Chaitra Navratri 2023: ചൈത്ര നവരാത്രി തിയതി, പൂജാ വിധി, ശുഭ മുഹൂർത്തം, ആചാരങ്ങൾ, പ്രാധാന്യം.... അറിയേണ്ടതെല്ലാം

Chaitra Navratri 2023 Date: ദുർഗാ ദേവിയുടെ ഒമ്പത് അവതാരങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും മഹത്തായ ഹൈന്ദവ ഉത്സവങ്ങളിലൊന്നാണ് നവരാത്രി. ദൈവികമായ സ്ത്രീ ശക്തിയുടെ ആഘോഷമാണ് നവരാത്രി.

Written by - Zee Malayalam News Desk | Last Updated : Mar 18, 2023, 04:57 PM IST
  • ദുർ​ഗാ ദേവിയുടെ അവതാരങ്ങളെ ആരാധിക്കുന്നതിനായാണ് നവരാത്രി ആഘോഷിക്കുന്നത്
  • ഈ വർഷം, ചൈത്ര നവരാത്രിയുടെ ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം മാർച്ച് ഇരുപത്തിരണ്ടിന് ആരംഭിച്ച് മാർച്ച് മുപ്പതിന് അവസാനിക്കും
Chaitra Navratri 2023: ചൈത്ര നവരാത്രി തിയതി, പൂജാ വിധി, ശുഭ മുഹൂർത്തം, ആചാരങ്ങൾ, പ്രാധാന്യം.... അറിയേണ്ടതെല്ലാം

ചൈത്ര നവരാത്രി 2023: ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് നവരാത്രി. ഇത് ഇന്ത്യയിൽ വർഷത്തിൽ രണ്ടുതവണ ആഘോഷിക്കുന്നു. വസന്തകാലത്ത് ചൈത്ര നവരാത്രിയും ശരത്കാലത്തിൽ ശരത് നവരാത്രിയും ആഘോഷിക്കുന്നു. മാർച്ചിൽ, ഇന്ത്യ ചൈത്ര നവരാത്രി ആഘോഷിക്കുന്നു.

ദുർഗാ ദേവിയുടെ ഒമ്പത് അവതാരങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഏറ്റവും മഹത്തായ ഹൈന്ദവ ഉത്സവങ്ങളിലൊന്നാണ് നവരാത്രി. ഇത് ദൈവികമായ സ്ത്രീ ശക്തിയുടെ ആഘോഷമാണ്. ദുർ​ഗാ ദേവിയുടെ അവതാരങ്ങളെ ആരാധിക്കുന്നതിനായാണ് നവരാത്രി ആഘോഷിക്കുന്നത്. ഈ വർഷം, ചൈത്ര നവരാത്രിയുടെ ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം മാർച്ച് ഇരുപത്തിരണ്ടിന് ആരംഭിച്ച് മാർച്ച് മുപ്പതിന് അവസാനിക്കും.

ALSO READ: Shukra Rahu Yuti 2023: ശുക്ര രാഹു സംയോജം, ഫലങ്ങളിതാ, അറിയേണ്ടതെല്ലാം

ചൈത്രമാസത്തിലെ പ്രതിപാദ തിഥി രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. മാർച്ച് ഇരുപത്തിയൊന്നിന് വൈകിട്ട് 5.20 മുതൽ മാർച്ച് ഇരുപത്തിരണ്ടിന് രാവിലെ എട്ട് മണിക്ക് അവസാനിക്കും. കലശസ്ഥാപനം എന്നറിയപ്പെടുന്ന ഘടസ്ഥാപനം മാർച്ച്‌ ഇരുപത്തിരണ്ടിന് നടക്കും. മുഹൂർത്തം രാവിലെ 6.23 മുതൽ 7.32 വരെ നീളും. നവരാത്രിയിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് ഘടസ്ഥാപനം. ഇത് ഒമ്പത് ദിവസത്തെ ആഘോഷങ്ങൾക്ക് ആരംഭം കുറിക്കുന്നു.

ചൈത്ര നവരാത്രി തിയതികളും നിറവും

മാർച്ച് 22 - ഘടസ്ഥപന, റോയൽ ബ്ലൂ
മാർച്ച് 23 - മാ ബ്രഹ്മചാരിണി പൂജ, മഞ്ഞ
മാർച്ച് 24 - മാ ചന്ദ്രഘണ്ട പൂജ, പച്ച
മാർച്ച് 25 - ലക്ഷ്മി പഞ്ചമി പൂജ, ചാരനിറം
മാർച്ച് 26 - സ്കന്ദ ഷഷ്ഠി, ഓറഞ്ച്
മാർച്ച് 27 - മാ കാത്യായനി പൂജ, വെള്ള
മാർച്ച് 28 - മഹാ സപ്തമി, ചുവപ്പ്
മാർച്ച് 29 - ദുർഗ്ഗാ അഷ്ടമി, മഹാഗൗരി പൂജ, നീല
മാർച്ച് 30 - രാമ നവമി, പിങ്ക്

ALSO READ: Ramadan 2023 : റമദാൻ വ്രതം ഉടൻ ആരംഭിക്കും; റമദാനെ കുറിച്ച് അറിയേണ്ടതെല്ലാം

ഘടസ്ഥപന പൂജയ്ക്കുള്ള ആചാരങ്ങൾ: കലശത്തിനായി വലിയ കളിമൺ പാത്രം ഉപയോഗിക്കുന്നു. പാത്രത്തിൽ മണ്ണ് പരത്തിയതിന് ശേഷം അതിന് മുകളിൽ ധാന്യ വിത്തുകൾ വിതറുന്നു. ഇപ്പോൾ, കലശത്തിന്റെ മുകളിൽ കെട്ടിയിരിക്കുന്ന കയറിൽ ഗംഗാ ജലം ഒഴിക്കുന്നു. നാണയങ്ങൾ, സുപാരി, സുഗന്ധങ്ങൾ, ദർഭ പുല്ല്, അക്ഷത് എന്നിവ വെള്ളത്തിലേക്ക് എറിയുന്നു. കലശം മൂടുന്നതിന് മുമ്പ്, അഞ്ച് അശോക ഇലകൾ അരികിൽ സൂക്ഷിക്കുന്നു. കലശത്തിന് മുകളിൽ തേങ്ങ വയ്ക്കുക. അവസാനമായി, മുകളിൽ പറഞ്ഞ ഘട്ടങ്ങളിലൂടെ തയ്യാറാക്കിയ കലശം മുമ്പ് തയ്യാറാക്കിയ ധാന്യ കലത്തിന്റെ മധ്യത്തിൽ സ്ഥാപിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News