Jupiter Transit November 2021: ഈ 4 രാശിക്കാർക്ക് ഉടൻ സന്തോഷവാർത്ത ലഭിക്കും

Guru Rashi Parivartan 2021: വ്യാഴം (Guru Grah) അടുത്ത ആഴ്ച അതായത് നവംബർ 21ന് രാശി മാറി കുംഭ (Aquarius) രാശിയിലേക്ക് പ്രവേശിക്കും. വ്യാഴത്തിന്റെ ഈ രാശി മാറ്റം (Jupiter transit November 2021) ചില രാശിക്കാരുടെ കരിയറിന് (Career) വളരെ നല്ലതായിരിക്കും.  

Written by - Ajitha Kumari | Last Updated : Nov 16, 2021, 08:16 AM IST
  • നവംബർ 21 ന് വ്യാഴം രാശി മാറുന്നു
  • മകരം രാശിയിൽ നിന്ന് പുറപ്പെട്ട് കുംഭ രാശിയിൽ പ്രവേശിക്കും
  • ഈ 4 രാശിക്കാർക്ക് തൊഴിൽ-വ്യാപാരത്തിൽ പുരോഗതി
Jupiter Transit November 2021: ഈ 4 രാശിക്കാർക്ക് ഉടൻ സന്തോഷവാർത്ത ലഭിക്കും

Jupiter Transit November 2021: എല്ലാ മാസവും പല ഗ്രഹങ്ങളും (Zodiac Signs) മാറുന്നു. നവംബർ മാസത്തിലും പ്രധാനപ്പെട്ട 3 ഗ്രഹരാശികൾ മാറുകയാണ്. ഇതിൽ വ്യാഴ ഗ്രഹവും (Jupiter) ഉൾപ്പെടുന്നു. തൊഴിൽ, ബിസിനസ്സ് എന്നിവയിൽ പുരോഗതി നൽകുന്ന ഗ്രഹമാണ് വ്യാഴം. 

അതിനാൽ ഇതിന്റെ മാറ്റം വളരെ പ്രധാനമായി കണക്കാക്കപ്പെടുന്നു. 2021 നവംബർ 21 ന് വ്യാഴം മകരം വിട്ട് കുംഭ രാശിയിൽ പ്രവേശിക്കാൻ പോകുന്നു. എല്ലാ 12 രാശികളിലും ഇത് സ്വാധീനം ചെലുത്തും. എന്നാൽ ചില രാശിക്കാർക്ക് ഈ സമയം അത്ഭുതകരമായിരിക്കും. ഈ 4 രാശിക്കാർക്ക് വ്യാഴത്തിന്റെ രാശിമാറ്റം കരിയറിൽ വൻ പുരോഗതി നൽകും.

Also Read: Horoscope 2022: പുതുവർഷത്തിൽ ഈ 5 രാശിക്കാരുടെ ഭാഗ്യം തിളങ്ങും, നിങ്ങളുടെ രാശി ഇതിലുണ്ടോ?

ഈ ആളുകൾക്ക് തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകും (These people will get progress in career)

മേടം (Aries): വ്യാഴം കുംഭം രാശിയിൽ പ്രവേശിക്കുന്നത് മേടം രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതി കൈവരിക്കും. സ്ഥാനക്കയറ്റം ലഭിക്കും. ധനലാഭമുണ്ടാകും. ഇതുവരെ മുടങ്ങിക്കിടന്ന ജോലികൾ എളുപ്പത്തിൽ ചെയ്തു തുടങ്ങും. മൊത്തത്തിൽ ഈ സമയം പ്രയോജനകരമായിരിക്കും.

കർക്കടകം (Cancer): വ്യാഴത്തിന്റെ രാശിമാറ്റം കർക്കടക രാശിക്കാർക്ക് വളരെ ശുഭകരമാണ്. ഈ രാശിക്കാരുടെ ധനക്ഷാമം അവസാനിക്കും. ആവശ്യത്തിന് പണം കൈയിൽ കിട്ടിയാൽ ആശ്വാസം ലഭിക്കും. ബിസിനസുകാർക്ക് ലാഭവും ജോലിയുള്ളവർക്ക് ഇൻക്രിമെന്റ്-പ്രമോഷൻ എന്നിവയും ലഭിക്കും.

Also Read: Name Astrology: ഈ പെൺകുട്ടികൾ കരിയറിന്റെ കാര്യത്തിൽ വളരെ ഭാഗ്യവതികൾ ആയിരിക്കും 

കന്നി (Virgo): കന്നി രാശിക്കാർക്ക് അപ്രതീക്ഷിത ധനലാഭം ലഭിക്കും. ഈ രാശിക്കാർക്ക് സ്ഥാനക്കയറ്റവും ബഹുമാനവും ലഭിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. നിക്ഷേപത്തിന് ഇത് മികച്ച സമയമായിരിക്കും. ഈ സമയത്ത് നടത്തുന്ന നിക്ഷേപം നല്ല വരുമാനം നൽകും.

Also Read: Horoscope November 16, 2021: ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് പ്രകാശിക്കും, ബിസിനസ്സിൽ ലാഭം ഉണ്ടാകും 

മകരം (Capricorn): മകരം രാശിക്കാർക്ക് ധനലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിക്ഷേപങ്ങളുടെയും ഇടപാടുകളുടെയും കാര്യത്തിൽ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുക. മുടങ്ങിക്കിടക്കുന്ന ജോലികളിൽ വിജയം കൈവരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News