നിങ്ങളുടെ സുഹൃത്ത് നിങ്ങളേക്കാൾ തികച്ചും വ്യത്യസ്തമായി പ്രതികരിക്കുകയും, വളരെ അധികം ദേഷ്യത്തോടെ പെരുമാറുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു പക്ഷെ ഇതിന് കാരണം അയാളുടെ ജന്മരാശിയുടെ പ്രത്യേകത ആവാം. അത് കൊണ്ട് തന്നെ ഇത്തരത്തിൽ ഇവരെ പ്രകോപിപ്പിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവർ എപ്പോൾ വേണമെങ്കിലും പ്രകോപിതരാകാം എന്നതാണ് പ്രത്യേകത
1. മേടം
പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാതെ പ്രവർത്തിക്കുന്നവരാണ് മേടം രാശിക്കാർ. ഇവരുടെ വികാരങ്ങളും അൽപ്പം ചൂട് പിടിച്ചതാണ്.മേടം രാശിക്കാർക്ക് പെട്ടെന്ന് കോപം ഉണ്ടാകും, നിങ്ങൾ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അവർ നിങ്ങളോട് ദേഷ്യപ്പെടും - അത് എത്ര നിസ്സാരമാണെങ്കിലും. നിസ്സാര കാര്യങ്ങൾ പോലും അവരെ വൃണപ്പെടുത്തുമത്രെ.
2. തുലാം
അങ്ങിനെ ഇങ്ങിനെയൊന്നും ദേഷ്യപ്പെടാത്തവരാണ് തുലാം രാശിക്കാർ. എന്നാൽ അസഹിഷ്ണുതയോ അനീതി എന്നിവക്കെതിരെ ശക്തമായി പ്രതികരിക്കുന്നവരാണിവർ.അടുത്ത കുടുംബാംഗമോ സുഹൃത്തോ മുറിവേൽപ്പിച്ചാൽ അവർക്ക് തങ്ങളുടെ മന സാന്നിധ്യം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
3. കന്നിരാശി
വാക്കുകളിലൂടെ, മറ്റുള്ളവരെ മുട്ടുകുത്തിക്കാനും ആളുകളെ സംസാരത്തിൽ പ്രചോദിപ്പിക്കാനും കഴിയുന്നവരാണ് കന്നി രാശിക്കാർ. തകർന്നു പോയവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വരാനുള്ള ശക്തി കന്നിരാശിക്കാരുടെ വാക്കുകളിൽ എപ്പോഴുമുണ്ട്.ജീവിത പദ്ധതികളോ മോശമായ അഭിപ്രായങ്ങളോ ഇല്ലാത്ത ഒരാളുമായി അവർ കണ്ടുമുട്ടുകയോ സംസാരിക്കുകയോ ചെയ്താൽ, അവർ എളുപ്പത്തിൽ അസ്വസ്ഥരാകാം.
4. ചിങ്ങം രാശി
ചിങ്ങം രാശിക്കാർ നിങ്ങളെ പ്രകോപിപ്പിക്കുന്നവരാണ്.അവരുടെ രോഷം വളരെക്കാലം നീണ്ടുനിൽക്കുകയും ഇടയ്ക്കിടെ പൊട്ടിത്തെറിക്കുകയും ചെയ്യും, ഇവർ അമിതമായി പ്രതികരിക്കുന്നവരാണ്.അജ്ഞതയുടെ ഏത് രൂപവും അവർക്ക് അസഹനീയമാണ്. ഈ രാശിക്കാരുമായി ഏറ്റുമുട്ടരുത്.മറ്റുള്ളവരെ വ്രണപ്പെടുത്താൻ മാത്രമല്ല നിങ്ങളെ ക്ഷീണിപ്പിക്കാനും ഇത് വഴി സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...