വ്യത്യസ്ത സ്വഭാവമുള്ളവരാണ് ഓരോരുത്തരും. ഒരു വ്യക്തിയിൽ തന്നെ നിരവധി വികാരങ്ങളുണ്ടാകും. ദേഷ്യം, സന്തോഷം, സങ്കടം, അനുകമ്പ തുടങ്ങി ഓരോ കാര്യങ്ങളോടും നമ്മൾ പ്രതികരിക്കുക പലവിധത്തിലാകും. അത് കൊണ്ട് തന്നെ ജനപ്രീതി നേടിയെടുക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. സമൂഹത്തിൽ തന്റേതായ ഇടം നേടിയെടുക്കാൻ എല്ലാവരും ശ്രമിക്കുന്നുണ്ടാകും. വാസ്തു ശാസ്ത്രത്തിലുണ്ട് ഇതിന് പറ്റിയ ചില എളുപ്പ വഴികൾ. ഈ പ്രതിവിധികൾ സ്വീകരിക്കുന്നതിലൂടെ സമൂഹത്തിൽ വേറിട്ട പദവിയും അന്തസ്സും കൈവരിക്കാൻ നിങ്ങൾക്ക് സാധിച്ചേക്കും.
ജനപ്രീതി നേടുന്നതിന് സഹായിക്കുന്ന ചില വാസ്തു ടിപ്സ്
വീടുകളിൽ Positive Vibe കൊണ്ടുവരുന്നത് ഉയർന്ന ജീവിത നിലവാരത്തിലേക്ക് നയിക്കും.
ദുർഗ്ഗാ ദേവിയെ ആരാധിച്ചാൽ ജനപ്രീതി നേടാൻ സാധിക്കുമെന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്. ഗ്രാമ്പൂ, വളകൾ, കർപ്പൂരം, ചെമ്പരത്തിപ്പൂവ്, സിന്ദൂരം, സുഗന്ധദ്രവ്യങ്ങൾ എന്നിവ ദുർഗ്ഗാദേവിയുടെ പാദങ്ങളിൽ വച്ചു ധ്യാനിക്കുക. മുതിർന്നവരെ ബഹുമാനിക്കുക.
സാമൂഹികമായ പ്രശസ്തി ലഭിക്കാൻ സൂര്യദേവനെ ആരാധിക്കണമെന്ന് വാസ്തു ശാസ്ത്രത്തിൽ പറയുന്നു. സൂര്യദേവനെ വണങ്ങി ഒരു മഞ്ഞ തുണിയും രക്തചന്ദനവും ദാനം ചെയ്യുക.
പോസിറ്റീവ് എനർജി നിറഞ്ഞ ആളുകളുമായി എപ്പോഴും സമ്പർക്കം പുലർത്തുക. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് സിന്ദൂരം ഇടുക.
രാധയും കൃഷ്ണനും ചേർന്നുള്ള ചിത്രം വീട്ടിൽ സ്ഥാപിക്കുന്നത് സന്തോഷം നൽകുന്നു എന്നും വാസ്തു ശാസ്ത്രത്തിൽ പറയുന്നു. വാസ്തു ശാസ്ത്രത്തിൽ പറയുന്ന ഈ വഴികൾ പിന്തുടരുന്നത് വീട്ടിൽ സന്തോഷവും ഐശ്വര്യവും വർധിപ്പിക്കുന്നു. കുടുംബത്തിലുള്ള എല്ലാവർക്കും ഇത് ഭാഗ്യം നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...