Name Astrology: ഈ പെൺകുട്ടികൾ കരിയറിന്റെ കാര്യത്തിൽ വളരെ ഭാഗ്യവതികൾ ആയിരിക്കും

Name Astrology: പേരിൽ നിന്നും ഒരു വ്യക്തിയുടെ ഭാവി, വ്യക്തിത്വം എന്നിവ അറിയാം. ഉദാഹരണത്തിന് ചില പെൺകുട്ടികൾ കരിയറിന്റെ (Career) കാര്യത്തിൽ വളരെ ഭാഗ്യവതികളാണ് (Lucky).  അവരുടെ പേരുകൾ ചില അക്ഷരങ്ങളിലാണ് ആരംഭിക്കുന്നതും. 

Written by - Ajitha Kumari | Last Updated : Nov 16, 2021, 06:34 AM IST
  • പേരിന്റെ ആദ്യ അക്ഷരത്തിൽ അറിയാം കരിയർ സ്റ്റാറ്റസ്
  • ഈ അക്ഷരങ്ങളിൽ പേരുകൾ തുടങ്ങുന്ന പെൺകുട്ടികൾ ഭാഗ്യവതികളാണ്
  • കരിയറിൽ ധാരാളം പേരും പണവും സമ്പാദിക്കും
Name Astrology: ഈ പെൺകുട്ടികൾ കരിയറിന്റെ കാര്യത്തിൽ വളരെ ഭാഗ്യവതികൾ ആയിരിക്കും

Lucky Girls by Name Astrology: ചില ആളുകൾ അവരുടെ കരിയറിൽ (Career) വളരെ വേഗത്തിൽ മുന്നേറുന്നു. അവർ കഴിവുള്ളവരാണെങ്കിലും അവർക്ക് അവസരങ്ങളും നല്ലത് ലഭിക്കുന്നു. മൊത്തത്തിൽ നോക്കുമ്പോൾ  കഴിവും കഠിനാധ്വാനവും കൂടാതെ ഭാഗ്യത്തിന്റെ കടാക്ഷവും ഇവരെ വളരെയധികം പുരോഗതിയിലെത്തിക്കുന്നു.

ചെറുപ്രായത്തിൽ തന്നെ കരിയറിൽ മികച്ച വിജയം നേടുന്ന അത്തരം പെൺകുട്ടികളെക്കുറിച്ച് (Girls) ഇന്ന് നമുക്കറിയാം. ഈ പെൺകുട്ടികൾ വളരെ ഭാഗ്യശാലികളും  (Lucky) സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കുന്നവരുമാണ്. പേരിന്റെ ആദ്യ അക്ഷരത്തിൽ നിന്നും (First letter of Name) ഏത് പെൺകുട്ടികളാണ് കരിയറിന്റെ കാര്യത്തിൽ പ്രത്യേകിച്ച് ഭാഗ്യമുള്ളതെന്ന് നമുക്കറിയാം.

Also Read: Horoscope November 16, 2021: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് പ്രകാശിക്കും, ബിസിനസ്സിൽ ലാഭം ഉണ്ടാകും

 

ആരുടെ പേരാണോ 'A' എന്ന അക്ഷരത്തിൽ ആരംഭിക്കുന്നത് (Name Starts with A): 

'A' യിൽ ആരംഭിക്കുന്ന പേരുള്ള പെൺകുട്ടികൾ കഠിനാധ്വാനികളും കഴിവുള്ളവരും വികാരഭരിതരുമായിരിക്കും. ഇവർ എന്ത് ചെയ്യാൻ തീരുമാനിച്ചാലും അത് നേടിയെടുത്തിരിക്കും. ഏത് സാഹചര്യത്തിലും ജയിക്കാനുള്ള ആവേശം ഇവരെ ചെറുപ്രായത്തിൽ തന്നെ വളരെയധികം പുരോഗതിയിലെത്തിക്കുന്നു. ഇവർ ചെറുപ്രായത്തിൽ തന്നെ ബോസ് ആയി മാറുന്നു.

ആരുടെ പേരാണോ 'M' എന്ന അക്ഷരത്തിൽ ആരംഭിക്കുന്നത് (Name Starts with M): 

'M' യിൽ ആരംഭിക്കുന്ന പേരുള്ള പെൺകുട്ടികൾ സത്യസന്ധരും കഠിനാധ്വാനികളുമാണ്. ആരിൽ നിന്നും ജോലി നേടുക എന്നത് അവരുടെ ഇടതു കൈയുടെ ജോലിയാണ്. ഓരോ തവണയും വിജയിക്കുക എന്നതാണ് അവരുടെ പ്രഥമ പരിഗണന. ഈ പെൺകുട്ടികൾ വേഗത്തിൽ കാര്യങ്ങൾ നേടുകയും ചെയ്യുന്നു.

Also Read: Signature Astrology: ഒപ്പിലൂടെ അറിയാം നിങ്ങളുടെ സ്വഭാവം

ആരുടെ പേരാണോ 'T' എന്ന അക്ഷരത്തിൽ ആരംഭിക്കുന്നത് (Name Starts with T): 

'T' യിൽ ആരംഭിക്കുന്ന പേരുള്ള പെൺകുട്ടികൾ ജോലിസ്ഥലത്ത് അവർ സ്വന്തം ഐഡന്റിറ്റി ഉണ്ടാക്കുന്നു. അവർക്ക് വളരെ വേഗം സ്ഥാനങ്ങൾ ലഭിക്കുന്നു ഒപ്പം വളരെയധികം ബഹുമാനവും ലഭിക്കും. അവർ നേതാക്കളാകാൻ വേണ്ടി ജനിച്ചവരാണ്. അതിനാൽതന്നെ അവസരം ലഭിച്ചാലുടൻ ഇത്തരക്കാർ തിളങ്ങുന്നു. 

Also Read: Vastu Tips For Good luck: സ്വര്‍ണം പോലെ തിളങ്ങും ഭാഗ്യം...!! വീട്ടില്‍ മണ്ണുകൊണ്ടുള്ള ഈ സാധങ്ങള്‍ പ്രത്യേക ദിശയില്‍ വച്ചാല്‍ മതി

ആരുടെ പേരാണോ 'P' എന്ന അക്ഷരത്തിൽ ആരംഭിക്കുന്നത് (Name Starts with P): 

'P'യിൽ ആരംഭിക്കുന്ന പേരുള്ള പെൺകുട്ടികൾ ചെറുപ്പത്തിൽ തന്നെ പ്രശസ്തി നേടുന്നു. അവരുടെ കഠിനാധ്വാനവും സ്വയം ജയിക്കുന്ന ശീലവും ജീവിതത്തിൽ വലിയ സ്ഥാനം നൽകുന്നു. ഇവർ വളരെ സമ്പന്നരായിത്തീരുകയും ആഡംബര ജീവിതം നയിക്കുകയും ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News