Budh Ast: ഈ 6 രാശിക്കാരുടെ ഭാഗ്യം തെളിയും, ഒപ്പം ധനവർഷവും

Budh Ast: ബുദ്ധി, പണം, യുക്തി, സംഭാഷണം, ബിസിനസ്സ് എന്നിവയുടെ കാരണക്കാരനായ ബുധൻ ഇന്നലെ അസ്തമിച്ചു. ബുധൻ ശനിയുടെ രാശിയായ കുംഭം രാശിയിലാണ് അസ്തമിച്ചത്. 

Written by - Ajitha Kumari | Last Updated : Mar 19, 2022, 01:09 PM IST
  • ബുധൻ ശനിയുടെ രാശിയായ കുംഭം രാശിയിൽ അസ്തമിച്ചു
  • സാധാരണയായി ജ്യോതിഷത്തിൽ ഏതെങ്കിലും ഗ്രഹത്തിന്റെ അസ്തമനം നല്ലതായി കണക്കാക്കില്ല
Budh Ast: ഈ 6 രാശിക്കാരുടെ ഭാഗ്യം തെളിയും, ഒപ്പം ധനവർഷവും

Budh Ast: ബുദ്ധി, പണം, യുക്തി, സംഭാഷണം, ബിസിനസ്സ് എന്നിവയുടെ കാരണക്കാരനായ ബുധൻ ഇന്നലെ അസ്തമിച്ചു. ബുധൻ ശനിയുടെ രാശിയായ കുംഭം രാശിയിലാണ് അസ്തമിച്ചത്. സാധാരണയായി ജ്യോതിഷത്തിൽ ഏതെങ്കിലും ഗ്രഹത്തിന്റെ അസ്തമനം നല്ലതായി കണക്കാക്കില്ല. എന്നാൽ ചില സമയം ഇത്തരം അസ്ത ഗ്രഹങ്ങളും ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ഇത്തവണ ബുധൻറെ അസ്തമനം ഈ 6 രാശിക്കാർക്ക് വളരെ നല്ലതായിരിക്കും.  അത് ഏതൊക്കെ രാശികളാണെന്ന് നമുക്ക് നോക്കാം...

Also Read: Saturn Transit: ശനി ഈ വർഷം 2 തവണ രാശി മാറും! ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയും

1. ഇടവം (Taurus)

ബുധന്റെ അസ്തമനം ഇടവ രാശിക്കാർക്ക് ജോലിയിൽ പുരോഗതി നൽകും.  പുതിയ ജോലി ലഭിക്കും. വരുമാനം വർദ്ധിക്കും. ഭൗതിക സന്തോഷത്തിൽ വർദ്ധനവുണ്ടാകും.

2. മിഥുനം (Gemini)

മിഥുനം രാശിക്കാർക്ക് ബുധന്റെ ഈ അസ്തമനം കുടുംബത്തിൽ വളരെയധികം സന്തോഷം നൽകും. കരിയറിനും സമയം നല്ലതായിരിക്കും. പ്രമോഷൻ-ഇൻക്രിമെന്റ് എന്നിവ ലഭിക്കാനും സാധ്യത.

Also Read: Horoscope March 19, 2022: തുലാം രാശിക്കാർക്ക് ഇന്ന് എല്ലാ ജോലികളിലും വിജയം ലഭിക്കും, മകരം രാശിക്കാർക്ക് ഇന്ന് ആശങ്കയുടെ ദിനം!

3. ചിങ്ങം (Leo)

ചിങ്ങം രാശിക്കാർക്ക് ബുധന്റെ അസ്തമനം പുതിയ ജോലി ലഭിക്കുന്നതിന് കാരണമാകും. പണം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. രാഷ്ട്രീയത്തിൽ സജീവമായിരിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.

4. കന്നി (Virgo)

ബുധന്റെ അസ്തമനം കന്നി രാശിക്കാർക്ക് ജോലിയിൽ പുരോഗതി നൽകും. ധനലാഭവും ഉണ്ടാകാം.

Also Read: Rahu Transit 2022: 18 മാസത്തിന് ശേഷമുള്ള രാഹുവിന്റെ രാശിമാറ്റം; ഈ 5 രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും

5. തുലാം (Libra)

ബുധന്റെ ഈ അസ്തമനം തുലാം രാശിക്കാർക്ക് ശക്തമായ ആത്മവിശ്വാസവും പുരോഗതിയും നൽകും. ജോലിയിൽ വിജയം ഉണ്ടാക്കും. കുടുംബത്തിൽ സന്തോഷം വന്നെത്തും. 

6. മകരം (Capricorn)

മകരം രാശിക്കാർക്ക് ബുധന്റെ ഈ അസ്തമന സമയം ജോലിസ്ഥലത്ത് മാറ്റങ്ങൾ വരുത്തും, ഈ മാറ്റം അനുകൂലവും ഭാവിയിൽ നേട്ടങ്ങൾ കൊണ്ടുവരുന്നതുമായിരിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

Trending News