മെയ് മാസം ബുധ മാറ്റം; ഈ രണ്ട് രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം

മെയ് 10 നാണ് ബുധൻറെ രാശിയിൽ ആദ്യ മാറ്റം ഉണ്ടാവുന്നത്.

Written by - Zee Malayalam News Desk | Last Updated : May 4, 2022, 04:55 PM IST
  • പഞ്ചാംഗ പ്രകാരം ബുധൻ മെയ് 13-നാണ് ബുധൻറെ സഞ്ചാരം അവസാനിക്കുന്നത്.
  • ജ്യോതിഷ പ്രകാരം, മിഥുനത്തിന്റെയും കന്നിയുടെയും അധിപൻ ബുധനാണ്.
  • ദോഷങ്ങൾ ഒഴിവാക്കാൻ ബുധനാഴ്ച ഗണപതിയെ ആരാധിക്കാം.
മെയ് മാസം ബുധ മാറ്റം; ഈ രണ്ട് രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കണം

മെയ് മാസം ആരംഭിച്ചു. ജ്യോതിഷ പ്രകാരം നോക്കിയാൽ മെയ് മാസം വളരെ പ്രത്യേകതയുള്ള മാസങ്ങളിൽ ഒന്നാണ്. ഈ വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം 2022 മെയ് 1-ന് സംഭവിച്ചു.  ഈ വർഷത്തെ ആദ്യ ചന്ദ്രഗ്രഹണവും ഈ മാസം തന്നെയാണ് നടക്കാൻ പോകുന്നത്. മെയ് മാസത്തിൽ ഇത് മൂലം ബുധൻറെ ചലനത്തിലും ചില മാറ്റങ്ങൾ ഉണ്ടാവും. 

മെയ് 10 നാണ് ബുധൻറെ രാശിയിൽ ആദ്യ മാറ്റം ഉണ്ടാവുന്നത്. ഈ ദിവസം ബുധൻ സ്വന്തം രാശി വിട്ട് വിപരീത രാശിയിലേക്ക് നീങ്ങും.ഒരു വർഷത്തിൽ 3 മുതൽ 4 തവണ വരെ ബുധൻറെ പിന്നോട്ട് കറങ്ങുന്നുവെന്ന് ബുധനെക്കുറിച്ച് പറയപ്പെടുന്നു. കണക്കുകൾ അനുസരിച്ച്, മെയ് 10 ന് വൈകുന്നേരം 5:16 ന് ബുധൻ ഇടവം രാശിയിലേക്ക് മാറും 2022 ജൂൺ 3 വരെയും ഇത് തുടരും.

lso Read: Horoscope 03 May 2022: ഇന്ന് തുലാം രാശിക്കാർ വെല്ലുവിളികൾ നേരിടേണ്ടിവരും; ധനു രാശിക്കാർ ജോലിയിൽ അശ്രദ്ധ കാണിക്കരുത്

പഞ്ചാംഗ പ്രകാരം ബുധൻ മെയ് 13-നാണ് ബുധൻറെ സഞ്ചാരം അവസാനിക്കുന്നത്. ഈ സമയം ബുധൻ സൂര്യനോട് വളരെ അടുത്ത് വരുന്നതായാണ് കണക്കാക്കുന്നത്. ഇത് വഴി ശുഭ ഫലങ്ങൾ ഉണ്ടാവില്ല. പഞ്ചാംഗം പ്രകാരം, മെയ് 13 ന്, ബുധൻ ഗ്രഹം പുലർച്ചെ 12:56 ന് ഇടവം രാശിയിൽ അസ്തമിക്കും പിന്നീട് മെയ് 30-ന് സാധാരണ നിലയിലേക്ക് മടങ്ങും.  

Also Read: Surya Grahan 2022: സൂര്യഗ്രഹണ സമയത്ത് രാഹു-ശനി-സൂര്യൻ-ചന്ദ്രൻ എന്നിവരുടെ ദുർലഭ സംയോഗം, ഈ രാശിക്കാർ സൂക്ഷിക്കുക!

ജ്യോതിഷ പ്രകാരം, മിഥുനത്തിന്റെയും കന്നിയുടെയും അധിപൻ ബുധനാണ്. ബുധൻറെ ചലനത്തിലുണ്ടാവുന്ന മാറ്റം ഈ രണ്ട് രാശിക്കാരെയാണ് കൂടുതൽ ബാധിക്കുക ദോഷങ്ങൾ ഒഴിവാക്കാൻ ബുധനാഴ്ച ഗണപതിയെ ആരാധിക്കാം. എഴുത്ത്, ബിസിനസ്സ്, ആശയവിനിമയം, ഗണിതം എന്നിവയുടെ ഘടകമായാണ് ബുധനെ കണക്കാക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News