Hanuman: രാമായണ മാസത്തിൽ ഹനുമാൻ സ്വാമിയെ ഭജിച്ചാൽ....

Benefits of Hanuman swamy in karkkidaka masam: ശിവപാർവതിമാർ വനത്തിൽ രാസക്രീഡ ആടിയതിനെ തുടർന്നാണ് ഹനുമാന് ജനിക്കുന്നത്. എന്നാല് ഒരു വാനരന് ജന്മം കൊടുക്കാന് പാർവ്വതി ദേവി തയ്യാറായില്ല.

Written by - Zee Malayalam News Desk | Last Updated : Jul 19, 2023, 02:56 PM IST
  • ബ്രഹ്മദേവനിൽ നിന്നും ചിരഞ്ജീവിത്വവും, വിഷ്ണു ഭ​ഗവാനിൽ നിന്നും ഭക്തിയും .
  • ശിവനിൽ നിന്ന് പരാക്രമവും ഇന്ദ്ര ദേവനിൽ നിന്നും പ്രതിരോധവും, അഗ്‌നിദേവനിൽ നിന്നും അഗ്‌നിപ്രതിരോധവും.
Hanuman: രാമായണ മാസത്തിൽ ഹനുമാൻ സ്വാമിയെ ഭജിച്ചാൽ....

രാമായണ മാസം ആരംഭിച്ചിരിക്കുകയാണ്. ഭക്തിസാന്ദ്രമായ ഈ മാസത്തിൽ ക്ഷേത്രങ്ങളിലും അമ്പലങ്ങളിലുമെല്ലാം രാമായണ പാരായണം നടക്കുന്നു. ഈ പുണ്യമാസത്തിൽ രാമന്റെ ഏറ്റവും പ്രിയങ്കരനായ ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് സർവ്വകാര്യ വിജയത്തിനും ശനിദോഷ നിവാരണത്തിനും വളരെ നല്ലതാണ് എന്നാണ് ആചാര്യന്മാർ പറയുന്നത്. ഭ​ഗവാൻ ശിവന്റെ പുത്രനാണ് ഹനുമാൻ. ഏഴു ചിരഞ്ചീവികളിൽ ഒരാൾ. ​വാനര വേഷത്തിൽ വനത്തിൽ ശിവപാർവതിമാർ രാസക്രീഡ ആടിയതിനെ തുടർന്നാണ് ഹനുമാന്റെ ജനനം. എന്നാൽ ഒരു വാനരത്തെ പ്രസവിക്കാൻ പാർവതി ദേവി മടിച്ചപ്പോൾ സൽപുത്രനു വേണ്ടി തപം ചെയ്ത വാനരരാജൻ കേസരിയുടെ പത്നി അഞ്ജനയുടെ ഗർഭത്തിൽ ശിവതേജസ് വായുഭഗവാൻ നിക്ഷേപിച്ചതിന്റെ ഫലമായാണ് ഹനുമാൻ സ്വാമി അവതരിച്ചതെന്നാണ് ഒരു പ്രധാനമായ ഐതിഹ്യം.

ബ്രഹ്മദേവനിൽ നിന്നും ചിരഞ്ജീവിത്വവും, വിഷ്ണു ഭ​ഗവാനിൽ നിന്നും ഭക്തിയും ശിവനിൽ നിന്ന് പരാക്രമവും ഇന്ദ്ര ദേവനിൽ നിന്നും പ്രതിരോധവും, അഗ്‌നിദേവനിൽ നിന്നും അഗ്‌നിപ്രതിരോധവും ദേവന്മാരിൽ നിന്ന് വേഗതയും ലഭിച്ച ഹനുമാന്റെ ഗുരു സൂര്യനാണ്. ​ഗുരുവിന് അഭിമുഖമായി(അതായത് സൂര്യന്) പുറകോട്ട് നടന്നാണ് ഹനുമാൻ സർവ്വശാസ്ത്രവും പഠിച്ചത്.  സംഗീതപണ്ഡിതനും മഹാജ്ഞാനിയുമായിരുന്ന 
ഹനുമാൻ യജമാന ഭക്തിയുടെ മൂർത്തീഭാവമാണ്. ഹനുമാന്റെ വീര ശൂര പരാക്രമങ്ങൾ വർണ്ണിക്കുന്ന സുന്ദരകാണ്ഡം പാരായണം ചെയ്യുന്നതിലൂടെ ശത്രുജയം, ബന്ധുസമാഗമം, ബന്ധവിമോചനം എന്നീ ഫലങ്ങളും നമുക്ക് സിദ്ധിക്കുന്നതാണ്.  കർക്കടകമാസത്തിൽ മാത്രമല്ല ഹനുമാനെ ഭജിക്കാവുന്നത്.

ALSO READ: ബുധന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

ദോഷമുള്ള ദശാകാലത്തും ജാതക ദശാസന്ധികളിലും പ്രത്യേകിച്ച് കണ്ടകശനി ഏഴരശനി, അഷ്ടമശനി കാലങ്ങളിലും സുന്ദരകാണ്ഡ പാരായണം നടത്തിയാൽ ദോഷഫലങ്ങൾ ഇല്ലാതാക്കാൻ സാധിക്കും.  ഹനുമാന്റെ ഭക്തർക്ക് ശനിയുടെ ദോഷങ്ങള്‌ ഉണ്ടാകില്ല. ശനിഗ്രഹത്തിന്റെ അധിദേവനായി ശാസ്താവിനൊപ്പം ഹനുമാനെയും കരുതപ്പെടുന്നു. ഫലം ലഭിക്കുന്നതിനായി നിശ്ചിത ദിവസം സുന്ദരകാണ്ഡം പാരായണം ചെയ്യണം എന്നല്ല പറയുന്നത്. പകരം ഫലം സിദ്ധിക്കുന്നതു വരെ തുടർച്ചയായ വാനയാണ് ആവശ്യം. സുന്ദരകാണ്ഡം പാരായണം ചെയ്യുമ്പോൾ ബ്രഹ്മചര്യം, സസ്യാഹാരം എന്നിവ നിർബന്ധമായും പാലിക്കണം. ഇത് ഹനുമദ് ഉപാസന കൂടി ആയതാണ് അതിതാണ് ഈ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നു പറയുന്നത്. ഹനുമാന്റെ സമുദ്രലംഘനം മുതൽ സീതാവൃത്താന്തമറിഞ്ഞ് തിരികെ വരുന്നതുവരെയുള്ള ഭാഗമാണ് സുന്ദരകാണ്ഡം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News