Astro tips for death: മരിച്ച വ്യക്തികളുടെ വസ്ത്രമോ ആഭരണങ്ങളോ ഉപയോ​ഗിക്കുന്നത് നല്ലതോ, ചീത്തയോ? ​ഗരുഡ പുരാണത്തിൽ പറയുന്നതിങ്ങനെ

Death Astro Tips: മരിച്ച വ്യക്തികളുടെ ജാതകം വീട്ടിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച് ജ്യോതിഷത്തിൽ വ്യക്തമായി പറയുന്നുണ്ട്. അങ്ങനെ നിങ്ങളുടെ  വീട്ടിൽ ഏതെങ്കിലും ജാതകം ഉണ്ടെങ്കിൽ അവ...

Written by - Zee Malayalam News Desk | Last Updated : May 13, 2024, 06:58 PM IST
  • പലപ്പോഴും അവരുടെ ചിത്രങ്ങൾ, അവർ ഉപയോ​ഗിച്ചിരുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവ കാണുമ്പോഴാണ് ഈ ഓർമ്മകൾ കൂടി വരുന്നത്.
  • ചിലരാകട്ടെ അവർക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തികൾ മരിച്ചാലും അവരുടെ ഓർമ്മകളിൽ അവർ കൂടെ ഉണ്ടെന്നോണം ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്.
Astro tips for death: മരിച്ച വ്യക്തികളുടെ വസ്ത്രമോ ആഭരണങ്ങളോ ഉപയോ​ഗിക്കുന്നത് നല്ലതോ, ചീത്തയോ? ​ഗരുഡ പുരാണത്തിൽ പറയുന്നതിങ്ങനെ

ജനിച്ചാൽ ഒരു ദിവസം മരിക്കും. ഈ യാഥാർത്ഥ്യം എല്ലാവർക്കും അറിയാമെങ്കിലും പ്രിയപ്പെട്ടവരുടെ മരണം പലപ്പോഴും നമുക്ക് ഉൾക്കൊള്ളാൻ സാധിക്കാറില്ല. മറക്കണം, മുന്നോട്ടു പോകണം എന്നൊക്കെ കരുതിയാലും ആ ഓർമ്മകൾ എപ്പോഴും നമ്മെ അലട്ടിക്കൊണ്ടിരിക്കും. നമുക്കേറെ പ്രിയപ്പെട്ട വ്യക്തിയുടെ മരണ ശേഷവും നമ്മുടെ ജീവിതം മുന്നോട്ടു പോകും. എന്നാലും ഉള്ളിന്റെ ഉള്ളിൽ എവിടെയോ ആ ഓർമ്മകൾ തങ്ങി നിൽക്കും. പലപ്പോഴും അവരുടെ ചിത്രങ്ങൾ, അവർ ഉപയോ​ഗിച്ചിരുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് സാധനങ്ങൾ എന്നിവ കാണുമ്പോഴാണ് ഈ ഓർമ്മകൾ കൂടി വരുന്നത്. 

ചിലരാകട്ടെ അവർക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തികൾ മരിച്ചാലും അവരുടെ ഓർമ്മകളിൽ അവർ കൂടെ ഉണ്ടെന്നോണം ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത്. അവർ അരികിൽ ഉണ്ടെന്നുള്ള തോന്നലിനു വേണ്ടി പലപ്പോഴും ആ വ്യക്തികൾ ധരിച്ചിരുന്ന വസ്ത്രങ്ങളും, ആഭരണങ്ങളു ധരിക്കുകയും മറ്റ് ചെയ്യാറുണ്ട്. എന്നാൽ ജ്യോതിഷ പ്രകാരം മരിച്ച വ്യക്തികൾ ഉപയോ​ഗിച്ചിരുന്ന സാധനങ്ങൾ ജീവിച്ചിരിക്കുന്നവർ ഉപയോ​ഗിക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ പറയുന്നുണ്ട്. അവയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.  

ALSO READ: ഈ അഞ്ച് കാര്യങ്ങൾ സ്വപ്നം കണ്ടോ? ആരോടും പറയരുത്; ജീവിതത്തിൽ ഇനി ഉയർച്ചയും നേട്ടങ്ങളും മാത്രം

​ഗരുഡ പുരാണങ്ങൾ അനുസരിച്ച്, മരിച്ച വ്യക്തിയുടെ വസ്തുക്കൾ ഉപയോഗിക്കുന്നത് അശുഭകരമായി കണക്കാക്കുന്നു. അവ ഒരിക്കലും ജീവിച്ചിരിക്കുന്ന അവരുടെ രക്തബന്ധത്തിലുള്ള വ്യക്തികൾ ഉപയോ​ഗിക്കാൻ പാടില്ല. അത് മരിച്ചു പോയ വ്യക്തിയുടെ ആത്മാവിനെ നമ്മിലേക്ക് ആകർഷിപ്പിക്കും. ഇത് മരണപ്പെട്ട വ്യക്തിക്ക് ശാന്തമായി ഈ ഭൂമിയില‍്‍ നിന്നും പോകുവാൻ തടസ്സമായി മാറും. എന്നാൽ മരിച്ചു പോയ വ്യക്തികൾ എന്തെങ്കിലും ആഭരണങ്ങളോ വസ്ത്രങ്ങളോ നിങ്ങൾക്ക് സമ്മാനമായി തന്നിട്ടുണ്ടെങ്കിൽ അവ ഉപയോ​ഗിക്കാം. അതുപോലെ ആഭരണങ്ങൾ ആണെങ്കിൽ അവയുടെ രൂപം മാറ്റി ഉപയോ​ഗിക്കാം. എന്നാൽ വസ്ത്രങ്ങൾ ഉപയോ​ഗിക്കാതിരിക്കുന്നതാണ് നല്ലത്. 

പകരം ഇവ ദാനം ചെയ്യുക. അല്ലെങ്കിൽ വെറുതേ ഓർമ്മകൾ എന്നോണം ഇവ വീട്ടിൽ സൂക്ഷിക്കുക. ഉപയോ​ഗിക്കരുത്. കൂടാതെ അവരുടെ കിടക്കയും വീട്ടിൽ സൂക്ഷിക്കരുത്, ദാനം ചെയ്യണം. അതുപോലെ തന്നെയാണ് മരിച്ച വ്യക്തികളുടെ ജാതകവും. മരിച്ച വ്യക്തികളുടെ ജാതകവും വീട്ടിൽ സൂക്ഷിക്കരുത്. അവ നദിയിൽ ഒഴുക്കുകയോ ക്ഷേത്രത്തിൽ സൂക്ഷിക്കുകയോ ചെയ്യുക. ഇതിലൂടെ മരണപ്പെട്ട വ്യക്തിയുടെ ആത്മാവിന് ശാന്തി ലഭിക്കും.  

 (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)   

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News