Buddha Purnima 2023: വര്‍ഷത്തിലെ മഹത്വമേറിയ ദിവസങ്ങളില്‍ ഒന്നാണ് വൈശാഖ പൂർണിമ അല്ലെങ്കിൽ ബുദ്ധ പൂർണിമ. ഹിന്ദു കലണ്ടർ അനുസരിച്ച്, ഗൗതം ബുദ്ധൻ ജനിച്ചത് വൈശാഖ പൂർണിമ ദിനത്തിലാണ്. അതിനാൽ ഈ ദിവസം ബുദ്ധ പൂർണിമയായി ആഘോഷിക്കുന്നു.
ബുദ്ധമത അനുയായികൾ ഈ ദിവസം ഏറെ സവിശേഷമായി ആചരിയ്ക്കുന്നു. ബുദ്ധ പൂർണിമ ദിനത്തിൽ ബുദ്ധമത അനുയായികള്‍ പ്രത്യേക പ്രാർത്ഥനകൾ അർപ്പിക്കുന്നു. കൂടാതെ ഈ ദിനത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
Also Read: Home Vastu Remedies: വാസ്തു ദോഷത്തിന് രാശി പ്രകാരം പരിഹാരം കാണാം, ഈ നുറുങ്ങുകൾ ശ്രദ്ധിക്കൂ
അതേസമയം, വൈശാഖ പൂർണിമ ഹിന്ദു മതവിശ്വാസികള്‍ക്കും ഏറെ പ്രത്യേകമാണ്. ഇത്തവണ മെയ് 5നാണ് വൈശാഖ പൂർണിമ. ഈ ദിവസം ബുദ്ധ പൂർണിമ അല്ലെങ്കിൽ ബുദ്ധ ജയന്തി ആഘോഷിക്കും. ഇത്തവണ വൈശാഖ പൂർണിമ അഥവാ ബുദ്ധ പൂർണിമ ദിനത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഇത്തവണത്തെ ബുദ്ധ പൂർണിമ നാളിൽ, ഗ്രഹങ്ങളുടെയും രാശികളുടെയും അപൂർവ സംയോജനം നടക്കുന്നുണ്ട്. ഈ അപൂർവ യാദൃശ്ചികത ചില രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും.
ഈ വർഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം മെയ് 5 ന് വൈശാഖ് പൂർണ്ണിമ അല്ലെങ്കിൽ ബുദ്ധ പൂർണ്ണിമ ദിനത്തിൽ സംഭവിക്കുന്നു. ഈ ചന്ദ്രഗ്രഹണം മെയ് 5 ന് രാത്രി 8.45 മുതൽ മെയ് 5, 6 അർദ്ധരാത്രി പുലർച്ചെ 1 മണി വരെ നീണ്ടുനിൽക്കും. അതേസമയം മെയ് 5 ന് സൂര്യോദയം മുതൽ രാവിലെ 09:17 വരെ സിദ്ധിയോഗം ഉണ്ടാകും. സ്വാതി നക്ഷത്രവും ഈ ദിവസം നിലനിൽക്കും. സ്വാതി നക്ഷത്രം രാവിലെ മുതൽ രാത്രി 09:40 വരെയാണ്.
അതായത്, 130 വർഷങ്ങൾക്ക് ശേഷം ബുദ്ധ പൂർണിമ ദിനത്തിലാണ് ഇത്തരമൊരു യോഗം രൂപപ്പെടുന്നത്. അതേസമയം ശനി സ്വന്തം രാശിയായ കുംഭത്തിൽ തുടരും. ഗുരു, ബുധൻ, സൂര്യൻ എന്നിവ മേടം രാശിയില്‍ തുടരും. ഒപ്പം ബുധനും സൂര്യനും ചേർന്ന് ബുദ്ധാദിത്യയോഗം ഉണ്ടാകും. അപൂർവമായ ഈ കൂട്ടുകെട്ട് ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം. അപൂര്‍വ്വമായി സൃഷ്ടിക്കപ്പെടുന്ന ഈ യോഗം 3 രാശിക്കാര്‍ക്ക് അളവറ്റ സമ്പത്ത് നല്‍കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം...
മേടം (Aries Zodiac Sign): ബുദ്ധപൂർണിമയിൽ നടക്കുന്ന അപൂർവ യോഗം മേടം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇത്തരക്കാരുടെ വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ രാശിക്കാര്‍ ജോലി മാറാന്‍ ആഗ്രഹിക്കുന്നു വെങ്കില്‍ ഇത് ഉത്തമ സമയമാണ്.
കർക്കടകം (Cancer Zodiac Sign): കർക്കടക രാശിക്കാർക്ക് ഈ സമയം അവരുടെ കരിയറിൽ വളരെ പ്രയോജനം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഇഷ്ടാനുസരണം ആവശ്യമുള്ള പദവിയില്‍ സ്ഥലം മാറ്റം ലഭിക്കും. ബിസിനസ് നന്നായി നടക്കും. പഴയ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഭാഗ്യത്തിന്‍റെ പൂർണ പിന്തുണ ലഭിക്കും.
ചിങ്ങം (Leo Zodiac Sign): ചിങ്ങം രാശിക്കാർക്ക് ഈ സമയം എല്ലാ ജോലികളിലും വിജയം നൽകും. പുതിയ അവസരങ്ങൾ ലഭിക്കും. ജീവിതത്തിൽ സന്തോഷം വരും. ഈ രാശിക്കാര്‍ക്ക് പ്രമോഷൻ ലഭിക്കും. വരുമാനം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ഏറെ മെച്ചപ്പെടും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...