Vastu for Foods: ഭക്ഷണം കഴിയ്ക്കുന്ന അവസരത്തില്‍ ദിശ പ്രധാനം, അല്ലെങ്കില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഫലം

Vastu for Foods:  വാസ്തു ശാസ്ത്രം അനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനും കഴിയ്ക്കുന്നതിനും ചില ദിശകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ പിഴവ് സംഭവിച്ചാൽ കുടുംബാംഗങ്ങൾ രോഗത്തിന് ഇരയാകുകയും സാമ്പത്തിക പ്രശ്നങ്ങള്‍ ഉടലെടുക്കുകയും ചെയ്യും 

Written by - Zee Malayalam News Desk | Last Updated : Aug 30, 2023, 08:09 PM IST
  • വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്തു ശാസ്ത്രം ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്നു.
Vastu for Foods: ഭക്ഷണം കഴിയ്ക്കുന്ന അവസരത്തില്‍ ദിശ പ്രധാനം, അല്ലെങ്കില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഫലം

Vastu for Foods: ഭക്ഷണം നമ്മുടെ ആരോഗ്യവും നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഊർജ്ജവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതുപോലെ നമ്മുടെ ഭാഗ്യം നാം ഭക്ഷണം കഴിയ്ക്കുന്ന രീതിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. 

വാസ്തു  ശാസ്ത്രം പറയുന്നതനുസരിച്ച് ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാസ്തു ശാസ്ത്രം ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശിക്കുന്നു. ഈ നിയമങ്ങള്‍ പാലിയ്ക്കുന്നത് നമ്മുടെ ജീവിതത്തില്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. 

Also Read:  Luckiest Zodiac People of September: സെപ്റ്റംബറിൽ ഈ 4 രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും, സമ്പത്തിന്‍റെ പെരുമഴ 
 
വാസ്തു ശാസ്ത്രം അനുസരിച്ച്, പാകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും അടുക്കള പരിപാലിക്കുന്നതിനും ചില രീതികൾ നിർദ്ദേശിച്ചിട്ടുണ്ട്.  ഈ വാസ്തു നിയമങ്ങൾ അവഗണിച്ച് ഭക്ഷണം പാകം ചെയ്യുന്നവരുടേയും ഭക്ഷണം കഴിക്കുന്നവരുടേയും ജിവിതത്തില്‍ നെഗറ്റീവ് എനര്‍ജിയുടെ സ്വാധീനം ഉണ്ടാകുമെന്നും പറയപ്പെടുന്നു. 

Also Read:  Best Day For Shopping: ശുഭദിനത്തിൽ ഷോപ്പിംഗ് നടത്തൂ സമൃദ്ധി ഉറപ്പ്, ഏത് ദിവസം എന്ത് വാങ്ങണം, എന്ത് വാങ്ങരുത്, അറിയാം
  
വാസ്തു ശാസ്ത്രം അനുസരിച്ച് ഭക്ഷണം പാകം ചെയ്യുന്നതിനും കഴിയ്ക്കുന്നതിനും ചില ദിശകൾ പാലിക്കേണ്ടത് അനിവാര്യമാണ്. ഇതിൽ പിഴവ് സംഭവിച്ചാൽ കുടുംബാംഗങ്ങൾ രോഗത്തിന് ഇരയാകുകയും സാമ്പത്തിക പ്രശ്നങ്ങള്‍ ഉടലെടുക്കുകയും വീട്ടിലെ സന്തോഷവും ഐശ്വര്യവും ഇല്ലാതാകുകയും ചെയ്യും.

ഭക്ഷണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വാസ്തു നുറുങ്ങുകൾ അറിയാം.

ഭക്ഷണം എപ്പോഴും ശരിയായ ദിശയ്ക്ക് അഭിമുഖമായി ഇരുന്നു വേണം കഴിയ്ക്കാൻ. വാസ്തു ശാസ്ത്ര പ്രകാരം കിഴക്കോട്ട് ദർശനമായി ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിന് പോസിറ്റീവ് എനർജി ലഭിക്കും. ഭക്ഷണം നന്നായി ദഹിക്കുകയും ആയുസ് വർദ്ധിക്കുകയും ചെയ്യുന്നു. 

ഭക്ഷണം വടക്കോട്ട് ദർശനമായി ഇരുന്ന് കഴിക്കുന്നതും നല്ലതാണ്. ഇത് മാനസിക പിരിമുറുക്കവും രോഗങ്ങളും ഒഴിവാക്കുന്നു. ആരോഗ്യം നല്ല നിലയിൽ തുടരുന്നു. മനസ്സ് ശാന്തമായി  തുടരുന്നു. 

വാസ്തു ശാസ്ത്രം അനുസരിച്ച്, പണമോ കൂടുതൽ അറിവോ നേടാൻ ആഗ്രഹിക്കുന്ന ആളുകൾ എപ്പോഴും വടക്കോട്ട് ദർശനമായി ഇരുന്ന് ഭക്ഷണം കഴിക്കണം. ഇതുകൂടാതെ, പുതിയ ജോലി ആരംഭിക്കുന്ന ആളുകൾ വടക്ക് ദിശയിലേയ്ക്ക് തിരിഞ്ഞ് ഭക്ഷണം കഴിക്കണം.  

ബിസിനസ് ചെയ്യുന്നവരോ ജോലിയിൽ വേഗത്തിൽ പുരോഗതി ആഗ്രഹിക്കുന്നവരോ ആണ് നിങ്ങള്‍ എങ്കില്‍ പടിഞ്ഞാറ് ദിശയെ  അഭിമുഖീകരിച്ച്‌ വേണം ഭക്ഷണം കഴിക്കാൻ. ഇത് സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുന്നു. 

തെക്ക് ദിശയ്ക്ക് അഭിമുഖമായി ഇരുന്ന് ഒരിയ്ക്കലും ഭക്ഷണം കഴിക്കരുത് എന്നാണ് പറയപ്പെടുന്നത്‌. ഇത്  യമന്‍റെ ദിശയാണ്, ഈ ദിശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് രോഗം ക്ഷണിച്ചു വരുത്തും.എന്നാല്‍   കൂട്ടമായി ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങൾക്ക് ഏത് ദിശയും അഭിമുഖീകരിക്കാം. 

രാത്രി ഭക്ഷണശേഷം അടുക്കള വൃത്തിഹീനമായി ഇടരുത്. അതായത് അടുക്കളയിൽ  വൃത്തികെട്ട പാത്രങ്ങൾ ഉപേക്ഷിക്കരുത്. രാത്രിയിൽ അടുക്കള വൃത്തിഹീനമാക്കുന്നത് പണക്കാരനെപ്പോലും ദരിദ്രനാക്കുന്നു എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News