Shani Uday 2024: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും രാശി മാറുന്നതിനൊപ്പം അതിൻ്റെ സ്ഥാനവും മാറും. ഒരു ഗ്രഹം സൂര്യനോട് അടുത്ത് വരുമ്പോൾ അസ്തമിക്കുകയും അകലുമ്പോൾ ഉദിക്കുകയും ചെയ്യും. ഗ്രഹങ്ങളുടെ അസ്തമയം ജ്യോതിഷത്തിൽ നല്ലതായി കണക്കാക്കുന്നില്ല. കാരണം ഇത് മൂലം ഗ്രഹത്തിൻ്റെ ശക്തി ദുർബലമാവുകയും അത് അശുഭകരമായ ഫലങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്യും.
Also Read: നീതിയുടെ ദേവനായ ശനിയുടെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ശുഭ ദിനമായിരിക്കും, നിങ്ങളും ഉണ്ടോ?
ഈ സമയത്ത് നീതിയുടെ ദേവനായ ശനി അസ്തമിച്ചിരിക്കുകയാണ്. ഈ അവസ്ഥ മാർച്ച് 18 വരെ തുടരും ശേഷം ശനി ഉദിക്കും. 2024 മാർച്ച് 18 ന് വരുന്ന ശനിയുടെ ഉദയം നിരവധി ആളുകൾക്ക് ആശ്വാസം നൽകും ഒപ്പം വലിയ നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യും. മാർച്ച് 18 ന് ശനി സ്വന്തം രാശിയായ കുംഭത്തിൽ ഉദിക്കും. ശനിയുടെ ഉദയം ഏതൊക്കെ രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരുമെന്ന് നമുക്ക് നോക്കാം.
ഇടവം: ഈ രാശിക്കാർക്ക് ശനിയുടെ ഉദയം വളരെയധികം ശുഭ ഫലങ്ങൾ നൽകും. ഇത്തരക്കാരുടെ കരിയർ ശക്തമാകും. ജോലിയിലും ബിസിനസ്സിലും വലിയ പുരോഗതിയുണ്ടാകും. പ്രതീക്ഷിച്ചിരുന്ന സ്ഥാനക്കയറ്റവും വരുമാന വർദ്ധനവും കൈവരിക്കാനാകും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം പ്രതീക്ഷിച്ചതിലും കൂടുതൽ ഉണ്ടായേക്കാം. ബിസിനസ്സുകാർക്കും സമയം പ്രയോജനകരമായിരിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും.
Also Read: ഗജകേസരി യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ
തുലാം (Libra): ശനിയുടെ ഉദയം മൂലം തുലാം രാശിക്കാർക്ക് നല്ല ദിവസങ്ങൾ തുടങ്ങും. ഇവർക്ക് പുരോഗതിയുടെ പാത തുറക്കും. ഈ സമയം നിങ്ങളുടെ സ്വപ്നങ്ങൾ നിറവേറും. പ്രമോഷൻ-ഇൻക്രിമെൻ്റ് എന്നിവ ലഭിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്. ഒരു ബിസിനസുകാരന് വലിയ ഒരു ഇടപാട് ലഭിച്ചേക്കും അതിൽ അടിപൊളി ലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ധനു (Sagittarius): ശനിയുടെ ഉദയം ധനു രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഇവർക്ക് പുതിയ ജോലി ലഭിക്കും. ജോലിയിൽ സ്ഥലംമാറ്റത്തിനും പുതിയ ചുമതലകൾ ലഭിക്കുന്നതിനും സാധ്യത. സന്തോഷവും ഐശ്വര്യവും വർദ്ധിക്കും, പണത്തിൻ്റെ വരവ് വർദ്ധിക്കും, ബാങ്ക് ബാലൻസ് വർദ്ധിക്കും, ചില നല്ല വാർത്തകൾ ലഭിക്കും, അത് നിങ്ങളെ സന്തോഷിപ്പിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.