Photos and Vastu: പൂര്‍വ്വികരുടെ ചിത്രങ്ങള്‍ വീട്ടില്‍ വയ്ക്കാറുണ്ടോ, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Photos and Vastu:  നമ്മുടെ വീടുകളില്‍ നാം സാധാരണ ചെയ്യാറുള്ള ഒന്നാണ് പൂര്‍വ്വികരുടെ അല്ലെങ്കില്‍ നമ്മെ വേര്‍പിരിഞ്ഞു പോയവരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുക എന്നത്. എന്നാല്‍, ഇത് ചിലപ്പോള്‍ പിതൃദോഷത്തിന് വഴിയോരുക്കാം

Written by - Zee Malayalam News Desk | Last Updated : Aug 10, 2023, 09:03 PM IST
  • പൂര്‍വ്വികരെ സന്തുഷ്ടരാക്കുന്നതിലൂടെ കുടുംബത്തിന് സന്തോഷവും ഐശ്വര്യവും ലഭിക്കുന്നു. എന്നാല്‍ പൂർവ്വികർ അസന്തുഷ്ടരായാല്‍ പിതൃദോഷത്തോടൊപ്പം ആ വ്യക്തിക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിടേണ്ടിവരും.
Photos and Vastu: പൂര്‍വ്വികരുടെ ചിത്രങ്ങള്‍ വീട്ടില്‍ വയ്ക്കാറുണ്ടോ, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Photos and Vastu: ഹിന്ദു മതത്തില്‍ പിതൃക്കള്‍ക്ക്‌ ഏറെ പ്രാധാന്യമുണ്ട്.  15 ദിവസം നീണ്ടുനിൽക്കുന്ന പിതൃ പക്ഷ കാലയളവില്‍ പൂർവ്വികരെ സ്മരിക്കുകയും അവര്‍ക്കായി പ്രത്യേക പൂജകളും കര്‍മ്മങ്ങളും നടത്തുകയും ചെയ്യാറുണ്ട്.  

Also Read: Parama Ekadashi 2023: ശനിയുടെ അശുഭ പ്രഭാവം അകറ്റാം, പരമ ഏകാദശിയിൽ ഇക്കാര്യങ്ങള്‍ അനുഷ്ഠിക്കാം

പൂര്‍വ്വികരെ സന്തുഷ്ടരാക്കുന്നതിലൂടെ കുടുംബത്തിന് സന്തോഷവും ഐശ്വര്യവും ലഭിക്കുന്നു.  എന്നാല്‍  പൂർവ്വികർ അസന്തുഷ്ടരായാല്‍ പിതൃദോഷത്തോടൊപ്പം ആ വ്യക്തിക്ക് ജീവിതത്തില്‍ പല പ്രശ്നങ്ങളും നേരിടേണ്ടിവരും. 

നമ്മുടെ വീടുകളില്‍ നാം സാധാരണ ചെയ്യാറുള്ള ഒന്നാണ് പൂര്‍വ്വികരുടെ അല്ലെങ്കില്‍ നമ്മെ വേര്‍പിരിഞ്ഞു പോയവരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുക എന്നത്. എന്നാല്‍, ഇത് ചിലപ്പോള്‍ പിതൃദോഷത്തിന് വഴിയോരുക്കാം. അതായത് നാം ചെയ്യുന്ന ചില ചെറിയ പിഴവുകള്‍ നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. 

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  വീട്ടില്‍ പൂര്‍വികരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുന്ന അവസരത്തില്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത് വീടുകളില്‍ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ സ്ഥാപിക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതും വളരെ പ്രധാനമാണ്. 

പൂര്‍വ്വികരുടെ ചിത്രങ്ങള്‍ ഈ ദിശയില്‍ ഒരിയ്ക്കലും വയ്ക്കരുത്

വാസ്തു ശാസ്ത്രം ചില കാര്യങ്ങള്‍ക്ക് പ്രത്യേക ദിശ നിര്‍ണ്ണയിയ്ക്കുന്നു. അതായത്, വാസ്തു  അനുസരിച്ച് ഓരോ വസ്തുവിനും പ്രത്യേക ദിശ നിര്‍ണ്ണയിച്ചു നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഓരോ വസ്തുക്കളും അതിന് നിശ്ചിച്ചു നല്‍കിയിരിയ്ക്കുന്ന പ്രത്യേക ദിശയില്‍ സ്ഥാപിക്കേണ്ടത്  വീട്ടിൽ പോസിറ്റീവിറ്റി നിലനില്‍ക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. 
 
വീട്ടില്‍ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ സ്ഥാപിക്കാനും പ്രത്യേക ദിശ നിശ്ചയിച്ചിട്ടുണ്ട്. അറിയാതെ പോലും പൂര്‍വ്വികരുടെ ചിത്രങ്ങള്‍ കിടപ്പുമുറി, അടുക്കള, പൂജാമുറി എന്നിവിടങ്ങളില്‍ സൂക്ഷിക്കരുത്‌. ഇത് വ്യക്തിയുടെ ജീവിതത്തില്‍നിന്നും സന്തോഷവും സമൃദ്ധിയും ഇല്ലാതാക്കുന്നു. വീട്ടിൽ വാദപ്രതിവാദങ്ങൾ, കലഹങ്ങള്‍ ആരംഭിക്കുന്നു. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്, പൂർവ്വികരുടെ ചിത്രങ്ങള്‍ ഒരിയ്ക്കലും പെട്ടെന്ന് കാണുവാന്‍ സാധിക്കുന്ന സ്ഥലത്ത് വയ്ക്കരുത്. 

വാസ്തു വിദഗ്ധരുടെ അഭിപ്രായത്തിൽ, പൂർവ്വികരുടെ ചിത്രം ശരിയായ ദിശയിൽ സ്ഥാപിക്കേണ്ടത് ആവശ്യമാണ്. പൂർവ്വികരുടെ ചിത്രം തെക്ക് ദിശയിലാണ് സ്ഥാപിക്കേണ്ടത്. യമരാജനോടൊപ്പം പൂർവ്വികരുടെ ദിശയായി ഈ ദിശയെ കണക്കാക്കുന്നു. അതിനാൽ, വീടിന്‍റെ തെക്ക് ദിശയിൽ പൂർവ്വികരുടെ ചിത്രം സ്ഥാപിക്കാം.  

ഫോട്ടോ സ്ഥാപിക്കുന്നത് കൂടാതെ മറ്റ് ചില കാര്യങ്ങള്‍കൂടി ശ്രദ്ധിക്കേണ്ടതുണ്ട്...  

പൂർവ്വികർക്ക് വെള്ളം സമർപ്പിക്കുക

വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് പൂർവ്വികരെ സന്തോഷിപ്പിക്കാൻ വീടിന്‍റെ പ്രധാന വാതിൽ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പൂര്‍വ്വികരുടെ അനുഗ്രഹം ലഭിക്കാൻ പതിവായി രാവിലെ പ്രധാന വാതിലിനു സമീപം വെള്ളം ഒഴിക്കുക. 

ഒരു വിളക്ക് കത്തിക്കുക 

വീടിന്‍റെ  തെക്ക് ദിശയാണ് പൂർവികരുടെ ദിശയായി കണക്കാക്കുന്നത്. അതിനാൽ പതിവായി വൈകുന്നേരം തെക്ക് ദിശയില്‍ വിളക്ക് കത്തിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരാൾക്ക് പിതൃദോഷത്തിൽ നിന്ന് മോചനം ലഭിക്കും.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

Trending News