Bedroom and Vastu: ഈ സാധനങ്ങള്‍ കിടപ്പുമുറിയില്‍ വേണ്ട, ദാമ്പത്യത്തിൽ കലഹം ഉറപ്പ്

Bedroom and Vastu: വാസ്തു പ്രകാരം നാം വീട്ടിൽ സൂക്ഷിക്കുന്ന സാധനങ്ങള്‍ നമുക്ക് സന്തോഷവും സമൃദ്ധിയും നൽകുന്നു. വീട് പണിയുമ്പോഴും അലങ്കരിക്കുമ്പോഴും ആളുകൾ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിന്‍റെ കാരണം ഇതാണ്.

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 06:43 PM IST
  • വാസ്തു ശാസ്ത്രം അനുസരിച്ച് വീട് നിര്‍മ്മിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. അതായത്, വീടിന്‍റെ ദിശ, ഓരോ മുറികളുടെയും സ്ഥാനം, അടുക്കളയുടെ സ്ഥാനം, ദിശ തുടങ്ങിയവ അതില്‍ പ്രധാനമാണ്.
Bedroom and Vastu: ഈ സാധനങ്ങള്‍ കിടപ്പുമുറിയില്‍ വേണ്ട, ദാമ്പത്യത്തിൽ കലഹം ഉറപ്പ്

Bedroom and Vastu: ഇന്ന് നമുക്കറിയാം വാസ്തു ശാസ്ത്രത്തിന് നമ്മുടെ ജീവിതത്തിൽ പ്രത്യേക സ്ഥാനവും പ്രാധാന്യവുമുണ്ട്. ഒരു പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ അത് അലങ്കരിക്കുമ്പോള്‍ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അല്ലെങ്കില്‍ സംഭവിക്കാവുന്ന ഭവിഷ്യത്തുകള്‍ ഊഹിക്കാവുന്നതേയുള്ളൂ...  

Also Read:  Free LPG Cylinder: ദീപാവലി മുതൽ വർഷത്തിൽ 2 ഗ്യാസ് സിലിണ്ടർ സൗജന്യം..!! 
 
വാസ്തു പ്രകാരം നാം വീട്ടിൽ സൂക്ഷിക്കുന്ന സാധനങ്ങള്‍ നമുക്ക് സന്തോഷവും സമൃദ്ധിയും നൽകുന്നു. വീട് പണിയുമ്പോഴും അലങ്കരിക്കുമ്പോഴും ആളുകൾ വാസ്തുവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നതിന്‍റെ കാരണം ഇതാണ്. എന്നാല്‍, ഈ അവസരത്തില്‍ നമുക്ക് സംഭവിക്കുന്ന ഒരു  ചെറിയ പിഴവ് ഒരു പക്ഷേ ഇല്ലാതാക്കുന്നത് നമ്മുടെ ചെറിയ ചെറിയ സന്തോഷങ്ങളാവാം.  

Also Read:  Gaganyaan Mission: 2035 ൽ സ്വന്തം ബഹിരാകാശ നിലയം, 2040 ല്‍ ചന്ദ്രനില്‍ ആദ്യ ഇന്ത്യക്കാരൻ!! ബഹിരാകാശ ലക്ഷ്യം സെറ്റ് ചെയ്ത് പ്രധാനമന്ത്രി മോദി 
 
വാസ്തു ശാസ്ത്രം അനുസരിച്ച് വീട് നിര്‍മ്മിക്കുമ്പോള്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. അതായത്, വീടിന്‍റെ  ദിശ, ഓരോ മുറികളുടെയും സ്ഥാനം, അടുക്കളയുടെ സ്ഥാനം, ദിശ തുടങ്ങിയവ അതില്‍ പ്രധാനമാണ്. 

എന്നാല്‍, നമുക്കറിയാം, വീടിനെ സംബന്ധിച്ചിടത്തോളം പ്രധാനമായ ഭാഗമാണ് കിടപ്പുമുറി. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് കിടപ്പുമുറിയിൽ സൂക്ഷിക്കുന്ന ചില സാധനങ്ങള്‍ ദാമ്പത്യ ജീവിതത്തെ ഉലയ്ക്കും. അതായത് ഈ സാധനങ്ങള്‍ ദമ്പതികളുടെ ജീവിതത്തെ ഏറെ ദോഷകരമായി ബാധിക്കും. 

ചിലപ്പോള്‍ നാമറിയാതെ തന്നെ പ്രശ്നങ്ങള്‍ ഉടലെടുക്കാം. പ്രശ്നങ്ങളുടെ കാരണം തേടി നാം മടുക്കും. എന്നാല്‍, നാം കിടപ്പുമുറിയിലോ വീട്ടിലോ സൂക്ഷിച്ചിരിയ്ക്കുന്ന ചില വസ്തുക്കളുടെ നെഗറ്റീവ് പ്രഭാവം മൂലമാകാം ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, കിടപ്പുമുറിയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ അനിവാര്യമാണ്. 

പലപ്പോഴും നമ്മൾ കിടപ്പുമുറിയിൽ ഭംഗിയ്ക്കായും നമ്മുടെ ആവശ്യങ്ങള്‍ക്കായും പല സാധനങ്ങളും വയ്ക്കാറുണ്ട്. എന്നാല്‍, അത് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഒരു പക്ഷെ നാം ചിന്തിച്ചിരിക്കില്ല. ഇത്തരം സാധനങ്ങള്‍ ചിലപ്പോള്‍ ദമ്പതികളുടെ ജീവിതത്തിൽ വിള്ളലുണ്ടാക്കാം. അല്ലെങ്കിൽ വീട്ടിൽ നെഗറ്റീവ് എനർജി  ഉണ്ടാക്കാം.   
 
വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ചില  സാധനങ്ങൾ കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം വയ്ക്കാന്‍ പാടില്ല. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഇത് ചിലപ്പോള്‍ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള കലഹത്തിനും ദാമ്പത്യ ജീവിതത്തിൽ പിരിമുറുക്കത്തിനും കാരണമാകുന്നു. കിടപ്പുമുറിയില്‍ കിടക്കയ്ക്ക് സമീപം ഈ സാധനങ്ങള്‍ വയ്ക്കുന്നത് ജീവിതത്തില്‍ നിഷേധാത്മകത അല്ലെങ്കില്‍ നെഗറ്റിവിറ്റി കൊണ്ടുവരുമെന്ന കാര്യം ശ്രദ്ധിക്കുക. 

വാസ്തു ശാസ്ത്ര പ്രകാരം കിടപ്പുമുറിയില്‍  കിടക്കയ്ക്ക് സമീപം ഈ സാധനങ്ങള്‍ ഒരിയ്ക്കലും വയ്ക്കരുത്.

കിടപ്പുമുറിയില്‍  കിടക്കയ്ക്ക് സമീപം യാതൊരു കാരണവശാലും വെള്ളമോ എണ്ണയോ വയ്ക്കരുത്. ഇപ്രകാരം ചെയ്യുന്നത് അശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍  ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന്  വാസ്തു ശാസ്ത്രം പറയുന്നു. 

വാസ്തുപ്രകാരം, കിടക്കയിലോ തലയിണയ്ക്ക് കീഴിലോ ഒരിയ്ക്കലും പേഴ്സ് വയ്ക്കരുത്. ഇത്, സാമ്പത്തിക പ്രശ്‌നങ്ങൾ വരുത്തി വയ്ക്കുമെന്നാണ് പറയപ്പെടുന്നത്.  ഇത് നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക്  നയിക്കാം.  

കിടപ്പുമുറിയില്‍ ഒരിയ്ക്കലും ചെരിപ്പും ഷൂസും വയ്ക്കാന്‍ പാടില്ല. കിടപ്പുമുറിയിൽ ഷൂസും ചെരിപ്പും അഴിച്ചുമാറ്റുന്നത് ദാമ്പത്യ ജീവിതത്തിൽ നിഷേധാത്മകത കൊണ്ടുവരുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. 

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

 

Trending News