യത്തെ മൂന്നിലൊന്ന് ഭാഗം ഘടസ്ഥപനത്തിന് ഏറ്റവും അനുകൂലമായ സമയമായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഈ സമയപരിധി അനുയോജ്യമല്ലെങ്കിൽ, അഭിജിത്ത് മുഹൂർത്ത സമയത്ത് ആചാരം നടത്താം.
കുങ്കുമം, ധൂപം, തേൻ, മഞ്ഞൾ, പൂക്കൾ, പഞ്ചസാര, തേങ്ങ, വെറ്റില, ഗ്രാമ്പൂ, ദുർഗാദേവിയുടെ ചിത്രം, കലശം, പാൽ, പഴങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയാണ് പൂജയ്ക്ക് ആവശ്യമായവ. ഘടസ്ഥാപനം നടത്തുന്ന സ്ഥലത്ത് ഭക്തർ വിളക്ക് തെളിക്കുന്നു. ദുർഗാദേവിയുടെ മന്ത്രങ്ങൾ ഉരുവിടുന്നത് അനുഗ്രഹങ്ങൾ നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.