Surya Budh Yuti: സൂര്യ-ബുധൻ സംയോഗം സൃഷ്ടിക്കും ബുധാദിത്യാ രാജയോഗം; ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി

Budh Surya Yuti 2023: ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിമാറും. ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഉൾപ്പെടെ നിരവധി ഗ്രഹങ്ങൾ ഒക്ടോബറിൽ സംക്രമിക്കും. ഒക്‌ടോബർ ഒന്നിന് ബുധൻ കന്നിയിൽ പ്രവേശിക്കും.  രാത്രി 8:45 നാണ് ബുധൻ കന്നി രാശിയിൽ പ്രവേശിക്കുന്നത്.  ബുധൻ കന്നിരാശിയിൽ പ്രവേശിക്കുമ്പോൾ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും.

Written by - Ajitha Kumari | Last Updated : Sep 9, 2023, 02:41 PM IST
  • ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്ത് രാശിമാറും
  • ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഉൾപ്പെടെ നിരവധി ഗ്രഹങ്ങൾ ഒക്ടോബറിൽ സംക്രമിക്കും
  • ഒക്‌ടോബർ ഒന്നിന് ബുധൻ കന്നിയിൽ പ്രവേശിക്കും
Surya Budh Yuti: സൂര്യ-ബുധൻ സംയോഗം സൃഷ്ടിക്കും ബുധാദിത്യാ രാജയോഗം; ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി

Budhaditya Yoga: ഈ സമയത്ത് സൂര്യൻ കന്നി രാശിയിൽ ഉണ്ടായിരിക്കും.  കന്നി രാശിയിൽ ബുധന്റെ പ്രവേശനത്തോടെ രണ്ടും കൂടിച്ചേർന്നാണ് ബുധാദിത്യ രാജയോഗം സൃഷ്ടിക്കുന്നത്.  ഈ സമയം ചില രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.  ഇവർക്ക് ബിസിനസിലും പുരോഗതിയിലും വലിയ മുന്നേറ്റം ഉണ്ടാകും.  അത് ഏതൊക്കെ രാശികളെന്ന് അറിയാം...  

Also Read: ശനി-ചന്ദ്ര കൂടിച്ചേരൽ സൃഷ്ടിക്കും വിഷയോഗം; ഈ 3 രാശിക്കാർക്ക് ദൗർഭാഗ്യകാലം!

മേടം (Aries): ജ്യോതിഷ പ്രകാരം ബുധാദിത്യ രാജയോഗത്തിന്റെ ശുഭഫലം മേടം രാശിക്കാരുടെ ജീവിതത്തിൽ കാണപ്പെടും. ഈ സമയത്ത് ഇവർക്ക് വ്യവഹാരങ്ങളിൽ നിന്ന് വലിയ ആശ്വാസം ലഭിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് ഈ കാലയളവിൽ വലിയ നേട്ടങ്ങൾ ലഭിക്കും. ജോലിയുള്ളവർക്ക് ഈ സമയത്ത് പ്രമോഷൻ ലഭിക്കും. ശമ്പളത്തിൽ വർദ്ധനവുണ്ടാകും.

കന്നി (Virgo):  ബുധന്റെയും സൂര്യന്റെയും സംയോജനത്താൽ രൂപപ്പെടുന്ന ബുധാദിത്യ രാജയോഗം ഈ സമയത്ത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ കാലയളവിൽ ഒക്ടോബർ മാസം മുഴുവൻ ഇവർക്ക് ബിസിനസിൽ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ ജോലിയിൽ ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. പിതാവിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. ധനേട്ടം ഉണ്ടാകും,  പങ്കാളിത്ത പ്രവർത്തനങ്ങളിൽ വലിയ നേട്ടങ്ങൾ ഉണ്ടാകും.

Also Read: Gajalakshmi Rajayoga: വ്യാഴത്തിന്റെ വക്രഗതി സൃഷ്ടിക്കും ഗജലക്ഷ്മി രാജയോഗം; ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും!

ധനു (sagittarius):  ബുധന്റെയും സൂര്യന്റെയും കൂടിച്ചേരൽ ധനു രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ കാലയളവിൽ, സമ്പത്തിൽ വർദ്ധനവിന് സാധ്യതയുണ്ടാകും. ഈ സമയത്ത് സൂര്യനും ബുധനും ഒരുമിക്കുന്നത് ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഈ കാലയളവിൽ ഇവർക്ക് ബിസിനസിൽ വലിയ സാമ്പത്തിക ലാഭം ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റത്തോടൊപ്പം പെട്ടെന്ന് സാമ്പത്തിക നേട്ടവും ഉണ്ടാകും. വസ്തുവകകളിൽ സമ്പത്ത് വർദ്ധിക്കും.

ചിങ്ങം (Leo):  ജ്യോതിഷ പ്രകാരം ഈ സംയോഗം ചിങ്ങം രാശിക്കാർക്കും അനുകൂല ഫലങ്ങൾ നൽകും. ഒക്ടോബറിലെ മുഴുവൻ കാലയളവിലും ബിസിനസിൽ വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കും. ജോലിയിൽ സ്ഥലം മാറ്റത്തിനുള്ള സാധ്യത കാണുന്നു. വിദേശത്ത് നിന്ന് ലാഭത്തിന് സാധ്യതയുണ്ട്. പൂർവ്വിക സ്വത്തിൽ വർദ്ധനവുണ്ടാകും. ഇത് മാത്രമല്ല ഈ സമയത്ത് സാമ്പത്തിക സ്ഥിതി ശക്തമാകും.

Also Read: Shani Dev Favourite Zodiac Sign: ശനിക്ക് പ്രിയം ഈ രാശിക്കാരോട്, നിങ്ങളും ഉണ്ടോ?

ഇടവം (Taurus): ഇടവം രാശിക്കാർക്കും ഇതിലൂടെ ഇരട്ടി ഗുണം ലഭിക്കും. ഈ സമയത്ത് ബിസിനസ്സ് പ്രവർത്തനങ്ങളിൽ ഗണ്യമായ വർദ്ധനവുണ്ടാകും. നിങ്ങൾ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഈ സമയം അനുകൂലമായിരിക്കും. ദീർഘകാലമായി ബിസിനസ്സിൽ നഷ്‌ടം നേരിടുന്നവർക്ക് ബുധാദിത്യയോഗം അനുഗ്രഹമായിരിക്കും. ഈ സമയത്ത് ബിസിനസ്സിൽ വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. പൂർവിക സ്വത്തുക്കളിൽ നിന്ന് നേട്ടമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ
 

Trending News